Join Whatsapp Group. Join now!
Aster MIMS 10/10/2023

Accused Remanded | ബാലകൃഷ്ണന്റെ മരണം: മരുമകന്‍ രജീഷിനെ മനപൂര്‍വമല്ലാത്ത നരഹത്യ കുറ്റം ചുമത്തി അറസ്റ്റ് ചെയ്തു; വീഴ്ചയില്‍ സംഭവിച്ച മുറിവില്‍ നിന്നും രക്തം വാര്‍ന്ന് മരണം; പ്രതി റിമാന്‍ഡില്‍

0 ലധികം പേരില്‍നിന്നും പൊലീസ് മൊഴിയെടുത്തു Death, Obituary, Thrikaripur, Chandera, Police, Case, Investigation, Murder, Postmortem, Accused, Remanded
തൃക്കരിപ്പൂര്‍: (KasargodVartha) പരത്തിച്ചാലിലെ വെല്‍ഡിംഗ് തൊഴിലാളി എം വി ബാലകൃഷ്ണ(54)ന്റെ മരണവുമായി ബന്ധപ്പെട്ട് മരുമകന്‍ രജീഷിനെതിരെ (36) മനപൂര്‍വമല്ലാത്ത നരഹത്യാ കുറ്റം ചുമത്തി. ചന്തേരയില്‍ കഴിഞ്ഞ ദിവസമാണ് വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ ബാലകൃഷ്ണന്റെ മകളുടെ ഭര്‍ത്താവ് രജീഷിനെ ചന്തേര ഇന്‍സ്‌പെക്ടര്‍ ജി പി മനുരാജ്, സബ് ഇന്‍സ്‌പെക്ടര്‍ എം വി ശ്രീദാസ് എന്നിവര്‍ ചേര്‍ന്ന് അറസ്റ്റ് ചെയ്തു. പ്രതിയെ ഹൊസ്ദുര്‍ഗ് ഒന്നാം ക്ലാസ് മജിസ്‌ട്രേട് കോടതി രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്തു.
     
Thrikaripur Balakrishnan's Death

സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ: പരത്തിച്ചാലിലെ വീട്ടിനുള്ളിലെ കിടപ്പ് മുറിയില്‍ ചോരവാര്‍ന് മരിച്ച നിലയിലാണ് ബാലകൃഷ്ണന്റെ മൃതദേഹം കണ്ടെത്തിയത്. മൂന്ന് വര്‍ഷത്തോളമായി ഭാര്യയും രണ്ട് പെണ്‍മക്കളും ബാലകൃഷ്ണനുമായി അകന്ന് പൂച്ചോലില്‍ വാടകവീടെടുത്ത് മരുമകന്‍ രജീഷിനൊപ്പം താമസിച്ചു വരികയാണ്. ബാലകൃഷ്ണന്‍ വീട്ടില്‍ തനിച്ചായിരുന്നു താമസം.

ബാലകൃഷ്ണന്റെ വീടിന് സമീപത്ത് താമസിക്കുന്ന സഹോദരന്‍ സംഭവം നടന്നതിന്റെ പിറ്റേ ദിവസം മുറ്റത്ത് രക്തം തളം കെട്ടി കിടക്കുന്നത് കണ്ട് ചന്തേര പൊലീസില്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പൊലീസെത്തി അകത്തുനിന്നും കുറ്റിയിട്ട വാതില്‍ തകര്‍ത്താണ് മൃതദേഹം ആശുപത്രിയിലേക്ക് മാറ്റിയത്.

രജീഷ് മുഖത്തടിച്ചപ്പോള്‍ പിറകോട്ട് തലയടിച്ച് വീണ് സംഭവിച്ച, ചെറുതല്ലാത്ത മുറിവില്‍ നിന്നും രക്തം വാര്‍ന്നാണ് മരണം സംഭവിച്ചത്. മുഖത്തടിച്ചപ്പോള്‍ സംഭവിച്ച ചതവ് പോസ്റ്റുമോര്‍ടത്തില്‍ വ്യക്തമായിരുന്നു.

അടികൊണ്ട് വീണ ബാലകൃഷ്ണനെ മുറ്റത്ത് ഉപേക്ഷിച്ച് രജീഷ് തിരിച്ചു പോകുകയായിരുന്നു. പിന്നീട് ബാലകൃഷ്ണന്‍ തന്നെ വീട്ടിനകത്ത് കയറി കതകിന്റെ കുറ്റിയിട്ട് കട്ടിലിന് താഴെ കിടക്കുകയായിരുന്നു.

അടികൊണ്ട് വീണ ശേഷം മുറിക്കകത്ത് കയറിയ ബാലകൃഷ്ണന്‍ സി പി എം ലോകല്‍ കമിറ്റി അംഗവും അലൂമിനിയം ഫാബ്രികേഷന്‍ ജോലിക്കാരനുമായ സജേഷിനെ ഫോണില്‍ വിളിച്ച് മരുമകന്‍ തന്നെ ഉപദ്രവിച്ചതായി പറഞ്ഞിരുന്നു.
    
Thrikaripur Balakrishnan's Death

അലുമിനിയം ഫാബ്രികേഷന്‍ സംഘടനയുടെ യോഗത്തില്‍ പങ്കെടുക്കാന്‍ പോകുന്നതിനാല്‍ ട്രെയിനിലായിരുന്ന സജേഷ് തൊട്ടടുത്ത് താമസിക്കുന്ന ബാലകൃഷ്ണന്റെ സഹോദരനെ കാര്യം പറയാന്‍ വിളിച്ചെങ്കിലും രാത്രി ഉറങ്ങിയതിനാല്‍ ഫോണ്‍ എടുത്തിരുന്നില്ല.

സ്വത്തിനെ ചൊല്ലി തര്‍ക്കമുണ്ടാവുകയും രജീഷ്, ബാലകൃഷ്ണനെ പിടിച്ച് തള്ളിയപ്പോള്‍ തലയിടിച്ച് വീഴുകയുമായിരുന്നു. വീഴ്ചയിലുണ്ടായ മുറിവില്‍ നിന്ന് രക്തം വാര്‍ന്നാണ് ബാലകൃഷ്ണന്‍ മരിച്ചതെന്ന് പോസ്റ്റുമോര്‍ടത്തില്‍ കണ്ടെത്തി.

ബാലകൃഷ്ണന്റെ സ്ഥലത്തില്‍ കുറച്ച് ഭാഗം വില്‍ക്കാന്‍ നീലമ്പത്തെ ഒരാള്‍ക്ക് ടോകണ്‍ നല്‍കി മൂന്ന് ലക്ഷം വാങ്ങിയിരുന്നു. ഇതുമായി ബന്ധപ്പെട്ടും ബാലകൃഷ്ണനുമായി മരുമകന്‍ തര്‍കത്തിലേര്‍പെട്ടിരുന്നു.

സിപിഎം ലോകല്‍ കമിറ്റിയംഗത്തില്‍നിന്നും സ്ഥലത്തിന് അഡ്വാന്‍സ് നല്‍കിയ ആളില്‍ നിന്നുമടക്കം 30 ലധികം പേരില്‍നിന്നും പൊലീസ് മൊഴിയെടുത്തിട്ടുണ്ട്.

Keywords: Death, Obituary, Thrikaripur, Chandera, Police, Case, Investigation, Murder, Postmortem, Accused, Remanded, News, Kerala, Kerala-News ,Kasaragod-News, Thrikaripur Balakrishnan's Death: Accused remanded.

Post a Comment