Join Whatsapp Group. Join now!
Aster MIMS 25/06/2023

Shobha Yatra | നഗരങ്ങൾ കീഴടക്കി ശോഭ യാത്രകൾ; നിറപ്പകിട്ടോടെ ഉണ്ണികണ്ണന്മാരും ഗോപികമാരും

കാസർകോട്ട് പുറപ്പെട്ടത് 153 കേന്ദ്രങ്ങളിൽ നിന്ന് Sreekrishna Jayanthi, Shobha Yatra, Religion, Festival, കാസറഗോഡ് വാർത്തകൾ
കാസർകോട്: (www.kasargodvartha.com) നഗരങ്ങൾ കീഴടക്കി ശോഭ യാത്രകൾ. ഉണ്ണികണ്ണന്മാരും ഗോപികമാരും അക്ഷരാർഥത്തിൽ നഗരങ്ങളെ വീർപ്പ് മുട്ടിച്ചു. ജില്ലയില്‍ 153 കേന്ദ്രങ്ങളിലാണ് അകലട്ടെ ലഹരി, ഉണരട്ടെ മൂല്യവും ബാല്യവും എന്ന സന്ദേശവുമായി ബാലഗോകുലത്തിന്റെ നേതൃത്വത്തില്‍ ശോഭായാത്ര നടന്നത്.

News, Kasargod, Kerala, Sreekrishna Jayanthi, Shobha Yatra, Religion, Festival, Sree Krishna Jayanthi celebrated.

മൊഗ്രാല്‍ പുത്തൂര്‍ ഭഗവതി നഗറില്‍ നിന്ന് പുറപ്പെട്ട ശോഭായാത്ര പുളിക്കൂര്‍ മഹാദേവ ക്ഷേത്രത്തില്‍ സമാപിച്ചു. കാസര്‍കോട് അന്നപൂര്‍ണേശ്വരി ക്ഷേത്രത്തില്‍ നിന്നും മുത്തപ്പന്‍ മടപ്പുരയില്‍ നിന്നും പുറപ്പെട്ട ശോഭായാത്രയും മല്ലികാര്‍ജുന ക്ഷേത്രത്തില്‍ സമാപിച്ചു. പറക്കില മഹാദേവ ക്ഷേത്രത്തിലെ ശോഭായാത്ര മധൂര്‍ മദനന്തേശ്വര സിദ്ധിവിനായക ക്ഷേത്രത്തിലും കണ്ണൂര്‍ റോഡ് ജൻക്ഷനില്‍ നിന്നും പുറപ്പെട്ട ശോഭായാത്ര മായിപ്പാടി രാജരാജേശ്വരി മന്ദിരത്തിലും സമാപിച്ചു.

മുളിയാറിലെ വിവിധ ബാലഗോകുലങ്ങളുടെ ശോഭായാത്രകള്‍ ബോവിക്കാനം മഥുരാപുരിയില്‍ സംഗമിച്ച് മാഹാശോഭായാത്രയി മല്ലം ശ്രീ ദുര്‍ഗ്ഗാപാരമേശ്വരി ക്ഷേത്രത്തില്‍ സമാപിച്ചു. ബദിയടുക്ക സൂരംബയല്‍ ഗണേശ മന്ദിരത്തിലെ ശോഭായാത്ര ഷെട്രംപാടി ഗോപാലകൃഷ്ണ ക്ഷേത്രത്തിലും ബദിയടുക്ക പൂമാണി കിന്നിമാണി ക്ഷേത്രത്തിലെ ശോഭായാത്ര ഗണേശ മന്ദിരത്തിലും സമാപിച്ചു. മൗവ്വാര്‍ ശ്രീകൃഷ്ണ ഭജന മന്ദിരത്തിലും മാര്‍പ്പനടുക്ക ഗോപാലകൃഷ്ണ ഭജന മന്ദിരത്തിലേക്കും ശോഭായാത്ര നടന്നു.

