സംഘാടക സമിതി ചെയർമാൻ ബേക്കൽ സ്വാലിഹ് ഹാജി അധ്യക്ഷത വഹിക്കും. മുസ്ലിം ലീഗ് സംസ്ഥാന ട്രഷറർ സി ടി അഹ്‌മദ് അലി, രാജ്മോഹൻ ഉണ്ണിത്താൻ എംപി എന്നിവർ മുഖ്യാതിഥികളായിരിക്കും. മുസ്ലിം ലീഗ് ജില്ലാ പ്രസിഡണ്ട് കല്ലട മാഹിൻ ഹാജി മണ്ഡലം മുസ്ലിം ലീഗ് കമിറ്റിയുടെ ഉപഹാരം നൽകി ഖത്വർ സ്വാലിഹ് ഹാജിയെ ആദരിക്കും.
മണ്ഡലം മുസ്ലിം ലീഗ് പ്രസിഡണ്ട് കല്ലട്ര അബ്ദുൽ ഖാദർ, ശിഹാബ് തങ്ങൾ നഗരിയിൽ പതാക ഉയർത്തി പരിപാടിക്ക് തുടക്കം കുറിക്കും. എംഎസ്എഫ് ഹരിത മുൻ ദേശീയ വൈസ് പ്രസിഡണ്ട് അഡ്വ. ഫാത്വിമ തഹ്ലിയ മുഖ്യപ്രഭാഷണം നടത്തും. സ്വാഗത സംഘം ജെനറൽ കൺവീനർ കെഇഎ ബകർ സ്വാഗതം പറയും, എൻഎ നെല്ലിക്കുന്ന് എംഎൽഎ, മുസ്ലിം ലീഗ് ജില്ലാ ജെനറൽ സെക്രടറി എ അബ്ദുർ റഹ്‌മാൻ, ട്രഷറർ പിഎം മുനീർ ഹാജി, എകെഎം അശ്റഫ് എംഎൽഎ, എബി ശാഫി, ഹമീദ് മാങ്ങാട്, അബ്ദുൽ ഖാദർ കളനാട്, ടി ഡി കബീർ, ശഹീദ റാശിദ്, രാജു കലാഭവൻ സംസാരിക്കു. കെ ബി മുഹമ്മദ് കുഞ്ഞി നന്ദി പറയും.
മാപ്പിളപ്പാട്ട് ഗായകരായ ഐ പി സിദ്ദീഖ്, ഫാസില ബാനു എന്നിവർ നയിക്കുന്ന ഇശൽ സായാഹ്നം ഉണ്ടായിരിക്കും. വാർത്താസമ്മേളനത്തിൽ ബേക്കൽ സ്വാലിഹ് ഹാജി, കല്ലട്ര അബ്ദുൽ ഖാദർ, കെഇഎ ബകർ, കെ ബി മുഹമ്മദ് കുഞ്ഞി, ബി എം സാദിഖ് എന്നിവർ സംബന്ധിച്ചു.
Keywords: News, Top-Headlines, Kerala-News, kasaragod,Kerala, Kasaragod-News, Baithurahma, Muslim League, Chattanchal, Malayalam News, Baithurahma complex will be inaugurated in Chattanchal on October 15