Join Whatsapp Group. Join now!
Aster MIMS 25/06/2023

Shobha Karandlaje | ലോക നാളികേര ദിനാഘോഷത്തിന് കാസര്‍കോട് സിപിസിആര്‍ഐയില്‍ തുടക്കം; 'നാളികേരത്തിന്റെ വിലവര്‍ധന മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങള്‍ക്ക് പ്രാധാന്യം നല്‍കണം:' കേന്ദ്രമന്ത്രി ശോഭ കരന്ദ്‌ലാജെ

World Coconut Day, Shobha Karandlaje, Malayalam News, Kasaragod News,
കാസര്‍കോട്: (www.kasargodvartha.com) നാളികേര വികസന ബോര്‍ഡിന്റെയും കാസര്‍കോട് ഐസിഎആര്‍, സിപിസിആര്‍ഐയുടെയും സംയുക്താഭിമുഖ്യത്തില്‍ 25ാം മത് ലോക നാളികേര ദിനാഘോഷത്തിന് കാസര്‍കോട് സിപിസിആര്‍ഐയില്‍ തുടക്കമായി. ഐസിഎആര്‍, നാളികേര വികസന ബോര്‍ഡ് ഉദ്യോഗസ്ഥര്‍, വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെ പ്രതിനിധികള്‍, കേരളത്തിന് പുറമെ കര്‍ണാടക, തമിഴ്‌നാട്, ആന്ധ്രാപ്രദേശ്, മഹാരാഷ്ട്ര, ഗോവ, ഗുജറാത് എന്നിവിടങ്ങളില്‍ നിന്നുള്ള പുരോഗമന കര്‍ഷകരും സംരംഭകരും ഉത്പാദകരും ഗവേഷകരും പരിപാടിയില്‍ പങ്കെടുത്തു.
                   
Kerala News, Kasaragod News, World Coconut Day, Kasaragod CPCRI, Union Minister Shobha Karandlaje, World Coconut Day 2023, World Coconut Day celebrations kick off at Kasaragod CPCRI; 'Coconut price hike should focus on value added products:' Union Minister Shobha Karandlaje.

'വര്‍ത്തമാന ഭാവി തലമുറയ്ക്കായി നാളികേര മേഖലയെ സുസ്ഥിരമാക്കുക' എന്നതാണ് ഈ വര്‍ഷത്തെ ലോക നാളികേര ദിനത്തിന്റെ പ്രമേയം. സംസ്ഥാന കൃഷി ഹോര്‍ടികള്‍ചര്‍ വകുപ്പുകള്‍, സംസ്ഥാന കാര്‍ഷിക സര്‍വകലാശാലകള്‍ എന്നിവയുടെ സഹകരണത്തോടെ രാജ്യത്തുടനീളമുള്ള നാളികേര വികസന ബോര്‍ഡിന്റെ എല്ലാ പ്രാദേശിക ഓഫീസുകളിലും സംസ്ഥാന കേന്ദ്രങ്ങളിലും വിത്തുല്‍പ്പാദന പ്രദര്‍ശന തോട്ടങ്ങളിലും ലോക നാളികേര ദിനം ആഘോഷിച്ചു.

കാസര്‍കോട് സിപിസിആര്‍ഐയുടെ പിജെ ഹോളില്‍ കേന്ദ്ര കൃഷി സഹമന്ത്രി ശോഭ കരന്ദ്‌ലാജെ ലോക നാളികേര ദിനം ഉദ്ഘാടനം ചെയ്‌തു. എന്‍എ നെല്ലിക്കുന്ന് എംഎല്‍എ മുഖ്യാതിഥിയായി. ഐസിഎആറിന്റെ അസി. ഡയറക്ടര്‍ ജെനറല്‍ (ഫ്രൂട്സ് ആന്‍ഡ് പ്ലാന്റേഷന്‍ ക്രോപ്‌സ്) ഡോ. വി ബി പട്ടേല്‍, നാളികേര ബോര്‍ഡ് വൈസ് ചെയര്‍മാന്‍ ബിഎച് രേണുകുമാര്‍, ബാംകോ പ്രസിഡന്റ് പിആര്‍ മുരളീധരന്‍, ഐസിഎആര്‍ - സിപിസിആര്‍ഐ ഡയറക്ടര്‍ ഡോ. കെ ബി ഹെബ്ബാര്‍, നാളികേര വികസന ബോര്‍ഡ് മുഖ്യ നാളികേര വികസന ഓഫീസര്‍ ഡോ. ബി ഹനുമന്ത ഗൗഡ സംസാരിച്ചു.

