Join Whatsapp Group. Join now!
Aster MIMS 25/06/2023

Govt Scheme | ഒറ്റത്തവണയായി 30,000 രൂപ വരെ നേടാം; ഇതാ സ്ത്രീകള്‍ക്കായുള്ള വിവിധ ക്ഷേമ പദ്ധതികള്‍; 3 എണ്ണത്തിലേക്ക് ഇപ്പോൾ അപേക്ഷിക്കാൻ അവസരം; അറിയേണ്ടതെല്ലാം

തൊഴില്‍ കണ്ടെത്താനും ധനസഹായം Govt Scheme, Welfare Schemes, കേരള വാർത്തകൾ, Malayalam News, Lifestyle
തിരുവനന്തപുരം: (www.kasargodvartha.com) സ്ത്രീകള്‍ക്കായുള്ള ക്ഷേമ പദ്ധതികള്‍ അനവധിയാണ്. അവരുടെ സുരക്ഷയും ജീവിതവും മെച്ചപ്പെടുത്തുന്നതിലേക്കായി നിരവധി പദ്ധതികള്‍ ആണ് സര്‍ക്കാര്‍ നടപ്പിലാക്കുന്നത്. വനിത ശിശു വികസനവകുപ്പ് വഴി നടപ്പിലാക്കി വരുന്ന അഭയകിരണം, മംഗല്യ, സഹായഹസ്തം എന്നീ പദ്ധതികള്‍ക്ക് അപേക്ഷ ക്ഷണിച്ചു. പദ്ധതിയെ കുറിച്ച് അറിയാം, അവ ഉപയോഗപ്പെടുത്താം ഫലപ്രദമായി.

News, Kerala, Thiruvananthapuram, Govt Scheme, Welfare Schemes, Lifestyle, Various welfare schemes for women.

അഭയകിരണം പദ്ധതി

നിരാലംബരും ഭവനരഹിതരുമായ വിധവകള്‍ക്ക് സുരക്ഷിതവും മെച്ചപ്പെട്ടതുമായ ജീവിത അന്തരീക്ഷം ഒരുക്കുക എന്ന ലക്ഷ്യത്തോടെ നടപ്പിലാക്കുന്ന പദ്ധതിയാണ് അഭയകിരണം. അശരണരായ വിധവകള്‍ക്ക് സംരക്ഷണവും പാര്‍പ്പിടവും നല്‍കുന്നതിനൊപ്പം അവരെ പരിചരിക്കുന്ന അടുത്ത ബന്ധുക്കള്‍ക്ക് പദ്ധതി വഴി പ്രതിമാസം 1,000 രൂപ വീതം നല്‍കും.

അപേക്ഷാ മാനദണ്ഡം

സംരക്ഷിക്കപ്പെടുന്ന വിധവകള്‍ 50 വയസ്സിന് മുകളില്‍ പ്രായമുള്ളവരായിരിക്കണം. സംരക്ഷിക്കപ്പെടുന്ന വനിതയ്ക്ക് പ്രായപൂര്‍ത്തിയായ മക്കളില്ലാത്തവരായിരിക്കണം. ഭിന്നശേഷി / മാനസിക വെല്ലുവിളി നേരിടുന്ന മക്കള്‍ ഉള്ളവരെ പദ്ധതിയില്‍ പരിഗണിക്കും. വിധവകളുടെ വാര്‍ഷിക വരുമാനം ഒരു ലക്ഷം രൂപയില്‍ കവിയാന്‍ പാടില്ല. അപേക്ഷകന് സര്‍വീസ് പെന്‍ഷനോ ഫാമിലി പെന്‍ഷനോ ലഭിക്കാന്‍ പാടില്ല. അപേക്ഷകന്‍ എസ്.ജെ.ഡി (ആശ്വാസകിരണം, സമാശ്വാസം) മുഖേന നടപ്പാക്കുന്ന പദ്ധതികളുടെ ഗുണഭോക്താവായിരിക്കരുത്. ഏതെങ്കിലും സ്ഥാപനത്തില്‍ താമസക്കാരിയായി കഴിയുന്ന വിധവകള്‍ ഈ ധനസഹായത്തിന് അര്‍ഹരല്ല.

