Join Whatsapp Group. Join now!
Aster MIMS 10/10/2023

Aster Labs | ആസ്റ്റര്‍ ലാബ്സ് കാസര്‍കോട്ട് പ്രവര്‍ത്തനമാരംഭിച്ചു; കൃത്യതയാര്‍ന്ന പരിശോധന ഫലങ്ങളും ഉന്നത നിലവാരമുള്ള സൗകര്യങ്ങളും പ്രത്യേകത

രാജ്മോഹന്‍ ഉണ്ണിത്താന്‍ എംപി ഉദ്ഘാടനം ചെയ്തു Inauguration, News, Malayalam News, Kasaragod News, Aster Group, Aster Labs
കാസര്‍കോട്: (KasargodVartha) ആസ്റ്റര്‍ ലാബ്സ് കാസര്‍കോട്ട് പ്രവര്‍ത്തനമാരംഭിച്ചു. രാജ്മോഹന്‍ ഉണ്ണിത്താന്‍ എംപി ജനങ്ങള്‍ക്കായി സമര്‍പിച്ചു. കാസര്‍കോട് നഗരത്തില്‍ പഴയ പ്രസ് ക്ലബ് ജന്‍ക്ഷനില്‍ സിറ്റി ഗേറ്റ് കെട്ടിടത്തിലാണ് ആസ്റ്റര്‍ ലാബ്സ് പ്രവര്‍ത്തനം തുടങ്ങിയത്.
             
Aster Labs Kasaragod

ലോകത്തിലെ തന്നെ ഏറ്റവും പ്രമുഖമായ ആതുരസേവന ശൃംഖലകളിലൊന്നായ ആസ്റ്റര്‍ ഡി എം ഹെല്‍ത് കെയറിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന ലബോറടറി നെറ്റ് വര്‍കായ ആസ്റ്റര്‍ ലാബ്സ് ഇന്‍ഡ്യയില്‍ ഉടനീളം വിവിധ ഇടങ്ങളില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഉന്നത നിലവാരമുള്ള സൗകര്യങ്ങളും കൃത്യതയാര്‍ന്ന പരിശോധന ഫലങ്ങളും സമ്പൂര്‍ണ പരിശോധനാ സംവിധാനങ്ങളും ആസ്റ്റര്‍ ലാബ്‌സിന്റെ പ്രത്യേകതയാണ്.


ഹോം കലക്ഷന്‍ സൗകര്യവും ലഭ്യമാണ്. ഉപഭോക്താക്കള്‍ക്കും രോഗികള്‍ക്കും മികച്ച നിലവാരമുള്ളതും താങ്ങാനാവുന്നതുമായ ലാബ് പരിശോധനകള്‍ ലഭ്യമാക്കുക എന്നതാണ് ആസ്റ്റര്‍ ലാബ്സ് ലക്ഷ്യമിടുന്നത്.
ആരോഗ്യ ചികിത്സാ രംഗത്ത് മതിയായ സൗകര്യങ്ങളുടെ അപര്യാപ്തത കൊണ്ട് ഏറെ പ്രയാസം നേരിടുന്ന കാസര്‍കോട്ട്, ലോകത്തിലെ തന്നെ ശക്തമായ ബ്രാന്‍ഡ് കടന്നുവന്നത് വലിയ പ്രതീക്ഷയാണ് നല്‍കുന്നത്. കാസര്‍കോട്ടെ ആസ്റ്റര്‍ ലാബ്‌സില്‍ ബുകിംഗിനും ഹോം കലക്ഷനും +91 9847 24 36 55 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്. ഉദ്ഘാടന ചടങ്ങില്‍ ആസ്റ്റർ ലാബ്സ് കേരള - തമിഴ്‌നാട് ക്ലസ്റ്റർ ഹെഡ് എ നിതിൻ, ഓപറേഷൻ ഹെഡ് ഡോ. വിപിൻ അടക്കമുള്ളവർ സംബന്ധിച്ചു.
             
Aster Labs Kasaragod

Keywords: Inauguration, News, Malayalam News, Kasaragod News, Aster Group, Aster Labs, Kerala News, Aster Labs started operations in Kasaragod.
< !- START disable copy paste -->

Post a Comment