city-gold-ad-for-blogger

Intercity Express | കോയമ്പതൂര്‍ ഇന്ററിസിറ്റിക്ക് സ്റ്റോപ്; ഇനി നീലേശ്വരത്തുകാര്‍ക്ക് ഊട്ടി, കൊടൈകനാല്‍ വിനോദയാത്ര എളുപ്പമായി

നീലേശ്വരം: (KasargodVartha) വര്‍ഷങ്ങളുടെ ആവശ്യമായിരുന്ന കോയമ്പതൂര്‍ ഇന്ററിസിറ്റിയുടെ സ്റ്റോപ് ലഭിച്ചതിലൂടെ നീലേശ്വരത്തുകാര്‍ക്കും സമീപപ്രദേശങ്ങളില്‍ ഉള്ളവര്‍ക്കും, സ്‌കൂള്‍ കോളേജ് വിദ്യാര്‍ത്ഥികള്‍ക്കും ഊട്ടി, മേട്ടുപാളയം, കൊടൈകനാല്‍, പളനി ക്ഷേത്രം, ഇഷ ഫൗന്‍ഡേഷന്‍ എന്നിവിടങ്ങളില്‍ യാത്ര പോകാന്‍ എളുപ്പമായി. ചുരുങ്ങിയ സമയത്തിലും, ചുരുങ്ങിയ ചിലവിലും വിനോദ യാത്ര പോകാന്‍ ഏറ്റവും മികച്ച ട്രെയിന്‍ കൂടിയാണ് ഇന്ററിസിറ്റിയുടെ സ്റ്റോപിലൂടെ ലഭിച്ചിരിക്കുന്നത്.

ഉച്ചയ്ക്ക് നീലേശ്വരത്ത് നിന്ന് പുറപ്പെടുന്ന ട്രെയിന്‍ വൈകിട്ട് 6.30ന് കോയമ്പതൂര്‍ സ്റ്റേഷനില്‍ എത്തിയാല്‍ അവിടെ നിന്ന് 8.30നുള്ള മേട്ടുപ്പാളയം - തിരുനെല്‍വേലി എക്‌സ്പ്രസ് ട്രെയിനില്‍ കേറിയാല്‍ നേരെ പളനി സ്റ്റേഷനില്‍ രാത്രി 11 മണിക്ക് എത്തും. അടുത്ത ദിവസം രാവിലത്തെ ക്ഷേത്ര ര്‍ശനം കഴിഞ്ഞ് ക്ഷേത്രത്തിന്റെ തൊട്ടടുത്തുള്ള പളനി ബസ് സ്റ്റാന്‍ഡില്‍ നിരവധി തമിഴ്‌നാട് സ്റ്റേറ്റ് ബസ് കൊടൈകനാലിലേക്ക് കിട്ടും. അല്ലെങ്കില്‍ പളനി റെയില്‍വേ സ്റ്റേഷനില്‍ നിന്ന് കൊടൈകനാല്‍ റോഡ് റെയില്‍വേ സ്റ്റേഷനിലേക്ക് ഉച്ചയ്ക്കുള്ള മധുരൈ ഇന്റര്‍സിറ്റി ട്രെയിനിലും പോകാവുന്നതാണ്. പളനിയില്‍ നിന്ന് കൊടൈക്കനാലിലേക്ക് ബസില്‍ പോകുന്നതാണ് സമയലാഭം.

അതേപോലെ ഊട്ടിയിലേക്ക് പോകാന്‍ വൈകിട്ട് 8.25ന് കോയമ്പതൂര്‍ നിന്നുമുള്ള കോയമ്പതൂര്‍ - മേട്ടുപാളയം മെമു പിന്നീട് മേട്ടുപാളയത്തുനിന്ന് ആരംഭിക്കുന്ന ടോയ് ട്രെയിനില്‍ മനോഹരമായ കാഴ്ചകള്‍ ആസ്വദിച്ച് കുനൂര്‍വഴി നേരെ ഊട്ടിയിലേക്ക്. തിരിച്ചു വരുമ്പോള്‍ രാവിലെ 6 മണിക്ക് കോയമ്പതൂരില്‍ നിന്നും പുറപ്പെടുന്ന ട്രെയിന്‍ രാവിലെ 11.30ന് തന്നെ നീലേശ്വരത്ത് എത്തുന്നതും ചുരുങ്ങിയ സമയം കൊണ്ടാണ്.

ട്രാവല്‍ ഏജന്‍സികളും, ടൂര്‍ ഓപറേറ്റര്‍മ്മാരും ഊട്ടി/കൊടൈകനാല്‍ സ്ഥലങ്ങളിലേക്ക് വിനോദയാത്ര പോകാന്‍ വലിയ ചാര്‍ജ് വാങ്ങുന്ന ഈ കാലത്ത് സ്‌കൂള്‍/കോളജ് കുട്ടികള്‍ക്കും, കുടുംബമായും, സുഹൃത്തുക്കളുമായും യാത്ര പോകുന്നവര്‍ക്ക് വലിയൊരു അനുഗ്രഹം തന്നെയാണ് നീലേശ്വരത്ത് അനുവദിച്ച ഇന്റര്‍സിറ്റി ട്രെയിനിലൂടെ വന്നിരിക്കുന്നത്.

കഴിഞ്ഞ മാസം 13 ആം തീയതിയാണ് എന്‍ ആര്‍ ഡി സി രക്ഷാധികാരിയും ഡെല്‍ഹിയിലെ കേന്ദ്ര സര്‍കാര്‍ ഉദ്യോഗസ്ഥനുമായ പി മനോജ് കുമാറിന്റെ ശക്തമായ ഇടപെടലിലൂടെയാണ് നീലേശ്വരത്ത് ഇന്റര്‍സിറ്റി എക്‌സ്പ്രസിന് റെയില്‍വെ സ്റ്റോപ് അനുവദിച്ചത്. ഒക്ടോബര്‍ 1 മുതല്‍ നീലേശ്വരത്ത് നിര്‍ത്താന്‍ തുടങ്ങിയ ട്രെയിനില്‍ കേറാന്‍ യാത്രക്കാരുടെ ഭാഗത്തുനിന്നും നല്ല പ്രതികരണമാണ്. ഇന്റര്‍സിറ്റി സ്റ്റോപ് ലഭിച്ചതോട് കൂടി കണ്ണൂര്‍, മംഗ്‌ളൂറു ഭാഗത്തേക്ക് നീലേശ്വരത്തുനിന്ന് നിലവില്‍ ഉച്ച സമയത്ത് 6-7 മണിക്കൂറോളം ഉള്ള ട്രെയിന്‍ ഒഴിവ് ഇല്ലാതായി.


Intercity Express | കോയമ്പതൂര്‍ ഇന്ററിസിറ്റിക്ക് സ്റ്റോപ്; ഇനി നീലേശ്വരത്തുകാര്‍ക്ക് ഊട്ടി, കൊടൈകനാല്‍ വിനോദയാത്ര എളുപ്പമായി




Keywords: News, Kerala, Kerala-News, Kasaragod-News, Top-Headlines, Train-News, Additional Stoppage, Nileshwar Station, Intercity Express, Mangalore, Coimbatore, Ooty, Kodaikanal, Travel, Tour, Additional Stoppage at Nileshwar Station for Intercity Express.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia