Join Whatsapp Group. Join now!
Aster MIMS 25/06/2023

Found Dead | ദിവസങ്ങള്‍ക്ക് മുമ്പ് കുഞ്ഞിന് ജന്മം നല്‍കിയ യുവതി കിണറ്റില്‍ മരിച്ച നിലയില്‍

പൊലീസ് അന്വേഷിക്കുന്നു Found Dead, Obituary, Kudlu, Police, കാസറഗോഡ് വാര്‍ത്തകള്‍
കാസര്‍കോട്: (www.kasargodvartha.com) ദിവസങ്ങള്‍ക്ക് മുമ്പ് കുഞ്ഞിന് ജന്മം നല്‍കിയ യുവതിയെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കുഡ്ലു രാംദാസ് നഗര്‍ ഹൊസമണ്ണ റോഡിലെ സോമനാഥ് ആചാര്യ - രേവതി ദമ്പതികളുടെ മകളും മഞ്ചേശ്വരം ജോഡ്കല്ലിലെ ബി ജയകുമാറിന്റെ ഭാര്യയുമായ സുരേഖ (29) ആണ് മരിച്ചത്. 10 ദിവസം മുമ്പാണ് ഇവര്‍ ആണ്‍കുട്ടിയെ പ്രസവിച്ചത്. തുടര്‍ന്ന് ഹൊസമണ്ണ റോഡിലെ സ്വന്തം വീട്ടില്‍ വിശ്രമത്തിലായിരുന്നു.
                
Found Dead, Obituary, Kudlu, Police, Kerala News, Kasaragod News, Malayalam News, Woman found dead in well in Kasaragod.

ശനിയാഴ്ച രാത്രി കുട്ടിയുമൊത്ത് ഉറങ്ങാന്‍ കിടന്നതായിരുന്നു. ഞായറാഴ്ച പുലര്‍ചെ യുവതിയെ മുറിയില്‍ കാണാത്തതിനെ തുടര്‍ന്ന് ബന്ധുക്കള്‍ അന്വേഷിക്കുന്നതിനിടെയാണ് വീട്ടുപറമ്പിലെ കിണറ്റില്‍ വീണുകിടക്കുന്ന നിലയില്‍ കണ്ടെത്തിയത്. വിവരം അറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ ഫയര്‍ഫോഴ്സ് സ്ഥലത്തെത്തി പുറത്തെടുത്തെങ്കിലും മരണപ്പെട്ടിരുന്നു.

പുലര്‍ചെ ഒരു മണിക്കും മൂന്ന് മണിക്കും ഇടയിലാണ് സംഭവം നടന്നതെന്നാണ് നിഗമനം. കാസര്‍കോട് ടൗണ്‍ പൊലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടത്തിയ ശേഷം മൃതദേഹം പോസ്റ്റ് മോര്‍ടത്തിനായി കാസര്‍കോട് ജെനറല്‍ ആശുപത്രി മോര്‍ചറിയിലേക്ക് മാറ്റി. പൊലീസ് കേസെടുത്ത് അന്വേഷണം നടത്തിവരികയാണ്. സഹോദരി: രേഖ.
      
Found Dead, Obituary, Kudlu, Police, Kerala News, Kasaragod News, Malayalam News, Woman found dead in well in Kasaragod.

Keywords: Found Dead, Obituary, Kudlu, Police, Kerala News, Kasaragod News, Malayalam News, Woman found dead in well in Kasaragod.

Post a Comment