Join Whatsapp Group. Join now!
Aster MIMS 25/06/2023

Found Dead | യുവതിയുടെ മൃതദേഹം ഛിന്നഭിന്നമായ നിലയിൽ റെയിൽ പാളത്തിൽ കണ്ടെത്തി

പൊലീസ് അന്വേഷിക്കുന്നു Found Dead, Railway Track, Obituary, Chithari, കാസറഗോഡ് വാർത്തകൾ
ചിത്താരി: (www.kasargodvartha.com) യുവതിയുടെ മൃതദേഹം ഛിന്നഭിന്നമായ നിലയിൽ റെയിൽ പാളത്തിൽ കണ്ടെത്തി. ചിത്താരിയിലെ പ്രകാശന്റെ ഭാര്യ വിദ്യകുമാരി (35) ആണ് മരിച്ചത്. സെൻട്രൽ ചിത്താരി സ്കൂളിന് സമീപമാണ് യുവതിയെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തിയത്.
  
Woman Found Dead On Railway Track

വ്യാഴാഴ്ച രാവിലെ 11.30 മണിയോടെ പ്രദേശവാസികളാണ് മൃതദേഹം കണ്ടെത്തിയ വിവരം പൊലീസിൽ അറിയിച്ചത്. വിദ്യകുമാരിയുടേതാണ് മൃതദേഹമെന്ന് പിന്നീട് തിരിച്ചറിയുകയായിരുന്നു. യുവതി മാനസീക പ്രയാസത്തിലായിരുന്നുവെന്ന് പറയുന്നു.

 
News, Top-Headlines, Kasargod, Kasaragod-News, Kerala, Kerala-News, Found Dead, Railway Track, Obituary, Chithari, Woman Found Dead On Railway Track



മൂന്ന് മക്കളുടെ മാതാവാണ് മരിച്ച യുവതി. ഹൊസ്ദുർഗ് പൊലീസ് സ്ഥലത്തെത്തി മൃതദേഹം ഇൻക്വസ്റ്റ് നടത്തിയ ശേഷം പോസ്റ്റ്മോർടത്തിനായി കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി മോർചറിയിലേക്ക് മാറ്റി. സംഭവത്തിൽ അന്വേഷണം നടത്തി വരികയാണെന്ന് ഹൊസ്ദുർഗ് പൊലീസ് പറഞ്ഞു.

Keywords: News, Top-Headlines, Kasargod, Kasaragod-News, Kerala, Kerala-News, Found Dead, Railway Track, Obituary, Chithari, Woman Found Dead On Railway Track

Post a Comment