ഞായറാഴ്ച രാവിലെ 10 മണിക്ക് എന്‍ എ നെല്ലിക്കുന്ന് എംഎല്‍എ ഉദ്ഘാടനം ചെയ്യും. അഡ്വ. സി എച് കുഞ്ഞമ്പു എംഎല്‍എ മുഖ്യാതിഥിയാവും. സംഘാടക സമിതി ചെയര്‍മാന്‍ കെ എം ഹനീഫ് അധ്യക്ഷത വഹിക്കും. എസ് നജ്‌മുദ്ദീൻ റിപോർട് അവതരിപ്പിക്കും. ട്രഷറര്‍ യു എസ് സാബിറ, വൈസ് പ്രസിഡണ്ട് പി ശശിധരന്‍ സംസാരിക്കും. ടി എ ശാഫി സ്വാഗതവും ഓര്‍ഗനൈസിംഗ് സെക്രടറി ധനേഷ് കുമാര്‍ നന്ദിയും പറയും.
തിങ്കളാഴ്ച 11.30ന് നടക്കുന്ന സമ്മാനദാന ചടങ്ങ് എകെഎം അശ്റഫ് എംഎല്‍എ ഉദ്ഘാടനം ചെയ്യും. കാസര്‍കോട് നഗരസഭാ ചെയര്‍മാന്‍ അഡ്വ. വി എം മുനീര്‍ സമ്മാനദാനം നിര്‍വഹിക്കും. ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡണ്ട് പി ഹബീബ് റഹ്‌മാൻ മുഖ്യതിഥിയാവും. എസ് നജ്‌മുദ്ദീൻ അധ്യക്ഷത വഹിക്കും. യു എസ് സാബിറ, പി ശശിധരന്‍ സംസാരിക്കും. സംഘാടക സമിതി ചെയര്‍മാന്‍ കെ എം ഹനീഫ് സ്വാഗതവും കണ്‍വീനര്‍ അബ്ദുല്ല സുനൈസ് നന്ദിയും പറയും.
നെറ്റ്ബോൾ ദേശീയ ഗെയിംസിൽ അടക്കം മത്സര ഇനമാണെന്നും കൂടുതൽ പ്രോത്സാഹിപ്പിക്കപ്പെടേണ്ടതാണെന്നും കുട്ടികൾക്ക് ഗ്രേസ് മാർക് ലഭിക്കുന്നതിന് സഹായകരമാണെന്നും സംഘാടക സമിതി ചെയര്‍മാന്‍ കെ എം ഹനീഫ് പറഞ്ഞു. നേരത്തെ ജില്ലയിൽ ചാംപ്യൻഷിപുകൾ നടത്താനും കൂടുതൽ പ്രചാരം നൽകാനും സാധിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വാർത്താസമ്മേളനത്തില്‍ സംസ്ഥാന ജെനറല്‍ സെക്രടറി എസ് നജ്‌മുദ്ദീൻ, ട്രഷറര്‍ യു എസ് സാബിറ, വൈസ് പ്രസിഡണ്ട് പി ശശിധരന്‍, സംഘാടക കമിറ്റി ചെയര്‍മാന്‍ കെ എം ഹനീഫ്, ഓര്‍ഗനൈസിങ് സെക്രടറി ധനേഷ് കുമാര്‍ എന്നിവർ സംബന്ധിച്ചു.
Keywords: News, Kasaragod, Kerala, Netball Championship, Thalangara, Sports, State Sub-Junior Netball Championship at Thalangara on 1st and 2nd October.
< !- START disable copy paste -->