ഗൾഫിൽ നിന്നും കൊടുത്തയച്ച സ്വർണം ഉടമയ്ക്ക് നൽകാത്തതുമായി ബന്ധപ്പെട്ടുണ്ടായ പ്രശ്നത്തെ തുടർന്ന് യുവാവിനെ വീടിന് മുന്നിൽ നിന്ന് തട്ടിക്കൊണ്ട് പോയെന്ന് കാസർകോട് പൊലീസ് സ്റ്റേഷനിൽ നേരത്തെ കേസ് നിലനിൽക്കുന്നുണ്ട്. ഇപ്പോൾ നടന്ന അപകടവും ഈ കേസും തമ്മിൽ ബന്ധമുണ്ടോയെന്നാണ് പൊലീസ് അന്വേഷിക്കുന്നത്.
മംഗ്ളൂറിൽ നിന്നും ചൗക്കി - ഉളിയത്തടുക്ക വഴി ചൂരിയിലേക്ക് വരുമ്പോഴാണ് ഇനോവ കാർ സ്‌കൂടറിനെ ഇടിച്ച് തെറിപ്പിച്ചതെന്നാണ് പരാതി. ഈ സ്‌കൂടർ മറ്റൊരു ഇരുചക്ര വാഹനത്തിലും ഇടിച്ച് അപകടം സംഭവിച്ചു. എന്നാൽ സ്‌കൂടറിൽ സഞ്ചരിച്ച രണ്ട് യുവാക്കൾക്ക് അപകടത്തിൽ പരുക്കേറ്റത് ഇനോവ കാറിനെ തടയാൻ ശ്രമിച്ചപ്പോഴാണെന്ന സംശയവും ഉയർന്നിട്ടുണ്ട്. പരുക്കേറ്റ മൂന്നാമത്തെയാൾ നിരപരാധിയായ വ്യക്തിയാണെന്നാണ് അറിയുന്നത്.
ഈ അപകടം നടക്കുന്നതിന് ഏതാനും ദിവസം മുമ്പും ഇനോവ കാറിൽ വരികയായിരുന്ന യുവാവിനെ ചിലർ പിന്തുടർന്നതായുള്ള സൂചനയും ലഭിച്ചിട്ടുണ്ട്. അപകടവുമായി ബന്ധപ്പെട്ട് ഇനോവ കാർ ഡ്രൈവർക്കെതിരെ വധശ്രമം (ഐപിസി 307), മന:പൂർവം അപകടം വരുത്തി ഗുരുതരമായി പരുക്കേൽപിക്കൽ (ഐപിസി 326) എന്നീ വകുപ്പുകൾ പ്രകാരം കാസർകോട് ടൗൺ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇനോവ കാറും കസ്റ്റഡിയിലെടുത്തു.
അപകടം വരുത്തിയ കാർ ഓടിച്ചയാളുടെ വിവരങ്ങൾ എഫ് ഐ ആറിൽ പറഞ്ഞിട്ടില്ല. ഉളിയത്തുക്ക റോഡിൽ യുവാക്കളെ ഇടിച്ചിട്ട ശേഷം കാർ ഇവരുടെ ദേഹത്ത് കയറി ഓടിച്ച് പോവുകയായിരുന്നുവെന്നാണ് പറയുന്നത്. ഓടിക്കൂടിയ പ്രദേശവാസികളാണ് പരുക്കേറ്റവരെ ആശുപത്രിയിലെത്തിച്ചത്. പൊലീസ് മംഗ്ളൂറിലെ ആശുപത്രിയിലെത്തി പരുക്കേറ്റ യുവാക്കളുടെ മൊഴിയെടുത്ത ശേഷമാണ് കേസെടുത്തിരിക്കുന്നത്.
Keywords: News, Kasaragod, Kerala, Police, Crime, Custody, Acident, Case, Investigation, Hospital, Injured, Accident: Police registered case against car driver.
< !- START disable copy paste -->