ശ്രീകണ്ഠാപുരം: (www.kasargodvartha.com) തളിപ്പറമ്പ് ചുഴലിയിലെ സ്പെഷ്യല്‍ വിലേജ് ഓഫീസറെ ദുരൂഹസാഹചര്യത്തില്‍ വിലേജ് ഓഫീസിന് മുന്‍പില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ചുഴലി വിലേജ് ഓഫീസിലെ സ്‌പെഷ്യല്‍ വിലേജ് ഓഫീസര്‍ ടി ജിരാജേന്ദ്രനാണ് (53) മരിച്ചത്.
പയ്യാവൂര്‍ വിലേജ് ഓഫീസിനു മുന്‍പില്‍ ബുധനാഴ്ച (13.09.2023) രാവിലെയാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. പയ്യാവൂര്‍ കുഞ്ഞിപറമ്പില്‍ താമസിച്ച് വരികയായിരുന്നു ഇദ്ദേഹം. കനം കുറഞ്ഞ പ്ലാസ്റ്റിക് കയറില്‍ കുരുക്കിട്ട് തറയില്‍ നില്‍ക്കുന്ന രീതിയിലാണ് മൃതദേഹം പ്രദേശവാസികള്‍ കണ്ടെത്തിയത്.
വിവരമറിഞ്ഞെത്തിയ പയ്യാവൂര്‍ പൊലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടത്തി. മൃതദേഹം പോസ്റ്റുമോര്‍ടം നടപടികള്‍ക്കായി പരിയാരത്തെ കണ്ണൂര്‍ മെഡികല്‍ കോളജാശുപത്രിയിലെ മോര്‍ചറിയിലേക്ക് മാറ്റിയിട്ടുണ്ട്. സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തിട്ടുണ്ട്.
Found Dead | പയ്യാവൂര്‍ വിലേജ് ഓഫീസിന് മുന്‍പില്‍ വിലേജ് ഓഫീസര്‍ ദുരൂഹസാഹചര്യത്തില്‍ തൂങ്ങി മരിച്ച നിലയില്‍
അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തു
Sreekandapuram News, Chuzhali News, Taliparamba News, Village Office, Found Dead, Kannur, Hanged, Police, Case