ചെമ്പ്രകാനത്തെ മൂന്നംഗ കുടുംബമാണ് ഞായറാഴ്ച വൈകുന്നേരം ഇവിടെ നിന്ന് വാങ്ങിയ പഫ്സ് കഴിക്കുന്നതിനിടെ പുഴുവിനെ കണ്ടെത്തിയതായി പരാതിപ്പെട്ടത്. പഫ്സ് കഴിച്ചതിനെ തുടർന്ന് ദേഹാസ്വാസ്ഥ്യം ഉണ്ടായതായും ചികിത്സ തേടിയതായും ഇവർ വ്യക്തമാക്കി. സ്ഥാപനത്തിൽ നിന്നും ഭക്ഷണ സാധനങ്ങളുടെ സാംപിൾ അധികൃതർ ശേഖരിച്ചിട്ടുണ്ട്. കടയുടമക്ക് പിഴ അടയ്ക്കാനുള്ള നോടീസും നൽകിയിട്ടുണ്ട്.
സാംപിൾ പരിശോധന റിപോർട് പഞ്ചായതിന് നൽകിയശേഷം തുടർനടപടികൾ സ്വീകരിക്കും. ഇവിടേക്ക് പഫ്സ് എത്തിച്ച ബേകറിയിലും ചെറുവത്തൂരിലെ ഹോടെലുകൾ, കൂൾബാറുകൾ തുടങ്ങിയ സ്ഥാപനങ്ങളിലും അധികൃതർ പരിശോധന നടത്തി. ചെറുവത്തൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവർത്തിക്കുന്ന കാന്റീൻ അടയ്ക്കാനും നിർദേശം നൽകിയിട്ടുണ്ട്. ഹെൽത് ഇൻസ്‌പെക്ടർ പി കെ മധു, ഫുഡ് ആൻഡ് സേഫ്‌റ്റി ഇൻസ്‌പെക്ടർ അനൂപ്, ടി വി സജീവൻ എന്നിവർ പരിശോധനക്ക് നേതൃത്വം നൽകി.
Keywords: News, Cheruvathur, Kasaragod, Kerala, Food Safety, Coolbar, Worm found in Puffs: Authorities shut Coolbar.
< !- START disable copy paste -->