Join Whatsapp Group. Join now!
Aster MIMS 25/06/2023

Stray Dog | മദ്രസ കഴിഞ്ഞ് വീട്ടിലേക്ക് വരികയായിരുന്ന പെണ്‍കുട്ടിക്ക് നേരെ കുതിച്ചുചാടി തെരുവ് നായകള്‍; രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്; ഞെട്ടിക്കുന്ന വീഡിയോ പുറത്ത്

ഭീതിയിലായി ഞാണിക്കടവ് പട്ടാക്കല്‍ പ്രദേശം Stray Dog, Kanhangad, CCTV, കാസറഗോഡ് വാര്‍ത്തകള്‍
കാഞ്ഞങ്ങാട്: (www.kasargodvartha.com) മദ്രസ കഴിഞ്ഞ് വീട്ടിലേക്ക് വരികയായിരുന്ന പെണ്‍കുട്ടിക്ക് നേരെ തെരുവ് നായകള്‍ കുതിച്ചുചാടി. തലനാരിഴയ്ക്കാന് കുട്ടി നായകളുടെ കടിയേല്‍ക്കാതെ രക്ഷപ്പെട്ടത്. കാഞ്ഞങ്ങാട് ഞാണിക്കടവ് പട്ടാക്കലില്‍ ഞായറാഴ്ച രാവിലെയാണ് സംഭവം നടന്നത്.
           
Stray Dog, Kanhangad, CCTV, Kerala News, Kasaragod News, Malayalam News, Stray Dog Pounces on Child; Incident Caught on CCTV.

നായ കുട്ടിയെ ഓടിക്കുന്നതിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ സമീപത്തെ സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ട്.

വീടിനോട് ചേര്‍ന്ന് നിന്ന നായക്കൂട്ടമാണ് വിദ്യാര്‍ഥിനിയെ ഓടിച്ചിട്ട് അക്രമിക്കാന്‍ ശ്രമിച്ചത്, കുട്ടിയുടെ അവസരോചിതമായ ഇടപെടല്‍ കൊണ്ട് മാത്രമാണ് കടിയേല്‍ക്കാതെ വലിയ അത്യാഹിതത്തില്‍ നിന്ന് രക്ഷപ്പെടാനായത്.

തെരുവുനായ ശല്യം രൂക്ഷമായി വര്‍ധിക്കുന്നതായി പ്രദേശവാസികള്‍ പറയുന്നു. മദ്രസകളിലും സ്‌കൂളിലും പോകുന്ന ചെറിയ കുട്ടികളെയാണ് പ്രദേശത്ത് കൂട്ടമായി അലഞ്ഞ് തിരിയുന്ന നായകള്‍ പ്രധാനമായും ലക്ഷ്യമിടുന്നതെന്നാണ് ഇവര്‍ പറയുന്നത്. തെരുവുനായ ശല്യത്തിനെതിരെ ഉചിതമായ നടപടികള്‍ കൈ കൊള്ളാന്‍ അധികൃതര്‍ തയ്യാറാകണമെന്ന് പ്രവാസിയും കുട്ടിയുടെ പിതാവുമായ അശ്‌റഫ് മലബാര്‍ ആവശ്യപ്പെട്ടു.
     
Stray Dogs Attack

Keywords: Stray Dog, Kanhangad, CCTV, Kerala News, Kasaragod News, Malayalam News, Stray Dog Pounces on Child; Incident Caught on CCTV.
< !- START disable copy paste -->

Post a Comment