തൃശ്ശൂര്‍: (www.kasargodvartha.com) സംവിധായകനും നടനും തിരക്കഥാകൃത്തുമായ ജോയ് മാത്യുവിന് വാഹനാപകടത്തില്‍ പരുക്കേറ്റു. ചാവക്കാട് - പൊന്നാനി ദേശീയ പാത 66 മന്ദലാംകുന്നില്‍ കാറും പികപ് വാനും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. മന്ദലാംകുന്ന് സെന്ററില്‍ തിങ്കളാഴ്ച (04.09.2023) രാത്രി 11 മണിയോടെയായിരുന്നു അപകടം. ജോയ് മാത്യു ഉള്‍പെടെ രണ്ട് പേര്‍ക്ക് പരുക്കേറ്റു.
ജോയ് മാത്യുവിനെ അണ്ടത്തോട് ഡൈവേഴ്‌സ് ആംബുലന്‍സ് പ്രവര്‍ത്തകര്‍ ചാവക്കാട്ടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കോഴിക്കാട് നിന്ന് എറണാകുളത്തേക്ക് പോകുകയായിരുന്നു ജോയ് മാത്യു. ഇടിയുടെ ആഘാതത്തില്‍ പികപ് വാനില്‍ കുടുങ്ങിയ ഡ്രൈവറെ നാട്ടുകാര്‍ വാഹനത്തിന്റെ മുന്‍ ഭാഗം വെട്ടി പൊളിച്ചാണ് പുറത്തെടുത്തത്.
Keywords: News, Kerala, Kerala-News, Top-Headlines, Accident-News, Malayalam-News, Thrissur News, Accident, Road, Actor Joy Mathew, Injured, Car Accident.