Join Whatsapp Group. Join now!
Aster MIMS 10/10/2023

Kannur Collector | അരുണ്‍ കെ വിജയന്‍ കണ്ണൂര്‍ കലക്ടറായി ചുമതലയേല്‍ക്കും

ഐഎഎസ് തലത്തില്‍ അഴിച്ചുപണി Arun K Vijayan, Kannur Collector, S Chandrashekhar

കണ്ണൂര്‍: (KasargodVartha) സംസ്ഥാനത്ത് ഐഎഎസ് തലത്തില്‍ അഴിച്ചുപണി. ആറു ജില്ലകളിലെ കലക്ടര്‍മാരെ മാറ്റി. കണ്ണൂര്‍ കലക്ടര്‍ എസ് ചന്ദ്രശേഖര്‍ക്ക് പകരം പ്രവേശന പരീക്ഷ കമീഷനര്‍ അരുണ്‍ കെ വിജയന്‍ കണ്ണൂര്‍ കലക്ടര്‍ ആയി സ്ഥാനമേല്‍ക്കും. ആലപ്പുഴ, പത്തനംതിട്ട, കൊല്ലം, കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം എന്നീ ജില്ലകളിലെ കലക്ടര്‍മാരെയാണ് മാറ്റിയത്. 

പത്തനംതിട്ട കലക്ടര്‍ ദിവ്യ എസ് അയ്യരെ വിഴിഞ്ഞം പോര്‍ട് എംഡിയായി നിയമിച്ചു. ആലപ്പുഴ കലക്ടര്‍ ഹരിത വി കുമാര്‍ മൈനിങ് ജിയോളജി ഡയറക്ടര്‍ ആയി നിയമിച്ചു. ഭൂജല വകുപ്പ് ഡയറക്ടര്‍ ജോണ്‍ വി സാമുവലാണ് പുതിയ ആലപ്പുഴ ജില്ലാ കലക്ടര്‍.

Arun K Vijayan, Kannur Collector, S Chandrashekhar, Arun K Vijayan will take charge as Kannur Collector.

അദീല അബ്ദുല്ലയ്ക്ക് പകരമാണ് ദിവ്യ എസ് അയ്യരുടെ നിയമനം. വിഴിഞ്ഞം തുറമുഖത്തേക്ക് ഞായറാഴ്ച കപ്പല്‍ എത്തുന്നതിന് തൊട്ടുമുമ്പാണ് എംഡിയെ മാറ്റുന്നത്. എ ഷിബുവാണ് പുതിയ പത്തനംതിട്ട കലക്ടര്‍. 

മലപ്പുറം കലക്ടര്‍ പ്രേംകുമാറിനെ പഞ്ചായത് ഡയറക്ടര്‍ ആയി നിയമിച്ചു. ഭക്ഷ്യസുരക്ഷ കമീഷനര്‍ വിനോദ് വിആര്‍ ആണ് പുതിയ മലപ്പുറം കലക്ടര്‍. മൈനിങ് ആന്‍ഡ് ജിയോളജ് വകുപ്പ് ഡയറക്ടര്‍ ദേവദാസ് ആണ് പുതിയ കൊല്ലം കലക്ടര്‍. സ്‌നേഹജ് കുമാര്‍ കോഴിക്കോട് കലക്ടറായും സര്‍കാര്‍ നിയമിച്ചു.

Keywords: Arun K Vijayan, Kannur Collector, S Chandrashekhar, Arun K Vijayan will take charge as Kannur Collector.

Post a Comment