താജുദ്ദീന്റെ ഭാര്യയുമായ റുബീന (30), മകൾ ഹനാന മറിയം എന്നിവരാണ് മരിച്ചത്.
വെള്ളിയാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് സംഭവം. യുവതിയെയും കുട്ടിയേയും വീട്ടിൽ നിന്ന് കാണാതായതിനെ തുടർന്ന് അന്വേഷിക്കുകയും കണ്ടെത്താനാവാത്തതിനെ തുടർന്ന് മേൽപറമ്പ് പൊലീസിൽ പരാതി നൽകാൻ തയ്യാറെടുക്കുന്നതിനിടെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
മേൽപറമ്പ് ഇൻസ്‌പെക്ടർ ടി ഉത്തംദാസ്, എസ്ഐ വിജയൻ എന്നിവരുടെ നേതൃത്വത്തിൽ പൊലീസ് സംഘം സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. ഫയർഫോഴ്സും നാട്ടുകാരും പൊലീസും ചേർന്നാണ് മൃതദേഹം പുറത്തെടുത്തത്. മൃതദേഹം കാസർകോട് ജെനറൽ ആശുപത്രി മോർചറിയിലേക്ക് മാറ്റി. ഭർത്താവ് താജുദ്ദീൻ ഗൾഫിലാണ്. സാമ്പത്തിക പ്രയാസമാണ് മരണകാരണമെന്ന് പ്രദേശവാസികൾ പറയുന്നു