Join Whatsapp Group. Join now!
Aster MIMS 25/06/2023

Missing Case | മംഗ്ളൂറിലേക്ക് പോയ യുവാവിനെ കാണാതായതായി പരാതി; മൊബൈൽ ഫോൺ സ്വിച് ഓഫ് ചെയ്ത നിലയിൽ; പൊലീസ് അന്വേഷിക്കുന്നു

ബന്ധുക്കൾ വ്യാപക തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല Missing Case, Vidyangar, കാസറഗോഡ് വാർത്തകൾ, Malayalam News
വിദ്യാനഗർ: (www.kasargodvartha.com) മംഗ്ളൂറിലേക്ക് പോയ യുവാവിനെ കാണാതായതായി പരാതി. മൊബൈൽ ഫോൺ സ്വിച് ഓഫ് ചെയ്ത നിലയിലാണ്. മധൂർ ചെന്നക്കോട്ടെ കൃഷ്ണയുടെ മകൻ അനിൽ കുമാറിനെ (36) കാണാനില്ലെന്നാണ് പരാതി. സഹോദരൻ നൽകിയ പരാതിയിൽ വിദ്യാനഗർ പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.
 
Youth who went to Mangalore reported missing


കഴിഞ്ഞ മാസം 28ന് ബേകരി ജോലിക്കായി മംഗ്ളൂറിലേക്ക് പോയതായിരുന്നുവെന്നാണ് പരാതിയിൽ പറയുന്നത്. 31ന് രാത്രി ഫോണിൽ വീട്ടുകാരുമായി സംസാരിച്ചിരുന്നുവെന്നും പറയുന്നു. പിന്നീട് ഫോൺ സ്വിച് ഓഫായി. ബന്ധുക്കൾ മംഗ്ളൂറിലെത്തി വ്യാപക അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താനായില്ല.
  



Keywords: News, Top-Headlines, Kasargod, Kasaragod-News, Kerala, Kerala-News, Missing Case, Vidyangar, Malayalam News, Youth who went to Mangalore reported missing

Post a Comment