അടൂര്‍ കോരിക്കണ്ടം അയ്യപ്പഭജന മന്ദിരത്തിലും നാട്ടക്കല്‍ അയ്യപ്പഭജന മന്ദിത്തിലും കാറഡുക്ക കോളിയടുക്കത്തും ശോഭായാത്ര നടന്നു. മാണിക്കോത്ത് മാണിക്യമംഗലം ശ്രീ പുന്നക്കാല്‍ ഭഗവതി ക്ഷേത്രം, കൊളവയല്‍ ശ്രീ രജരാജേശ്വരി ക്ഷേത്രം, അജാനൂര്‍ കടപ്പുറംശ്രീ കുറുംബ ഭഗവതി ക്ഷേത്രം, പടിഞ്ഞറെക്കര ശ്രീ വിഷ്ണുമൂര്‍ത്തീ ക്ഷേത്രം എന്നീ സ്ഥലങ്ങളില്‍ നിന്നുള്ള ശോഭായാത്രകളും മാതോത്ത് ശ്രീ മഹാവിഷ്ണു ക്ഷേത്രം, അരയി കാര്‍ത്തിക ശ്രീ മുത്തപ്പന്‍ ക്ഷേത്രം, ചെമ്മട്ടംവയല്‍ ശ്രീ ബല്ലത്തപ്പന്‍ ക്ഷേത്രം, കല്ലുരാവി ശ്രീ അയ്യപ്പ ഭജന മന്ദിരം, ഹൊസ്ദുര്‍ഗ് അമ്മനവര്‍ ദേവസ്ഥാനം, ഹൊസ്ദുര്‍ഗ് ശ്രീ കൃഷ്ണ മന്ദിരം, കാഞ്ഞങ്ങാട് കടപ്പുറം കൈക്ലോന്‍ ക്ഷേത്ര ഭണ്ഡാര പരിസരം, നിട്ടടുക്കം മാരിയമ്മന്‍ ക്ഷേത്രം, കാരാട്ടുവയല്‍ മൂകാംബിക ക്ഷേത്രം, കുന്നുമ്മല്‍ ശ്രീ ധര്‍മ്മശാസ്താ ക്ഷേത്രം എന്നി ശോഭയാത്രകളും കോട്ടച്ചേരി ട്രാഫികില്‍ സംഗമിച്ച് മഹാശോഭായാത്രയായ് ഹൊസ്ദുര്‍ഗ് മാരിയമ്മന്‍ കോവിലില്‍ സമാപിച്ചു.

മാവുങ്കാല്‍ നെല്ലിത്തറ ശ്രീ ധര്‍മ്മശാസ്താ ക്ഷേത്രം, ആനന്ദാശ്രമം-മഞ്ഞമ്പൊതിക്കുന്ന് ശ്രീ വീരമാരുതി ക്ഷേത്രം, കാട്ടുകുളങ്ങര ശ്രീ കാലിച്ചാന്‍ ദേവസ്ഥാനം, വെള്ളിക്കോത്ത് ശ്രീ കാലിച്ചാമരം, പുതിയകണ്ടം ശ്രീമദ് പരശ്ശിവ വിശ്വകര്‍മ്മ ക്ഷേത്രം, ഉദയംകുന്ന് ശ്രീ അയ്യരപ്പ ഭജന മഠം,കല്ല്യാണ്‍റോഡ് ശ്രീ മാരിയമ്മന്‍ കോവില്‍ എന്നീ ശോഭായാത്രകള്‍ രാമനഗരം ശ്രീരാമ ക്ഷേത്രത്തില്‍ സമാപിച്ചു.

