നവീകരണത്തിന് 5.54 കോടി രൂപയ്ക്കാണ് ടെന്‍ഡര്‍ നല്‍കിയത്. 2024 ല്‍ പ്രവൃത്തി പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. പുതിയ പാര്‍കിങ് ഏരിയകള്‍, മള്‍ടി ലെവല്‍ പാര്‍കിങ് എന്നിവ വികസിപ്പിക്കും. റെയില്‍വേ സ്റ്റേഷന് മുന്‍ഭാഗവും ലാന്‍ഡ്സ്‌കേപിങും മെച്ചപ്പെടുത്തും.
കാത്തിരിപ്പ് ഹോളുകളും, ശൗചാലയങ്ങളും നവീകരിക്കും. കാറുകളില്‍ നിന്ന് ഇറങ്ങുന്ന യാത്രക്കാര്‍ക്കായി മേല്‍ക്കൂര നിര്‍മിക്കും. പ്ലാറ്റ്‌ഫോമുകളില്‍ മേല്‍കൂര ഇല്ലാത്ത ഭാഗങ്ങളില്‍ മേല്‍ക്കൂര നിര്‍മാണം, പുതിയ കാല്‍നട പാലം, അടയാളങ്ങളും ഡിസ്പ്ലേ ബോര്‍ഡുകളും, സംയോജിത പാസന്‍ജര്‍ ഇന്‍ഫര്‍മേഷന്‍ സിസ്റ്റം എന്നിവയാണ് പുതിയ നവീകരണത്തില്‍ ഉള്‍പെടുന്നത്.
Keywords: Tender, Kasaragod Railway Station, Railway, Malayalam News, Kerala News, Kasaragod News, Railway Station, Tender issued for the re-development of Kasaragod railway station.
< !- START disable copy paste -->