നവദീപും മഞ്ചേശ്വരം ഭാഗത്തുള്ള പെൺകുട്ടിയും തമ്മിൽ പ്രണയത്തിലായിരുന്നുവെന്ന് പറയുന്നു. പ്രണയബന്ധം അറിഞ്ഞ പെൺകുട്ടിയുടെ ബന്ധുക്കൾ വ്യാഴാഴ്ച ബന്തിയോട് വെച്ച് നവദീപിനെ കണ്ട് ബന്ധത്തിൽ നിന്ന് പിന്മാറണമെന്ന് ആവശ്യപ്പെട്ടിരുന്നതായും പിന്മാറിയില്ലെങ്കിൽ ഭവിഷ്യത്ത് ഉണ്ടാവുമെന്ന് ഭീഷണിപ്പെടുത്തിയതായും ബന്ധുക്കൾ പൊലീസിന് മൊഴി നൽകിയിട്ടുണ്ട്.
രാത്രിയോടെ വീട്ടിലെത്തിയ യുവാവിന് ഇതിനിടയിൽ ഒരു ഫോൺ കോൾ വന്നിരുന്നുവെന്നും പറയുന്നു. ഫോണിൽ സംസാരിച്ച് കൊണ്ട് പുറത്തുപോയ യുവാവ് രാത്രി 10 മണിയായപ്പാടെ തിരിച്ചെത്തി ഭക്ഷണം കഴിച്ച് ഉറങ്ങാൻ കിടന്നതായിരുന്നു. രാവിലെ മുറിയിൽ കാണാത്തതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിനിടയിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
കുമ്പള പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. യുവാവിന് അവസാനമായി വന്ന ഫോൺ കോളുകൾ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നു. മൃതദേഹം പോസ്റ്റ് മോർടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും. സഹോദരിമാർ: ദീപശ്രീ, നവ്യശ്രീ.
Keywords: News, Kumbala, Kasaragod, Kerala, Found Dead, Obituary, Bandiyod, Death, Youth found dead.
< !- START disable copy paste -->