Found Dead | കട വരാന്തയിൽ അജ്ഞാതനെ മരിച്ച നിലയിൽ കണ്ടെത്തി
Sep 11, 2023, 12:33 IST
കാസർകോട്: (www.kasargodvartha.com) കട വരാന്തയിൽ അജ്ഞാതനെ മരിച്ച നിലയിൽ കണ്ടെത്തി. കാസർകോട് റെയിൽവേ സ്റ്റേഷന്റെ തൊട്ടടുത്തുള്ള കടയുടെ വാരാന്തയിലാണ് കഴിഞ്ഞ ദിവസം യുവാവിന്റെ മൃതദേഹം കണ്ടെത്തിയത്. വിവരം അറിയിച്ചതിന്റെ അടിസ്ഥാനത്തിൽ പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടത്തി.
മൃതദേഹം ഇപ്പോൾ കാസർകോട് ജെനറൽ ആശുപത്രി മോർചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഇതര സംസ്ഥാന തൊഴിലാളിയാണെന്നാണ് സംശയിക്കുന്നത്. സംഭവത്തിൽ കാസർകോട് ടൗൺ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇദ്ദേഹത്തിന്റെ ബന്ധുക്കളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്.