Arrested | റെയിൽവേ സ്റ്റേഷൻ പരിസരത്ത് നിന്ന് എംഡിഎംഎയുമായി യുവാവ് പിടിയിൽ
4.918 ഗ്രാം മയക്കുമരുന്ന് കണ്ടെടുത്തു Arrested, MDMA, Crime, കാസറഗോഡ് വാർത്തകൾ, Kumbla
കുമ്പള: (KasargodVartha) എംഡിഎംഎയുമായി യുവാവിനെ എക്സൈസ് പിടികൂടി. കുമ്പള പൊലീസ് സ്റ്റേഷൻ പരിധിയിലെ എസ് രൂപേഷ് (22) ആണ് അറസ്റ്റിലായത്. കാസർകോട് എക്സൈസ് എൻഫോഴ്‌സ്മെന്റ് ആൻഡ് ആന്റി നാർകോടിക് സ്പെഷ്യൽ സ്‌ക്വാഡ് ഓഫീസിലെ എക്സൈസ് സർകിൾ ഇൻസ്‌പെക്ടർ ജി എ ശങ്കറും സംഘവും ചേർന്ന് കുമ്പള റെയിൽവേ സ്റ്റേഷൻ പരിസരത്ത് നടത്തിയ പരിശോധനയിലാണ് യുവാവ് പിടിയിലായത്.
ഇയാളിൽ നിന്ന് 4.918 ഗ്രാം എംഡിഎംഎ കണ്ടെടുത്തു. പ്രതിക്കെതിരെ നാര്‍കോടിക് ഡ്രഗ്സ് ആന്‍ഡ് സൈകോട്രോപിക് സബ്സ്റ്റാന്‍സസ് ആക്ട് (NDPS) പ്രകാരം കേസ് രജിസ്റ്റർ ചെയ്തു. എക്സൈസ് സംഘത്തിൽ പ്രിവന്റീവ് ഓഫീസർമാരായ അശ്റഫ് സി കെ, മുരളി കെ വി, സിവിൽ എക്സൈസ് ഓഫീസർമാരായ, അജീഷ് സി, സതീശൻ കെ, നസറുദ്ദിൻ എ കെ, സോനു സെബാസ്റ്റ്യൻ, സൈബർ സെലിലെ സിവിൽ എക്സൈസ് ഓഫീസർ പ്രിഷി പി എസ് എന്നിവരുമുണ്ടായിരുന്നു.