Join Whatsapp Group. Join now!
Aster MIMS 25/06/2023

Vigilance Raid | കോടികൾ മുടക്കി ആധുനിക സജ്ജീകരണങ്ങളോടെ പൂർത്തിയാക്കിയ എംവിഡിയുടെ ബേളയിലെ ഡ്രൈവിംഗ് ടെസ്റ്റ് മൈതാനം കാട് മൂടിയ നിലയിൽ; ഉപകരണങ്ങൾ നശിക്കുന്നു; 'സർകാരിന് വലിയ സാമ്പത്തിക നഷ്ടം'; മിന്നൽ പരിശോധനയുമായി വിജിലൻസ്

'ബന്ധപ്പെട്ട ഉദ്യോഗസ്ഥർ അലംഭാവം കാട്ടി' Vigilance Raid, MVD, Bela, Malayalam News, കാസറഗോഡ് വാർത്തകൾ
കാസർകോട്: (www.kasargodvartha.com) ബേളയിൽ സ്ഥാപിച്ച മോടോർ വകുപ്പ് ഡ്രൈവിംഗ് ടെസ്റ്റ് മൈതാനത്തും മോടോർ വെഹികിൾ ഓഫീസിലും വിജിലൻസ് സംഘം മിന്നൽ പരിശോധന നടത്തി. വിജിലൻസ് ഡയറക്ടുടെ നിർദേശപ്രകാരം കോഴിക്കോട് റേൻജ് വിജിലൻസ് പൊലീസ് സൂപ്രണ്ട് പ്രജീഷ് തോട്ടത്തിലിന്റെ മേൽനോട്ടത്തിൽ കാസർകോട് വിജിലൻസ് ഡിവൈഎസ്പി വികെ വിശ്വംഭരൻ നായരുടെ നേതൃത്വത്തിലാണ് പരിശോധന നടന്നത്.

News, Kasaragod, Kerala, Vigilance Raid, MVD, Bela, Report, Vigilance raid at driving test ground and motor vehicle office.

കാസർകോട് റീജിയനൽ ട്രാൻസ്പോർട് ഓഫീസിന് കീഴിൽ ആധുനിക സൗകര്യങ്ങളോട് കൂടിയ ടെസ്റ്റ് മൈതാനം ബേളയിൽ നിർമിച്ച് വർഷങ്ങളായി കാട് മൂടി കിടക്കുകയാണ്. നാല് കോടി രൂപയോളം ചിലവഴിച്ചാണ് ആധുനിക സജ്ജീകരണങ്ങളോടെ ടെസ്റ്റ് മൈതാനത്തിന്റെ നിർമാണം പൂർത്തികരിച്ചത്. ഇവിടെ 50 ൽ അധികം കാമറകൾ സ്ഥാപിച്ചിട്ടുണ്ട്. ജർമൻ ടെക്നോളജിയിൽ വികസിപ്പിച്ച് ജർമനിയിൽ നിന്നും ഇറക്കുമതി ചെയ്ത വിവിധ യന്ത്രങ്ങൾ ഉൾപ്പെടെ സ്ഥാപിച്ച് നാല് വർഷത്തോളമാകുന്നു.

രണ്ട് ഏകർ സ്ഥലത്ത് ടെസ്റ്റ് മൈതാനത്തിന് ആവശ്യമായ എല്ലാ ആധുനിക ഉപകരണങ്ങളും സ്ഥാപിച്ച് പ്രവൃത്തി പൂർത്തികരിച്ചിട്ടും നാളിതു വരെയായി ഡ്രൈവിംഗ് ടെസ്റ്റിനും അനുബന്ധ ആവശ്യങ്ങൾക്കും ഉപയോഗിക്കാതെ വെയിലും മഴയും ഏറ്റ് നശിക്കാനിടയാക്കിയ സാഹചര്യം സൃഷ്ടിച്ചത് ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ അലംഭാവം മൂലമാണെന്ന് വിജിലൻസ് ഉദ്യോഗസ്ഥർ പറഞ്ഞു. നിരവധി കാമറകളുടെ മുന്നിൽ ടെസ്റ്റ് നടത്തുമ്പോൾ അനധികൃതമായി ഒന്നും ചെയ്യാൻ കഴിയില്ലയെന്ന തിരിച്ചറിവാണോ ഈ സംവിധാനം ഉപയോഗിക്കുന്നതിൽ പ്രസ്തുത വകുപ്പിലെ ഉദ്യോഗസ്ഥർ താത്പര്യം കാണിക്കാത്തത് എന്ന് സംശയിക്കാവുന്നതുമാണെന്നും ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു.

'പൊതുവിൽ എത്തിപ്പെടാൻ ബുദ്ധിമുട്ടുള്ള സ്ഥലം കണ്ടെത്തിയതും ദുരൂഹത ഉളവാക്കുന്നു. നാളിതു വരെയായി ഉപയോഗിക്കാത്തത് കാരണം സ്ഥാപിച്ച യന്ത്ര ഭാഗങ്ങളും കാമറകളും ഇതുമായി ബന്ധപ്പെട്ട മറ്റ് ഉപകരണങ്ങളും നശിച്ച് കൊണ്ടിരിക്കുന്നു. ഈ ഇനത്തിൽ വലിയ സാമ്പത്തിക നഷ്ടമാണ് സംഭവിക്കുന്നത്. കിറ്റ്‌കോ (KITCO) യുടെ കൺസൽടൻസിയിൽ ഊരാളുങ്കൽ ലേബർ കോൺട്രാക്റ്റ് സഹകരണ സംഘമാണ് പ്രവൃത്തി ഏറ്റെടുത്ത് പൂർത്തികരിച്ചത്. 2021 ജനുവരിയിൽ പ്രവൃത്തി പൂർത്തികരിച്ച് സംഘം കൈമാറി. ഇത്തരത്തിൽ സാമ്പത്തിക നഷ്ടം വരുത്തി വെയ്ക്കുന്നതിന് സാഹചര്യം ഒരുക്കിയ ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി സ്വീകരിക്കുന്നതിന് വിജിലൻസ് ഡയറക്ടർക്ക് പരിശോധന റിപോർട് സമർപിക്കും', വിജിലൻസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി.

News, Kasaragod, Kerala, Vigilance Raid, MVD, Bela, Report, Vigilance raid at driving test ground and motor vehicle office.

വിജിലൻസ് സംഘത്തിൽ അസി. സബ് ഇൻസ്പെക്ടർമാരായ വി ടി സുഭാഷ് ചന്ദ്രൻ, കെ വി ശ്രീനിവാസൻ, സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ പി കെ രഞ്ജിത് കുമാർ, വി രാജീവൻ എന്നിവരും കാസർകോട് ലാൻഡ് അക്യുസിഷൻ തഹസിൽദാർ മായയും ഉണ്ടായിരുന്നു.

Keywords: News, Kasaragod, Kerala, Vigilance Raid, MVD, Bela, Report, Vigilance raid at driving test ground and motor vehicle office.
< !- START disable copy paste -->

Post a Comment