അപേക്ഷയോടൊപ്പം ഉള്‍പ്പെടുത്തേണ്ട രേഖകള്‍

അപേക്ഷകയുടെ പ്രായം തെളിയിക്കുന്നതിനുള്ള എസ്.എസ്.എല്‍.സി സര്‍ട്ടിഫിക്കറ്റ്/ഇലക്ഷന്‍ ഐഡി കാര്‍ഡ്/ആധാര്‍ കാര്‍ഡ് എന്നിവയുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ്, കുടുംബ വാര്‍ഷിക വരുമാനം 1 ലക്ഷം രൂപയില്‍ താഴെ ആണെന്ന് റേഷന്‍ കാര്‍ഡിന്റെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് / വില്ലേജ് ഓഫീസില്‍ നിന്നുള്ള വരുമാന സര്‍ട്ടിഫിക്കറ്റ് / ബിപിഎല്‍ സര്‍ട്ടിഫിക്കറ്റ്. അപേക്ഷക വിധവയാണെന്നും ബന്ധുവിന്റെ സംരക്ഷണയിലാണെന്നും കാണിച്ച് ബന്ധപ്പെട്ട ഐ.സി.ഡി.എസ് സൂപ്പര്‍വൈസറുടെ സാക്ഷ്യപത്രം

എങ്ങനെ അപേക്ഷിക്കാം

അര്‍ഹരായ അപേക്ഷകര്‍ http://schemes(dot)wcd(dot)kerala(dot)gov(dot)in എന്ന വെബ്സൈറ്റ് വഴി ഡിസംബര്‍ 15നകം അപേക്ഷ നല്‍കണം. വെബ്സൈറ്റ്: www(dot)schemes(dot)wcd(dot)kerala(dot)gov(dot)in ഫോണ്‍ - 04994 293060.

മംഗല്യ പദ്ധതി

ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള വിധവകള്‍, നിയമപരമായി വിവാഹബന്ധം വേര്‍പ്പെടുത്തിയവര്‍ എന്നിവരുടെ പുനര്‍ വിവാഹത്തിന് സര്‍ക്കാര്‍ ധനസഹായം നല്‍കുന്ന പദ്ധതിയാണ് മംഗല്യ. 25000 രൂപയാണ് ധനസഹായമായി നല്‍കുക.

അപേക്ഷാ മാനദണ്ഡം

വിധവകള്‍, നിയമപ്രകാരം വിവാഹമോചനം നേടിയവര്‍, ഭര്‍ത്താവ് ഉപേക്ഷിച്ച് ഏഴ് വര്‍ഷം കഴിഞ്ഞവര്‍, ഭര്‍ത്താവിനെ കാണാതായി ഏഴ് വര്‍ഷം കഴിഞ്ഞവര്‍ എന്നീ വിഭാഗങ്ങളിപ്പെടുന്ന ദാരിദ്ര്യ രേഖയ്ക്കു താഴെയുള്ള 18 നും 50 നും മധ്യേ പ്രായമുള്ളവരെയാണു പദ്ധതിയിലേക്കു പരിഗണിക്കുന്നത്.


പുനര്‍വിവാഹം നിയമപ്രകാരം റജിസ്റ്റര്‍ ചെയ്യുകയും വിവാഹം കഴിഞ്ഞു 6 മാസത്തിനകം അപേക്ഷ സമര്‍പ്പിക്കുകയും വേണം.

അപേക്ഷയോടൊപ്പം ഉള്‍പ്പെടുത്തേണ്ട രേഖകള്‍

ആദ്യ വിവാഹത്തിലെ ഭര്‍ത്താവിന്റെ മരണ സര്‍ട്ടിഫിക്കറ്റ്/ വിവാഹബന്ധം വേര്‍പെടുത്തിയത് സംബന്ധിച്ച കോടതി ഉത്തരവ്, ബി.പി.എല്‍/ മുന്‍ഗണനാ വിഭാഗത്തില്‍ ഉള്‍പ്പെട്ടത് സംബന്ധിച്ച രേഖ (റേഷന്‍ കാര്‍ഡിന്റെ കോപ്പി) സാക്ഷ്യപ്പെടുത്തിയത്, അപേക്ഷകയുടെ ബാങ്ക് പാസ് ബുക്കിന്റെ പകര്‍പ്പ്, പുനര്‍ വിവാഹം രജിസ്റ്റര്‍ ചെയ്തതു സാക്ഷ്യപ്പെടുത്തിയ സര്‍ട്ടിഫിക്കറ്റ് എന്നിവ വേണം.

