Join Whatsapp Group. Join now!
Aster MIMS 25/06/2023

Shobha Karantalaje | നാളികേരത്തിൽ നിന്നും മൂല്യവർധിത ഉൽപ്പന്നങ്ങൾ ഉണ്ടാക്കുന്നത് നേരിട്ട് കണ്ട് മനസ്സിലാക്കി കേന്ദ്ര കൃഷിമന്ത്രി; നീര കുടിച്ചും ഐസ്ക്രീം നുണഞ്ഞും ശാസ്ത്രജ്ഞരെ പുകഴ്ത്തിയും ശോഭ കരന്തലജെ

കാസർകോട്: (www.kasargodvartha.com) നാളികേരത്തിൽ നിന്നും മൂല്യവർധിത ഉൽപ്പന്നങ്ങൾ ഉണ്ടാക്കുന്നത് നേരിട്ട് കണ്ട് മനസ്സിലാക്കി കേന്ദ്ര വകുപ്പു മന്ത്രി ശോഭ കരന്തലജെ. നീര കുടിച്ചും ഐസ്ക്രീം നുണഞ്ഞും ശാസ്ത്രജ്ഞരെ പുകഴ്ത്തിയ മന്ത്രി കണ്ടുപിടുത്തങ്ങൾ താഴെതട്ടിൽ എത്തിക്കണമെന്ന് അഭിപ്രായപ്പെട്ടു. കാസർകോട് സിപിസിആർഐയിൽ ലോക നാളികേര ദിനാഘോഷം ഉദ്ഘാടനം ചെയ്യാൻ എത്തിയതായിരുന്നു മന്ത്രി.
          
Kerala News, Malayalam News, Shobha Karantalaje, Kasaragod News, Coconut Products, World Coconut Day, Union Agriculture Minister Shobha Karantalaje visits Coconut Products stalls.

നാളികേരത്തിൽ നിന്നും നൂറോളം മൂല്യവർധിത ഉൽപ്പന്നങ്ങളാണ് സി പി സി ആർ ഐ വികസിപ്പിച്ചിരിക്കുന്നത്. വെളിച്ചെണ്ണ, നീര, ഐസ് ക്രീം, തേങ്ങാ ക്രീം, തേങ്ങാപ്പാൽ, കരിക്ക് ജ്യൂസ്, തേങ്ങാപൊടി ഉൽപ്പന്നങ്ങൾ, ചിപ്സ്, വെർജിൻ കോകനട് ഓയിൽ തുടങ്ങിയ ഉൽപാദിപ്പിക്കുന്ന നാളികേര സംസ്കരണ യൂണിറ്റുകളുടെ പ്രവർത്തനം കണ്ട് മന്ത്രി ശാസ്ത്രജ്ഞരെ അഭിനന്ദിച്ചു. പുതിയ സ്റ്റാർടപുകൾ ഉണ്ടാകാണമെന്നും പുതിയ കണ്ടുപിടിത്തങ്ങളും വൈവിധ്യവൽക്കരണവും ഉണ്ടാകണമെന്നും മന്ത്രി പറഞ്ഞു

തേങ്ങാവെള്ളം, തേങ്ങാപൊടി, കോകനട് ഷുഗർ (തേങ്ങയിലെ പൂവിന്റെ നീരിൽ നിന്ന് ഉണ്ടാക്കുന്നത്), തേങ്ങാ വെണ്ണ, തുടങ്ങിയ നിരവധി ഉൽപ്പന്നങ്ങൾ പ്രദർശന നഗരിയിൽ മന്ത്രി നേരിട്ടു കണ്ടു. തെങ്ങോലയിൽ നിന്നുള്ള വളങ്ങൾക്ക് വൻ ഡിമാൻഡ് ഉള്ള കാര്യം ശാസ്ത്രജ്ഞർ ശ്രദ്ധയിൽപെടുത്തി. ഭക്ഷ്യവസ്തുക്കൾക്ക് പുറമെ സോപുകളും സൗന്ദര്യവർധക ഉൽപ്പന്നങ്ങൾ വരെ നാളികേരത്തിൽ നിന്നും ഉണ്ടാക്കുന്നുണ്ട്. ശുദ്ധമായ വെളിച്ചെണ്ണയുടെ ഉപയോഗം പല ആരോഗ്യ പ്രശ്നങ്ങൾക്കും പരിഹാരമാണെന്ന് ഉദ്യോഗസ്ഥരും ജീവനക്കാരും മന്ത്രിയോട് പറഞ്ഞു.
                   
Kerala News, Malayalam News, Shobha Karantalaje, Kasaragod News, Coconut Products, World Coconut Day, Union Agriculture Minister Shobha Karantalaje visits Coconut Products stalls.

ഡ്രോൺ ഉപയോഗിച്ച് ജൈവ കീടനാശിനി തളിക്കുന്നതും മന്ത്രി വീക്ഷിച്ചു. പെൺകുട്ടികൾ യന്ത്രസഹായത്തോടെ തെങ്ങുകയറ്റം പരിശീലിക്കുന്നതു കണ്ട മന്ത്രി അവരെ അഭിനന്ദിക്കുകയും അവർക്കൊപ്പം ഫോടോയ്ക്ക് പോസ് ചെയ്യാനും സമയം കണ്ടെത്തി. കർഷകർക്ക് എല്ലാ സഹായവും ചെയ്യുമെന്നും അവരിലേക്ക് പുതിയ കണ്ടുപിടുത്തങ്ങളുടെയും ടെക്നോളജിയുടെയും ഗുണം എത്തിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

കാസർകോട് എംഎൽഎ എൻഎ നെല്ലിക്കുന്ന്, കൊച്ചി ചീഫ് കോകനട് കൗൺസിൽ ഡിപാർട്മെന്റ് ഓഫീസർ ഡോ. ഹനുമന്ദ ഗൗഡ, ഐസിഎആർ - സിപിസിആർഐ ഡോ. കെ ബി ഹെബ്ബർ തുടങ്ങിയവരും മന്ത്രിക്കൊപ്പം ഉണ്ടായിരുന്നു.

Keywords: Kerala News, Malayalam News, Shobha Karantalaje, Kasaragod News, Coconut Products, World Coconut Day, Union Agriculture Minister Shobha Karantalaje visits Coconut Products stalls.
< !- START disable copy paste -->

Post a Comment