Join Whatsapp Group. Join now!
Aster MIMS 25/06/2023

Train | യാത്രക്കാര്‍ക്ക് സന്തോഷ വാര്‍ത്ത: ഇന്റര്‍സിറ്റി എക്‌സ്പ്രസിന് നീലേശ്വരത്ത് സ്റ്റോപ് അനുവദിച്ചു

ഒക്ടോബര്‍ 1 മുതല്‍ പ്രാബല്യത്തില്‍ വരും Railway, Train, Intercity Express, Nileswaram, കാസറഗോഡ് വാര്‍ത്തകള്‍
കാസര്‍കോട്: (www.kasargodvartha.com) മംഗ്‌ളുറു സെന്‍ട്രല്‍ - കോയമ്പത്തൂര്‍ - മംഗ്‌ളുറു സെന്‍ട്രല്‍ ഇന്റര്‍സിറ്റി എക്‌സ്പ്രസിന് (22609/22610) നീലേശ്വരത്ത് സ്റ്റോപ് അനുവദിച്ച് റെയില്‍വേ ഉത്തരവ് പുറപ്പെടുവിച്ചു. വരുന്ന ഒക്ടോബര്‍ ഒന്ന് മുതല്‍ ട്രെയിന്‍ നീലേശ്വരത്ത് നിര്‍ത്തിത്തുടങ്ങും. മംഗ്‌ളുറു സെന്‍ട്രല്‍ - കോയമ്പത്തൂര്‍ ട്രെയിന്‍ ഉച്ചയ്ക്ക് 12.14നും കോയമ്പത്തൂര്‍ - മംഗ്‌ളുറു സെന്‍ട്രല്‍ ട്രെയിന്‍ രാവിലെ 11.30നും നീലേശ്വരത്ത് എത്തിച്ചേരും.
      
Railway, Train, Intercity Express, Nileswaram, Kerala News, Malayalam News, Kasaragod News, Railway News, Stop allowed for Intercity Express at Nileswaram.

രാജ്മോഹന്‍ ഉണ്ണിത്താന്‍ എംപി അടക്കമുള്ള ജനപ്രതിനിധികളും രാഷ്ട്രീയ പാര്‍ടികളും റെയില്‍ പാസന്‍ജേഴ്സ് അസോയിയേഷന്‍ അടക്കമുള്ള വിവിധ സംഘടനകളും ഇന്റര്‍സിറ്റി എക്‌സ്പ്രസിന് നീലേശ്വരത്ത് സ്റ്റോപ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ബന്ധപ്പെട്ടവര്‍ക്ക് നിവേദനം നല്‍കിയിരുന്നു. വരുന്ന ഒക്ടോബര്‍ മുതല്‍ നീലേശ്വരത്ത് ഇന്റര്‍സിറ്റിക്ക് സ്റ്റോപ് അനുവദിച്ചുകൊണ്ട് ഉത്തരവായതായി പാലക്കാട് ഡിവിഷന്‍ പിആര്‍ഒ അറിയിച്ചതായി രാജ്മോഹന്‍ ഉണ്ണിത്താന്‍ എംപി പറഞ്ഞു. ഈ പരിശ്രമത്തില്‍ തന്നോടൊപ്പം സഹകരിച്ചവര്‍ക്കും റെയില്‍വേ അധികൃതര്‍ക്കും നന്ദി അറിയിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

രാവിലെ 9.10 ന് തിരുവനന്തപുരം - മംഗ്‌ളുറു എക്‌സ്പ്രസ് പോയിക്കഴിഞ്ഞാല്‍ വൈകിട്ട് 3.20 നു ഏറനാട് എക്‌സ്പ്രസ് വരുന്നതു വരെ മംഗ്‌ളുറു ഭാഗത്തേക്കും രാവിലെ 10.30 നു കോയമ്പത്തൂര്‍ ഫാസ്റ്റ് പോയിക്കഴിഞ്ഞാല്‍ പിന്നീട് 3.40 ന്റെ തിരുവനന്തപുരം എക്‌സ്പ്രസ് വരെ കണ്ണൂര്‍ ഭാഗത്തേക്കും നീലേശ്വരത്തു നിന്നു മറ്റു ട്രെയിനുകള്‍ ഇല്ലാത്ത സ്ഥിതിയാണ് നിലവിലുള്ളത്. ഇന്റര്‍സിറ്റി എക്‌സ്പ്രസിന് സ്റ്റോപ് അനുവദിച്ചതോടെ യാത്രാദുരിതത്തിന് അല്‍പമെങ്കിലും ആശ്വാസം പകരുമെന്ന പ്രതീക്ഷയിലാണ് യാത്രക്കാര്‍.
      
Railway, Train, Intercity Express, Nileswaram, Kerala News, Malayalam News, Kasaragod News, Railway News, Stop allowed for Intercity Express at Nileswaram.

നേരത്തെ ചെന്നൈ മെയില്‍, മംഗ്‌ളുറു - കോയമ്പത്തൂര്‍ ഇന്റര്‍സിറ്റി ട്രെയിനുകളുടെ നീലേശ്വരം സ്റ്റോപ് നിര്‍ത്തലാക്കിയാണ് കാഞ്ഞങ്ങാട് അനുവദിച്ചത്. ചെറുവത്തുര്‍, മടിക്കൈ, കോടോം -ബേളൂര്‍, കയ്യൂര്‍--ചീമേനി, കിനാനൂര്‍ - കരിന്തളം, ബളാല്‍, വെസ്റ്റ് എളേരി, ഈസ്റ്റ് എളേരി പഞ്ചായതുകളിലെ ജനങ്ങള്‍ പൂര്‍ണമായും നീലേശ്വരം റെയില്‍വേ സ്റ്റേഷനെയാണ് ആശ്രയിക്കുന്നത്.

Keywords: Railway, Train, Intercity Express, Nileswaram, Kerala News, Malayalam News, Kasaragod News, Railway News, Stop allowed for Intercity Express at Nileswaram.
< !- START disable copy paste -->

Post a Comment