Join Whatsapp Group. Join now!
Aster MIMS 10/10/2023

Found Dead | തൃശ്ശൂരില്‍ മദ്യസല്‍ക്കാരത്തിനിടെ സംഘര്‍ഷം; പിന്നാലെ അവശനിലയില്‍ റോഡരികില്‍ കണ്ടെത്തിയ യുവാവ് മരിച്ചു

പോസ്റ്റുമോര്‍ടത്തിലേ മരണകാരണം വ്യക്തമാകൂവെന്ന് പൊലീസ് Thrissur News, Youth, Found Dead, Road Side, Toddy Shop
തൃശ്ശൂര്‍: (www.kasargodvartha.com) മദ്യസല്‍ക്കാരത്തിനിടെയുണ്ടായ സംഘര്‍ഷത്തില്‍ മര്‍ദനമേറ്റ് വഴിയരികില്‍ അവശനിലയില്‍ കണ്ടെത്തിയ യുവാവ് മരിച്ചു. ശ്രീനാരായണപുരം പടിഞ്ഞാറെ വെമ്പല്ലൂരില്‍ സുനാമി കോളനിയില്‍ താമസിക്കുന്ന കാവുങ്ങല്‍ ധനേഷ് (36) ആണ് മരിച്ചത്. പോസ്റ്റുമോര്‍ടം റിപോര്‍ട് കിട്ടിയാലേ മരണകാരണം വ്യക്തമാവൂവെന്ന് പൊലീസ് അറിയിച്ചു.

പൊലീസ് പറയുന്നത്: ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടു മണിയോടെയാണ് സംഭവങ്ങളുടെ തുടക്കം. ധനേഷും നാലു സുഹൃത്തുക്കളും ചേര്‍ന്ന് ധനേഷിന്റെ വീട്ടില്‍ മദ്യപിക്കുന്നതിനിടെ സുഹൃത്തുക്കളിലൊരാളുമായി അടിപിടിയുണ്ടായി. മറ്റു മൂന്നു പേരും പോയ ശേഷമായിരുന്നു ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായത്.

വൈകിട്ടോടെ ധനേഷ് മറ്റുള്ളവരെയും കൂട്ടി ഈ സുഹൃത്തിനെ അന്വേഷിച്ച് തൊട്ടടുത്ത കള്ളുഷാപിലെത്തി. ബഹളം വയ്ക്കുന്നതറിഞ്ഞ് എത്തിയ പൊലീസ്, ധനേഷ് ഒഴികെ മറ്റു മൂന്നു പേരെയും കസ്റ്റഡിയിലെടുത്തു.

പരുക്കേറ്റിരുന്ന ധനേഷിനോട് ആശുപത്രിയില്‍ പോകാനും ആവശ്യപ്പെട്ടു. എന്നാല്‍ അഞ്ചരയോടെ ധനേഷിനെ അവശനിലയില്‍ റോഡരികില്‍ കണ്ടെത്തുകയായിരുന്നു. പൊലീസെത്തി കൊടുങ്ങല്ലൂര്‍ താലൂക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.





Keywords: News, Kerala, Kerala-News, Top-Headlines, Police-News, Thrissur News, Youth, Found Dead, Road Side, Toddy Shop, Thrissur: Youth Found Dead at Road Side.

Post a Comment