'കുമ്പള പൊലീസ് സ്റ്റേഷന്‍ പരിധിയിലെ രവിയാണ് മോഷണത്തിന് ഗൂഢാലോചന നടത്തിയത്. ജബ്ബാര്‍ വധക്കേസില്‍ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ ജീവപര്യന്തം തടവ് ശിക്ഷ അനുഭവിച്ചു വരികയായിരുന്ന ഇയാള്‍ പരോളില്‍ പുറത്തിറങ്ങിയപ്പോഴാണ് മോഷണം നടത്തിയത്. പരോള്‍ പൂര്‍ത്തിയാക്കിയ ശേഷം വീണ്ടും ജയിലിലേക്ക് പോയി. അന്വേഷണത്തിന്റെ ഭാഗമായി വാറണ്ട് മുഖേന ഇയാളെ കസ്റ്റഡിയില്‍ വാങ്ങും', ഡികെ എസ്പി സി ബി ഋശ്യന്ത് പറഞ്ഞു. പ്രതികളായ കിരണ്‍, സുധീര്‍ മണിയാണി, സനല്‍ എന്നിവരെ വ്യാഴാഴ്ച രാത്രി പുത്തൂര്‍ താലൂകിലെ നിഡ്പള്ളിയില്‍ വച്ചും ഫൈസല്‍, നിസാര്‍, വസന്ത് എന്നിവരെ കാസര്‍കോട് ജില്ലയില്‍ നിന്നുമാണ് പൊലീസ് പിടികൂടിയത്.
'നേരത്തെ ജയിലില്‍ കഴിഞ്ഞിട്ടുള്ള സനലിനെതിരെ 15 കേസുകളുണ്ട്. സുധീറിനെതിരെ രണ്ട് കേസുകളുണ്ട്. വസന്തിന് നാല് കേസുകളും കിരണ്‍, ഫൈസല്‍ എന്നിവര്‍ക്ക് മൂന്ന് കേസുകളും നിസാറിന് രണ്ട് കേസുകളും ഉണ്ട്. ഇവരെല്ലാം ജയിലില്‍ വച്ച് പരസ്പരം പരിചയപ്പെട്ടവരാണ്. ഏറെ മുന്നൊരുക്കങ്ങള്‍ നടത്തിയാണ് കവര്‍ച്ച നടത്തിയത്. മോഷണത്തിന് ഉപയോഗിച്ച കാര്‍, കത്തി, ഇരുമ്പ് വടി, കയര്‍, ടോര്‍ച്, ബൈക്, മോഷ്ടിച്ച പണം, സ്വര്‍ണാഭരണങ്ങള്‍ എന്നിവ പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്', എസ് പി വ്യക്തമാക്കി.
ഇക്കഴിഞ്ഞ സെപ്തംബര്‍ ഏഴിന് പുലര്‍ചെ രണ്ട് മണിയോടെ ബഡഗന്നൂര്‍ ഗ്രാമപഞ്ചായത് മുന്‍ അംഗം ഗുരുപ്രസാദ് റായി കുടക് പാടിയുടെ ഫാം ഹൗസിലാണ് മോഷണം നടന്നത്. ഗുരുപ്രസാദ് റായും മാതാവും കാസര്‍കോട് നാരംപാടിയില്‍ താമസക്കാരിയുമായ കസ്തൂരി റായും വീട്ടില്‍ ഉണ്ടായിരുന്ന സമയത്താണ് സംഭവം. ഒരു സംഘം വീടിന്റെ മുന്‍വാതിലിലൂടെ ബലമായി അകത്തുകയറി ഗുരുപ്രസാദിനെയും അമ്മയെയും കെട്ടിയിട്ട് കത്തി ചൂണ്ടി കവര്‍ച്ച നടത്തുകയായിരുന്നുവെന്നാണ് കേസ്.
അലമാരയില്‍ സൂക്ഷിച്ചിരുന്ന 2.40 ലക്ഷം രൂപയുടെ സ്വര്‍ണാഭരണങ്ങളും 30,000 രൂപയുമാണ് നഷ്ടപ്പെട്ടത്. പ്രതികള്‍ കുറ്റകൃത്യം ചെയ്യുന്നതിനുമുമ്പ് വീട്ടിലെ വൈദ്യുതി ബന്ധം വിച്ഛേദിക്കുകയും ഗുരുപ്രസാദിന്റെ മൊബൈല്‍ ഫോണ്‍ വെള്ളത്തിലിടുകയും ചെയ്തിരുന്നതായും വീട്ടുകാര്‍ പറഞ്ഞിരുന്നു. അവിവാഹിതനായ ഗുരുപ്രസാദ് പടുവന്നൂരിലെ വീട്ടില്‍ തനിച്ചാണ് താമസം. ഒരു പരിപാടിയില്‍ പങ്കെടുക്കാന്‍ കസ്തൂരി റായി സംഭവത്തിന് ഒരു ദിവസം മുമ്പാണ് കാസര്‍കോട്ട് നിന്ന് ഇവിടെ എത്തിയത്.
അറസ്റ്റിലായ സുധീര്‍ കാസര്‍കോട്ട് നിന്നെത്തിയ കുടുംബത്തിന്റെ കാര്‍ ഡ്രൈവറായിരുന്നു. കുളിക്കാനും താമസിക്കാനും ഗുരുപ്രസാദ് റായിയുടെ വീട്ടില്‍ എത്തിയിരുന്നു. അതിനാല്‍ വീടിനെക്കുറിച്ചുള്ള അറിവ് ലഭിച്ച ഇയാള്‍ മറ്റ് പ്രതികളോട് വിവരങ്ങള്‍ പങ്കുവെക്കുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. ദക്ഷിണ കന്നഡ എസ് പിയുടെ നേതൃത്വത്തില്‍ മൂന്ന് സംഘങ്ങളുടെ നേതൃത്വത്തില്‍ നടത്തിയ ഊര്‍ജിത അന്വേഷണമാണ് പ്രതികളിലേക്ക് എത്താന്‍ സഹായകരമായത്.
Keywords: Crime, Puttur, Robbery case, investigation, Karnataka News, Malayalam News, Mangalore News, Crime News, Puttur News, 6 arrested for robbery in Congress leader's house in K'taka, mastermind already serving life for murder.
< !- START disable copy paste -->