Join Whatsapp Group. Join now!
Aster MIMS 25/06/2023

Chess | 19 വയസിന് താഴെയുള്ളവരുടെ സംസ്ഥാന ചെസ് ചാംപ്യന്‍ഷിപ്: ഓപണ്‍ വിഭാഗത്തില്‍ ജുബിന്‍ ജിമ്മിയും പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ ജാഹ്നവി അശോകും ജേതാക്കള്‍; സംഘാടനത്തില്‍ തിളങ്ങി കാസര്‍കോട് മര്‍ചന്റ് അസോസിയേഷന്‍

മികച്ച സൗകര്യമാണ് നഗരത്തില്‍ ഒരുക്കിയത് Chess, State Chess Championship, Sports, KVVES, Malayalam News, കാസറഗോഡ് വാര്‍ത്തകള്‍
കാസര്‍കോട്: (www.kasargodvartha.com) സംസ്ഥാന ചെസ് ടെക്‌നികല്‍ കമിറ്റിയും കാസര്‍കോട് മര്‍ചന്റ് അസോസിയേഷനും സംയുക്തമായി സംഘടിപ്പിച്ച, 19 വയസിന് താഴെയുള്ളവരുടെ, കാസര്‍കോട് മര്‍ചന്റ് ട്രോഫി സംസ്ഥാന ഓപണ്‍ ആന്‍ഡ് ഗേള്‍സ് ചെസ് ചാംപ്യന്‍ഷിപില്‍ ഓപണ്‍ വിഭാഗത്തില്‍ മുഴുവന്‍ മത്സരങ്ങളും വിജയിച്ച് ഇന്റര്‍നാഷണല്‍ മാസ്റ്റര്‍ ജുബിന്‍ ജിമ്മിയും (കൊല്ലം) പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ 6.5 പോയന്റ് നേടി ജാഹ്നവി അശോകും (തിരുവനന്തപുരം) ജേതാക്കളായി.
        
Chess, State Chess Championship, Sports, KVVES, Malayalam News, Kerala News, Malayalam News, Kasaragod News, Under 19 State Chess Championship concluded.

ആദ്യ നാല് സ്ഥാനങ്ങള്‍ നേടിയവര്‍. ഓപണ്‍ വിഭാഗം: ജുബിന്‍ ജിമ്മി (കൊല്ലം), അനെക്‌സ് കാഞ്ഞിരവിള ബി സി (തിരുവനന്തപുരം), അര്‍പിത് എസ് ബിജോയ് (കണ്ണൂര്‍), നീരദ് പി (കാസര്‍കോട്). പെണ്‍കുട്ടികളുടെ വിഭാഗം: ജാഹ്നവി അശോക് (തിരുവനന്തപുരം), അമേയ എ ആര്‍ (തിരുവനന്തപുരം), പൗര്‍ണമി എസ് ഡി (കൊല്ലം), നിരഞ്ജന എന്‍ (കൊല്ലം).

സമാപന ചടങ്ങില്‍ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡന്റ് കെ അഹ്മദ് ശരീഫ്, ജില്ല സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് പി ഹബീബ് റഹ്മാന്‍, എ എ അസീസ്, ടി എ ഇല്യാസ്, മാഹിന്‍ കോളിക്കര, ദിനേഷ് കെ, ടി വി അന്‍വര്‍ സാദത്ത്, നഈം അങ്കോല എന്നിവര്‍ വിജയികള്‍ക്കുള്ള സമ്മാനദാനം നിര്‍വഹിച്ചു. മത്സരത്തില്‍ പങ്കെടുത്തവര്‍ക്കുള്ള സര്‍ടിഫികറ്റുകള്‍ ശശിധരന്‍ കാസര്‍കോട്, മുനീര്‍ എംഎം, സി കെ ഹാരിസ്, അജിത്, ശറഫുദ്ദീന്‍, റഊഫ്, ലത്വീഫ് കെ എം, ലത്വീഫ് കെ എ എന്നിവര്‍ വിതരണം ചെയ്തു. വിനുരാജ് സ്വാഗതവും രാജേഷ് നന്ദിയും പറഞ്ഞു.
     
Chess, State Chess Championship, Sports, KVVES, Malayalam News, Kerala News, Malayalam News, Kasaragod News, Under 19 State Chess Championship concluded.

സംസ്ഥാനത്തെ 14 ജില്ലകളില്‍ നിന്നായി എത്തിയ മത്സരാര്‍ഥികള്‍ക്കും മറ്റ് ബന്ധപ്പെട്ടവര്‍ക്കും മികച്ച സൗകര്യമാണ് സംഘാടകരായ കാസര്‍കോട് മര്‍ചന്റ് അസോസിയേഷന്റെ നേതൃത്വത്തില്‍ ഒരുക്കിയത്. എല്ലാ മത്സരങ്ങളും സ്പോന്‍സര്‍ ചെയ്തത് കാസര്‍കോട് മര്‍ചന്റ്സ് അസോസിയേഷനാണ്. വിഭവ സമൃദ്ധമായ ഭക്ഷണങ്ങളും ഒരുക്കിയിരുന്നു. സംഘാടനത്തില്‍ കാസര്‍കോട് മര്‍ചന്റ് അസോസിയേഷന്റെ പ്രവര്‍ത്തനം ഏവരുടെയും പ്രശംസ നേടി.

Keywords: Chess, State Chess Championship, Sports, KVVES, Malayalam News, Kerala News, Malayalam News, Kasaragod News, Under 19 State Chess Championship concluded.
< !- START disable copy paste -->

Post a Comment