നെല്ലിക്കുന്ന്: (KasargodVartha) വാടക ക്വാർടേഴ്സിന് മുന്നിൽ നിർത്തിയിട്ടിരുന്ന ഓടോറിക്ഷ കത്തിനശിച്ച നിലയിൽ കണ്ടെത്തി. തീവച്ച് നശിപ്പിച്ചതാണെന്നുള്ള പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തി. നെല്ലിക്കുന്ന് സ്വദേശി സ്വാദിഖിന്റെ കെ എൽ 14 എൽ 3981 ഓടോറിക്ഷയാണ് കത്തിനശിച്ചത്.
ശനിയാഴ്ച പുലർച്ചെയാണ് സംഭവം. ഏകദേശം ഒന്നര ലക്ഷം രൂപയുടെ നാശനഷ്ടം കണക്കാക്കുന്നു. പിന്നിലുള്ളവരെ കണ്ടെത്താൻ പൊലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.
Keywords:
News, Kerala, Kasaragod, Fire, Police Case, Investigation, Crime, Complaint, Autorickshaw destroyed by fire.< !- START disable copy paste -->