നീലേശ്വരം: (www.kasargodvartha.com) ബെംഗ്ളൂറിൽ വാഹനാപകടത്തിൽ പരുക്കേറ്റ കാസർകോട് സ്വദേശിയായ ബിരുദ വിദ്യാർഥി മരിച്ചു. നീലേശ്വരം പേരോൽ സ്വദേശിയും കോട്ടയം വി എച് എസ് സിയിലെ അധ്യാപകനുമായ ഷിജോ - തൃശൂരിലെ അധ്യാപിക മെർലിൻ ദമ്പതികളുടെ മൂത്ത മകൻ ഡെന്നീസ് മൂത്തേടത്ത് (19) ആണ് മരിച്ചത്.
ബെംഗ്ളുറു ക്രൈസ്റ്റ് യൂണിവേഴ്സിറ്റിയിൽ ബി കോം വിദ്യാർഥിയായ ഡെന്നീസ് മികച്ച ചെസ് താരവും കിഴക്കൻ കൊഴുവൽ കെ കെ ഡി സി ഷടിൽ ക്ലബിലെ ബാഡ്മിന്റൺ താരവും കൂടിയായിരുന്നു. സഹോദരൻ ഫെലിക്സ് മൂത്തേടത്ത് (പ്ലസ് വൺ വിദ്യാർഥി).
Obituary | ബെംഗ്ളൂറിൽ വാഹനാപകടത്തിൽ പരുക്കേറ്റ കാസർകോട് സ്വദേശിയായ വിദ്യാർഥി മരിച്ചു
മികച്ച കായിക താരം കൂടിയാണ്
Obituary, Bangalore, Accident, Nileswaram, Malayalam News, കാസറഗോഡ് വാർത്തകൾ