Join Whatsapp Group. Join now!
Aster MIMS 10/10/2023

Vande Bharat | രാജസ്ഥാനിൽ വന്ദേ ഭാരത് ട്രെയിൻ പാളം തെറ്റിക്കാൻ ശ്രമം; റെയിൽ പാളത്തിൽ കല്ലുകളും ഇരുമ്പ് കഷ്ണങ്ങളും; ഒഴിവായത് വൻ ദുരന്തം; വീഡിയോ പുറത്ത്

പൊലീസ് അന്വേഷിക്കുന്നു Vande Bharat, Train, Udaipur, Jaipur, ദേശീയ വാർത്തകൾ
ജയ്പൂർ: (KasargodVartha) രാജസ്ഥാനിൽ വന്ദേ ഭാരത് ട്രെയിൻ പാളം തെറ്റിക്കാൻ ശ്രമം. ഉദയ്പൂർ-ജയ്പൂർ വന്ദേ ഭാരത് എക്‌സ്പ്രസ് വൻ അപകടത്തിൽ നിന്ന് കഷ്ടിച്ച് രക്ഷപ്പെട്ടു. ട്രെയിൻ കടന്നുപോകുന്നതിന് തൊട്ടുമുമ്പായി ഭിൽവാരയ്ക്ക് സമീപമുള്ള റെയിൽ പാളത്തിൽ കല്ലുകളും ഇരുമ്പ് കഷ്ണങ്ങളും കണ്ടെത്തി. സംഭവത്തിൻറെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായിയിട്ടുണ്ട്. ഒരിടത്ത് പാളങ്ങൾക്കിടയിൽ രണ്ട് ഇരുമ്പു വസ്തുക്കൾ വെച്ചിരിക്കുന്നതും നടുവിൽ കല്ലുകളുടെ കൂമ്പാരവും ദൃശ്യങ്ങളിൽ വ്യക്തമായി കാണാം. തിങ്കളാഴ്ച രാവിലെ 9.55 മണിയോടെയാണ് സംഭവം നടന്നത്.

News, National, Rajastan, Vande Bharat, Railway Track, Attempt made to derail Udaipur-Jaipur Vande Bharat Express.

ഉദയ്പൂർ-ജയ്പൂർ വന്ദേ ഭാരത് ട്രെയിൻ കടന്നുപോകുന്നതിന് മുമ്പ് പാളത്തിൽ കല്ലും ഇരുമ്പും വെച്ചിരുന്നതായാണ് വിവരം. എന്നാൽ, ട്രെയിനിന്റെ ലോക്കോ പൈലറ്റ് ഇത് കൃത്യസമയത്ത് ശ്രദ്ധിക്കുകയും ഉടൻ തന്നെ എമർജെൻസി ബ്രേക്കിട്ട് ട്രെയിൻ നിർത്തുകയും ചെയ്തു. പാളത്തിൽ നിന്ന് വസ്തുക്കൾ നീക്കിയ ശേഷം ട്രെയിൻ മുന്നോട്ട് നീങ്ങി. സംഭവത്തിൽ നടപടിയെടുക്കുമെന്ന് നോർത്ത് വെസ്റ്റേൺ റെയിൽവേ ആർപിഎഫ് അറിയിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി രാജസ്ഥാൻ സന്ദർശനം നടത്തുന്നതിനിടെയാണ് സംഭവമെന്നത് പൊലീസ് ഗൗരവമായി കാണുന്നുണ്ട്. റെയിൽവേ പൊലീസും പ്രാദേശിക പൊലീസും അന്വേഷണം നടത്തിവരികയാണ്.   
ചൊവ്വാഴ്ച ഒഴികെ ആഴ്ചയിൽ ആറ് ദിവസവും ഓടുന്ന ഉദയ്പൂർ-ജയ്പൂർ വന്ദേ ഭാരത് എക്സ്പ്രസ് ഉദയ്പൂർ നഗരത്തിൽ നിന്ന് രാവിലെ 7:50 ന് പുറപ്പെട്ട് 14:05 ന് ജയ്പൂരിലെത്തും. തിരിച്ച് നാല് മണിക്ക് ജയ്പൂരിൽ നിന്ന് പുറപ്പെട്ട് രാത്രി 10 മണിക്ക് ഉദയ്പൂരിലെത്തും. ഉദയ്പൂർ, ചിത്തോർഗഡ്, ഭിൽവാര, അജ്മീർ, ജയ്പൂർ എന്നിവയുൾപ്പെടെ സംസ്ഥാനത്തെ അഞ്ച് ജില്ലകളിലൂടെ കടന്നുപോകുന്ന ഈ ട്രെയിനിന് കിഷൻഗഡ്, അജ്മീർ, ഭിൽവാര, ചന്ദേരിയ, മാവ്ലി ജംഗ്ഷൻ, റാണാ പ്രതാപ് നഗർ എന്നീ സ്റ്റേഷനുകളിൽ സ്റ്റോപ്പുണ്ട്.

Keywords: News, National, Rajastan, Vande Bharat, Railway Track, Attempt made to derail Udaipur-Jaipur Vande Bharat Express.

< !- START disable copy paste -->

Post a Comment