കുമ്പള: (www.kasargodvartha.com) പൊലീസ് പിന്തുടരുന്നതിനിടെ കാർ മറിഞ്ഞ് പ്ലസ് ടു വിദ്യാർഥിയായ പേരാൽ കണ്ണൂരിലെ ഫർഹാസ് മരിച്ച സംഭവത്തിൽ നടപടി നേരിട്ട കുമ്പള എസ്ഐ രജിതിന്റെ വീട്ടിൽ സ്‌കൂടറിലെത്തി വധഭീഷണി മുഴക്കിയ കേസിൽ രണ്ട് യുവാക്കൾ അറസ്റ്റിൽ. കുമ്പള പൊലീസ് സ്റ്റേഷൻ പരിധിയിലെ ഫിറേസ് (32), ജസീൽ (35) എന്നിവരെയാണ് കുമ്പള സിഐ അനൂപ് കുമാറും സംഘവും തിങ്കളാഴ്ച ഉച്ചയോടെ അറസ്റ്റ് ചെയ്‌തത്.
എസ്ഐ രജിതിന്റെ ഭാര്യാപിതാവ് ഉണ്ണികൃഷ്‌ണന്റെ പരാതിയിലാണ് പൊലീസ് കേസെടുത്തത്. ഞങ്ങളുടെ ഫർഹാസിനെ കൊന്നിട്ട് അയാൾ സുഖമായി ജീവിക്കാമെന്ന് വിചാരിക്കേണ്ടെന്നും കൊല്ലുമെന്നും കുടുംബത്തെ നശിപ്പിക്കുമെന്നുമാണ് യുവാക്കൾ ഭീഷണിപ്പെടുത്തിയതെന്നാണ് ഭാര്യാപിതാവിന്റെ പരാതിയിൽ പറയുന്നത്.
ഇക്കഴിഞ്ഞ ചൊവ്വാഴ്ച വൈകിട്ട് 6.15 ഓടെയാണ് നീല കളറിലുള്ള സ്‌കൂടറിൽ എസ്ഐ താമസിക്കുന്ന മൊഗ്രാൽ മാളിയങ്കരയിലെ ക്വർടേഴ്‌സിൽ എത്തി യുവാക്കൾ ഭീഷണി മുഴക്കിയത്. ഈ സമയത്ത് എസ്ഐ വീട്ടിൽ ഉണ്ടായിരുന്നില്ല. യുവാക്കൾ തിരിച്ചുപോയതിന് പിന്നാലെയാണ് ഭാര്യാപിതാവ് പൊലീസിൽ പരാതിയുമായി എത്തിയത്. പിന്നീട് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ തിരിച്ചറിയുകയും അറസ്റ്റ് ചെയ്യുകയും ചെയ്‌തത്.
ഫർഹാസിന്റെ മരണവുമായി ബന്ധപ്പെട്ട് എസ്ഐ രജിത്, സിപിഒ ദീപു, രഞ്ജിത് എന്നിവരെ കാഞ്ഞങ്ങാട് കൺട്രോൾ റൂമിലേക്ക് നടപടിയുടെ ഭാഗമായി സ്ഥലം മാറ്റിയിരുന്നു. സംഭവത്തിൽ പൊലീസിന് വീഴ്‌ച സംഭവിച്ചിട്ടുണ്ടോ എന്നറിയുന്നതിനായി കാസർകോട് ക്രൈംബ്രാഞ്ച് ഡിവൈഎസ്‌പിയെ ചുമത്തപ്പെടുത്തിയിട്ടുണ്ട്.
Keywords: Kumbla News, Kasaragod News, Malayalam News, Arrested, Kerala News, Death threat, SI, Plus Two Student, Youth Arrested, Youths came to SI's house and threatened to kill him; 2 arrested.< !- START disable copy paste -->
Youth Arrested | ഫർഹാസിന്റെ മരണം: നടപടി നേരിട്ട കുമ്പള എസ്ഐയുടെ വീട്ടിൽ സ്‌കൂടറിലെത്തി വധഭീഷണി മുഴക്കിയ കേസിലെ 2 പ്രതികളും അറസ്റ്റിൽ
ഭാര്യാപിതാവ് ഉണ്ണികൃഷ്‌ണന്റെ പരാതിയിലാണ് കേസ്
Kumbla News, Kasaragod News, Malayalam News, Arrested, Kerala News