എങ്ങനെ അപേക്ഷിക്കാം

അര്‍ഹരായ അപേക്ഷകര്‍ http://schemes(dot)wcd(dot)kerala(dot)gov(dot)in എന്ന വെബ്സൈറ്റ് വഴി അപേക്ഷ സമര്‍പ്പിക്കണം. വെബ്സൈറ്റ്: www(dot)schemes(dot)wcd(dot)kerala(dot)gov(dot)in എന്ന വെബ്സൈറ്റില്‍ നിന്നോ അടുത്തുള്ള അങ്കണവാടികളില്‍ നിന്നോ ഐ.സി.ഡി.എസ് കാര്യാലയങ്ങളില്‍ നിന്നോ ലഭിക്കും. ഫോണ്‍ - 04994 293060.

സഹായഹസ്തം പദ്ധതി

സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന 55 വയസ്സിനു താഴെ പ്രായമുള്ള വിധവകളായ സ്ത്രീകള്‍ക്കു സ്വയം തൊഴില്‍ കണ്ടെത്താല്‍ ധനസഹായം നല്‍കുന്ന പദ്ധതിയാണ് സഹായഹസ്തം പദ്ധതി.

ഒരുലക്ഷം രൂപയില്‍ താഴെ വാര്‍ഷിക വരുമാനമുളള വിധവകള്‍ക്ക് സ്വയംതൊഴില്‍ കണ്ടെത്തുന്നതിന് പദ്ധതി വഴി 30,000 രൂപ അനുവദിക്കും. ജില്ലയില്‍ 10 പേര്‍ക്കാണ് സഹായം അനുവദിക്കുന്നത്.

അപേക്ഷാ മാനദണ്ഡം

ഒരു ലക്ഷം രൂപയില്‍ താഴെ വാര്‍ഷിക വരുമാനമുള്ള 55 വയസ്സില്‍ താഴെ പ്രായമുള്ള വിധവകള്‍, വിവാഹ മോചിതര്‍, ഭര്‍ത്താവിനാല്‍ ഉപേക്ഷിക്കപ്പെട്ടവര്‍ എന്നിവര്‍ക്ക് അപേക്ഷിക്കാം. 18 വയസ്സില്‍ താഴെയുള്ള കുട്ടികള്‍ ഉള്ള വിധവകള്‍ക്കും, മുന്‍ഗണന വിഭാഗത്തില്‍ ഉള്‍പ്പെടുന്നവര്‍ക്കും, ഭിന്നശേഷിക്കാരായ മക്കളുള്ളവര്‍ക്കും, പെണ്‍കുട്ടികള്‍ മാത്രം ഉള്ളവര്‍ക്കും മുന്‍ഗണന. തദ്ദേശസ്വയംഭരണ സ്ഥാപനം വഴിയോ മറ്റ് സര്‍ക്കാര്‍ തലത്തിലോ സ്വയംതൊഴില്‍ ചെയ്യുന്നതിന് ധനസഹായം ലഭിച്ചിട്ടുള്ള വിധവകള്‍ ഈ ആനുകൂല്യത്തിന് അര്‍ഹരല്ല.

തൊഴില്‍ സംരംഭം ആരംഭിക്കുന്നതിന് ഒറ്റത്തവണ ഗ്രാന്റായി 30,000 രൂപ അനുവദിക്കുന്നു. സംരംഭം ഒറ്റക്കോ ഗ്രൂപ്പായോ (വനിതാ കൂട്ടായ്മ, കുടുംബശ്രീ, വിധവാ സംഘം ) നടത്താവുന്നതാണ്. ഒറ്റത്തവണ ധനസഹായം കൊണ്ട് തുടങ്ങുന്ന തൊഴില്‍ സംരംഭം ചുരുങ്ങിയത് 5 വര്‍ഷമെങ്കിലും നടപ്പാക്കിയിരിക്കണം.

എങ്ങനെ അപേക്ഷിക്കാം

അര്‍ഹരായ അപേക്ഷകര്‍ http://schemes(dot)wcd(dot)kerala(dot)gov(dot)in എന്ന വെബ്സൈറ്റില്‍ ഡിസംബര്‍ 15നകം അപേക്ഷ നല്‍കേണ്ടതാണ്. കൂടുതല്‍ വെബ്സൈറ്റ്:www(dot)schemes(dot)wcd(dot)kerala(dot)gov(dot)in, ഫോണ്‍ - 04994 293060.

Keywords: News, Kerala, Thiruvananthapuram, Govt Scheme, Welfare Schemes, Lifestyle, Various welfare schemes for women.

< !- START disable copy paste -->

Post a Comment