Join Whatsapp Group. Join now!
Aster MIMS 25/06/2023

Road | സ്ഥിതി ചെയ്യുന്നത് നിരവധി വ്യവസായ സ്ഥാപനങ്ങള്‍; റോഡ് തകര്‍ന്ന് തരിപ്പണമായി; ജില്ലാ ഭരണ സിരാകേന്ദ്രത്തിന്റെ തൊട്ടടുത്തുള്ള പാതയുടെ സ്ഥിതി ദയനീയം

കാല്‍ നടയാത്ര പോലും ദുസഹം Road, Vidyanagar, Industrial Estate, Malayalam News, കാസറഗോഡ് വാര്‍ത്തകള്‍
വിദ്യാനഗര്‍: (www.kasargodvartha.com) നിരവധി വ്യവസായ സ്ഥാപനങ്ങള്‍ സ്ഥിതി ചെയ്യുന്ന വിദ്യാനഗര്‍ ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റിനകത്തേക്കുള്ള റോഡ് പൊട്ടിപ്പൊളിഞ്ഞ് സഞ്ചാരയോഗ്യമല്ലാതായിട്ട് നാളുകളേറെയായിട്ടും അധികൃതര്‍ തിരിഞ്ഞുനോക്കുന്നില്ലെന്ന് പരാതി. ഓടോറിക്ഷയോ മറ്റ് വാഹനങ്ങളോ ഓട്ടം വിളിച്ചാല്‍പ്പോലും വരാത്ത നിലയിലാണ് റോഡെന്ന് പ്രദേശവാസികള്‍ പറയുന്നു.
      
Road, Vidyanagar, Industrial Estate, Malayalam News, Kerala News, Kasaragod News, Malayalam News, Road Damage, Vidyanagar Industrial Estate Road damaged.

മഴപെയ്താല്‍ റോഡിലെ കുഴികളില്‍ വെളളം കെട്ടി നിന്ന് ഇതുവഴി കാല്‍ നടയാത്ര പോലും ദുസഹമാണ്. റോഡില്‍ വെളളം കെട്ടി നില്‍ക്കുന്നതോടെ ഇതുവഴി വാഹനങ്ങള്‍ കടന്നു പോയാല്‍ സ്ഥാപനങ്ങളുടെ ഉളളിലേക്കും കാല്‍ നടയാത്രക്കാരുടെ ദേഹത്തേക്കും ചെളിവെളളം തെറിക്കുന്നതിന് ഇടയാക്കുന്നു. ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റിനകത്തേക്ക് വാഹനങ്ങളില്‍ സാധനങ്ങള്‍ കൊണ്ടുപോകാനും കൊണ്ടുവരുന്നതിനും ഏറെ പ്രയാസമാണ് നേരിടുന്നത്.
     
Road, Vidyanagar, Industrial Estate, Malayalam News, Kerala News, Kasaragod News, Malayalam News, Road Damage, Vidyanagar Industrial Estate Road damaged.

വര്‍ഷങ്ങളായി റോഡിന്റെ അവസ്ഥ ഇങ്ങനെയാണെന്ന് ജനങ്ങള്‍ പറയുന്നു. ജില്ലാ ഭരണ സിരാകേന്ദ്രത്തിന്റെ തൊട്ടടുത്ത് സ്ഥിതി ചെയ്യുന്ന, ഇത്രയേറെ പ്രധാന്യമുള്ള റോഡിയിരുന്നിട്ടും ബന്ധപ്പെട്ടവരുടെ ശ്രദ്ധ പതിയാത്തത് അത്ഭുതമാണെന്നാണ് ആക്ഷേപം. ഇരുഭാഗങ്ങളില്‍നിന്നും കുറച്ച് വലിയ വാഹനങ്ങള്‍ വന്നാല്‍, കടന്നുപോകുന്നതിനും സൗകര്യമില്ല. റോഡിന്റെ കാര്യത്തില്‍ കാട്ടുന്ന അനാസ്ഥ ശക്തമായ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്.

Road, Vidyanagar, Industrial Estate, Malayalam News, Kerala News, Kasaragod News, Malayalam News, Road Damage, Vidyanagar Industrial Estate Road damaged.

Keywords: Road, Vidyanagar, Industrial Estate, Malayalam News, Kerala News, Kasaragod News, Malayalam News, Road Damage, Vidyanagar Industrial Estate Road damaged.
< !- START disable copy paste -->

Post a Comment