തുടക്കം മുതല്‍ നിലനിര്‍ത്തിയ ലീഡ് കുതിച്ചുയര്‍ന്നതോടെ വലിയ ആവേശമാണ് ഡിസിസി ഓഫീസില്‍ കാണാന്‍ കഴിഞ്ഞത്. നേതാക്കളും പ്രവര്‍ത്തകരും മധുരം വിതരണം ചെയ്ത് വിജയം ആഘോഷിച്ചു. പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പില്‍ ചാണ്ടി ഉമ്മന്റെ തിളങ്ങുന്ന വിജയം പിണറായി സര്‍കാരിനേറ്റ കനത്ത പ്രഹരമാണെന്ന് ഡിസിസി ഓഫീസില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിച്ച രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം പി പറഞ്ഞു.
പിണറായിയുടെ മൗനത്തെ തുറന്നു കാട്ടാന്‍ യുഡിഎഫിന് കഴിഞ്ഞിട്ടുണ്ട്. പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ യുഡിഎഫ് തൂത്തുവാരും. കഴിഞ്ഞ തവണ നഷ്ടപ്പെട്ട ആലപ്പുഴയും കോട്ടയവും യുഡിഎഫ് തിരിച്ചുപിടിക്കും. രാജ്യമാകെ അലയടിക്കുന്ന ഇന്‍ഡ്യ മുന്നണി ഉജ്വല വിജയം നേടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Keywords: Rajmohan Unnithan, Congress, CPM, Puthuppally, Malayalam News, Kerala News, Kasaragod News, Politics, Political News, UDF activists celebrates victory in Puthuppally by-election.
< !- START disable copy paste -->