തെങ്ങ് കൃഷി പ്രോത്സാഹിപ്പിക്കുന്നതിനുള്ള ബിസിനസ് മീറ്റ്, സാങ്കേതിക സെഷനുകളും, കര്‍ഷക കൂട്ടായ്മകള്‍ നിര്‍ദേശിക്കുന്ന നാളികേര ബിസിനസ് പ്ലാനുകളെക്കുറിച്ചുള്ള പാനല്‍ ചര്‍ച്ചയും ഇതോടൊപ്പം ഉണ്ടായിരുന്നു. 25ലധികം സംരംഭകരുടെ സാങ്കേതികവിദ്യകളുടേയും ഉല്‍പന്നങ്ങളുടേയും പ്രദര്‍ശനവും ഒരുക്കിയിരുന്നു.
 

'നാളികേരത്തിന്റെ വിലവര്‍ധന മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങള്‍ക്ക് പ്രാധാന്യം നല്‍കണം. നിലവില്‍ നാളികേരത്തിന്റെ വില പരിതാപകരമായ അവസ്ഥയിലാണ്. അതിനാല്‍ നാളികേര കര്‍ഷകര്‍ നാളികേരത്തില്‍ നിന്ന് മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങള്‍ നിര്‍മിക്കുന്നതിലേക്ക് മാറണം' കേന്ദ്ര കൃഷിവകുപ്പ് സഹമന്ത്രി ശോഭ കരന്ദ്‌ലാജെ പറഞ്ഞു. വെളിച്ചെണ്ണ, നീര, ഐസ്ക്രീം, തേങ്ങാ ക്രീം, തേങ്ങാപാൽ, കരിക്ക് ജ്യൂസ്, തേങ്ങാപൊടി ഉല്‍പന്നങ്ങള്‍, ചിപ്‌സ്, വെര്‍ജിന്‍ കോകനട് ഓയില്‍ (വിസിഒ) തുടങ്ങിയവ ഉല്‍പ്പാദിപ്പിക്കണം. അതിന് കേന്ദ്ര സര്‍ക്കാര്‍ ആവശ്യമായ പിന്തുണ നല്‍കുമെന്ന് മന്ത്രി പറഞ്ഞു.
      
Kerala News, Kasaragod News, World Coconut Day, Kasaragod CPCRI, Union Minister Shobha Karandlaje, World Coconut Day 2023, World Coconut Day celebrations kick off at Kasaragod CPCRI; 'Coconut price hike should focus on value added products:' Union Minister Shobha Karandlaje.

പല രാജ്യങ്ങളിലും നാളികേര മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങളുടെ ആവശ്യക്കാരാണെന്ന് മന്ത്രി കൂട്ടിചേര്‍ത്തു. സിപിസിആര്‍ഐ ഉല്‍പ്പാദിപ്പിക്കുന്ന നാളികേര സംസ്‌കരണ യൂണിറ്റുകളുടെ പ്രവര്‍ത്തനം കണ്ട് ശാസ്ത്രജ്ഞരെ അഭിനന്ദിച്ചു. പുതിയ സ്റ്റാർടപുകൾ ഉണ്ടാകാണമെന്നും പുതിയ കണ്ടുപിടിത്തങ്ങളും വൈവിധ്യവല്‍ക്കരണം ഉണ്ടാകണമെന്നും മന്ത്രി പറഞ്ഞു.

Keywords: Kerala News, Kasaragod News, World Coconut Day, Kasaragod CPCRI, Union Minister Shobha Karandlaje, World Coconut Day 2023, World Coconut Day celebrations kick off at Kasaragod CPCRI; 'Coconut price hike should focus on value added products:' Union Minister Shobha Karandlaje.

Post a Comment