സംസ്ഥാനത്ത് വിവിധ ജില്ലകളിൽ ട്രെയിനുകൾക്ക് നേരെ കല്ലേറ് തുടർകഥയാണ്. ഇക്കഴിഞ്ഞ ആഗസ്റ്റ് 16 ന് കണ്ണൂരിൽ വന്ദേ ഭാരതിന് നേരെയും ആഗസ്റ്റ് 24 ന് തലശ്ശേരി സ്റ്റേഷനിൽ ഏറനാട് എക്സ്പ്രസിന് നേരെയും കല്ലേറുണ്ടായിരുന്നു. ആഗസ്റ്റ് 16 ന് തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന വന്ദേ ഭാരതിന് നേരെ കല്ലെറിഞ്ഞ പ്രതിയെ മാഹിയിൽ വച്ച് പിടികൂടിയിരുന്നു. മലപ്പുറം കൊണ്ടോട്ടി സ്വദേശി സൈബീസാണ് അന്ന് അറസ്റ്റിലായത്.
ആഗസ്റ്റ് 24 ന് രാവിലെ 10.30 ഓടെ തലശ്ശേരിയിലെത്തിയ ഏറനാട് എക്സ്പ്രസിന് നേരെയും കല്ലേറുണ്ടായിരുന്നു. ട്രെയിനിൽ കച്ചവടം നടത്തുന്ന കോഴിക്കോട് കക്കോടി സ്വദേശി ഫാസിലും അഴിയൂർ സ്വദേശി മൊയ്‌ദുവും തമ്മിലുണ്ടായ തർക്കമാണ് കല്ലേറിൽ കലാശിച്ചത്. ഫാസിൽ മൊയ്‌ദുവിന് നേരെയെറിഞ്ഞ കല്ല് ട്രെയിനിൽ പതിക്കുകയായിരുന്നു. തുടർന്ന് വടകരയിൽ നിന്നും പിടികൂടിയ ഇവരെ ആർപിഎഫിന് കൈമാറി.
അതിന് മുമ്പ്, രാജധാനി എക്സ്പ്രസിന് നേരെ കാഞ്ഞങ്ങാട്ടും വന്ദേ ഭാരത് എക്‌സ്പ്രസിന് നേരെ പരപ്പനങ്ങാടിക്ക് അടുത്ത് വച്ചും കല്ലേറുണ്ടായിരുന്നു. കാഞ്ഞങ്ങാട്ട് തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന രാജധാനി എക്സ്പ്രസിന് നേരെയാണ് കല്ലേറുണ്ടായത്.കല്ലേറിൽ കോചിന്റെ ഗ്ലാസ് പൊട്ടിയിരുന്നു, കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷനും കുശാൽ നഗർ റെയിൽവേ ഗേറ്റിനും ഇടയിലാണ് കല്ലേറുണ്ടായത്.
വന്ദേ ഭാരത് ട്രെയിനിന് മലപ്പുറം താനൂരിനും പരപ്പനങ്ങാടിക്കും ഇടയിൽ വച്ചാണ് കല്ലേറ് ഉണ്ടായത്. തിരുവനന്തപുരം ഭാഗത്തേക്ക് പോവുകയായിരുന്നു വന്ദേ ഭാരത് എക്സ്‌പ്രസ്. കാസർകോട് കീഴൂരിലും ട്രെയിനിന് നേരെ കല്ലേറുണ്ടായിരുന്നു. ഇത് കൂടാതെ കോയമ്പത്തൂർ മംഗളൂരു ഇൻറർ സിറ്റി എക്സ്പ്രസ്സ് കടന്നു പോകുന്നതിനിടെ കളനാട് തുരങ്കത്തിന് സമീപം ക്ലോസറ്റും ചെത്തു കല്ലും വെച്ച സംഭവവും ഉണ്ടായിരുന്നു. ഈ കേസുകളിലെല്ലാം അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് വീണ്ടും കാസർകോട് കുമ്പളക്കും ഉപ്പളയ്ക്കും ഇടയിൽ കല്ലേറുണ്ടായത്.
Keywords: Netravati Express, Malayalam News, Kerala News, Kasaragod News, Crime, Crime News, Stone pelting on trains does not stop; Attack on Netravati Express.
< !- START disable copy paste -->