Join Whatsapp Group. Join now!
Aster MIMS 10/10/2023

Missing | വ്യത്യസ്ത സംഭവങ്ങളിലായി 2 വിദ്യാര്‍ഥിനികളെ കാണാതായതായി പരാതി

പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു Missing, Police, Malayalam News, കാസറഗോഡ് വാര്‍ത്തകള്‍
ചിറ്റാരിക്കാല്‍: (KasargodVartha) വ്യത്യസ്ത സംഭവങ്ങളിലായി രണ്ട് വിദ്യാര്‍ഥിനികളെ കാണാതായതായി പരാതി. ചിറ്റാരിക്കാല്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ 19 കാരിയെ കാണാതായതായി ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കി. രാവിലെ വീട്ടില്‍ നിന്നും മലപ്പുറത്തെ സ്ഥാപനത്തില്‍ ആയുര്‍വേദ കോഴ്‌സിന്റെ സര്‍ടിഫികറ്റ് വാങ്ങാന്‍ പോയ പെണ്‍കുട്ടി പിന്നീട് തിരിച്ചെത്തിയില്ലെന്ന മാതാവിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ ചിറ്റാരിക്കാല്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
        
Missing

അതേ സമയം കോളജിലേക്ക് പോയ 22കാരിയെ കാണാതായതായുള്ള മറ്റൊരു പരാതിയിലും പൊലീസ് അന്വേഷണം ആരംഭിച്ചു. ഹൊസ്ദുര്‍ഗ് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ 22 കാരിയാണ് ബുധനാഴ്ച കാണാതായത്. രാവിലെ എട്ടു മണിയോടെ വീട്ടില്‍ നിന്നും കോളജിലേക്കെന്ന് പറഞ്ഞാണ് പോയതെന്ന് ബന്ധുക്കള്‍ പറയുന്നു. സഹോദരന്‍ നല്‍കിയ പരാതിയില്‍ ഹൊസ്ദുര്‍ഗ് പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.
        
Missing

Keywords: Missing, Police, Malayalam News, Kerala News, Kasaragod News, Police Investigation, 2 female students reported missing.
< !- START disable copy paste -->

Post a Comment