പൊടവടുക്കം ശ്രീ ധര്‍മ്മശാസ്താ ക്ഷേത്രത്തിലെ ശോഭായാത്ര അയ്യപ്പ ക്ഷേത്രത്തില്‍ സമാപിച്ചു. മുളവിന്നൂര്‍ ശ്രീ ഭഗവതി ക്ഷേത്രം, ബലിപ്പാറ ശ്രീ അയ്യപ്പ ഭജന മന്ദിരം, മൊടഗ്രാമം ശ്രീ ധര്‍മ്മശാസ്താ ക്ഷേത്രം, ശിവഗിരി ശ്രീ അര്‍ദ്ധനാരീശ്വരക്ഷേത്രം, വാഴക്കോട് ശ്രീ സുബ്രഹ്‌മണ്യ സ്വാമി ക്ഷേത്രം എന്നിവിടങ്ങളില്‍ നിന്നുള്ള ഘോഷയാത്രകൾ ലോ ഗുരുപുരം ശ്രീ മാഹാവിഷ്ണു ക്ഷേത്രത്തില്‍ സമാപിച്ചു. എണ്ണപ്പാറ ശ്രീ ഗുളികന്‍ ദേവസ്ഥാനത്ത് നിന്നുള്ള ശോഭായാത്ര തായന്നൂര്‍ ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിലും ചെമ്പിലോട്ട് ഗുളികന്‍ ദേവസ്ഥാനത്തെ ശോഭായാത്ര അമ്പലത്തറ പൂടംകല്ല് വഴി അത്തിക്കോത്ത് കരിഞ്ചാമുണ്ഡിയമ്മ ദേവസ്ഥാനത്തും സമാപിച്ചു.

പരവനടുക്കം ശംഭുനാട് ശ്രീ ദുര്‍ഗ, പരവനടുക്കം സ്വാമി വിവേകാനന്ദ, തലക്ലായി പാര്‍ത്ഥിസാരഥി, പെരുമ്പള കപ്പണയടുക്കം ശ്രീരാമ എന്നീ ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തിലുള്ള ശോഭായാത്ര ദേളി തായത്തൊടി ശ്രീ ദുര്‍ഗാ പരമേശ്വരി ക്ഷേത്രത്തില്‍ സമാപിച്ചു. വയലാംകുഴി ശ്രീകൃഷ്ണ, കാവുംപള്ളം സാന്ദീപനി ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തിലുള്ള ശോഭായാത്രയും തായത്തൊടി ശ്രീ ദുര്‍ഗാ പരമേശ്വരി ക്ഷേത്രത്തില്‍ സമാപിച്ചു.

നീലേശ്വരം ചീര്‍മക്കാവ് ശ്രീ കുറുംബ ഭഗവതി ക്ഷേത്ര പരിസരം, വട്ടപ്പൊയില്‍ ശ്രീ ലക്ഷ്മി നാരായണ ക്ഷേത്രം, പടിഞ്ഞാറ്റംകൊഴുവില്‍ പുതിയ ദേവസ്ഥാനം, കിഴക്കന്‍കൊഴുവില്‍, പള്ളിക്കര ഭഗവതി ക്ഷേത്രത്തില്‍ നിന്നും ആരംഭിച്ച ശോഭയാത്ര തളി ശിവക്ഷേത്രത്തില്‍ സമാപിച്ചു. പുറത്തേക്കൈ കദംബവനം ശ്രീ കൃഷ്ണ ക്ഷേത്രം, അഴിത്തല ആലിങ്കില്‍ ഭഗവതി ക്ഷേത്രം, തൈക്കടപ്പുറം ശ്രീ കടപ്പുറം ഭഗവതി ക്ഷേത്രം, മരക്കാപ്പ് കടപ്പുറംവയല്‍ക്കണ്ടി മുത്തപ്പന്‍ മഠപ്പുര, ഒഴിഞ്ഞവളപ്പ് അയ്യപ്പ ഭജന മന്ദിരം, അനന്തംപള്ള മുത്തപ്പന്‍ മഠപ്പുര എന്നിവിടങ്ങളിലെ ശോഭയാത്രകള്‍ സംഗമിച്ച് തീര്‍തഥങ്കര ശ്രീ മഹാവിഷ്ണു ക്ഷേത്രത്തില്‍ സമാപിച്ചു. വാഴുന്നോറടി ശ്രീ ചൂട്വം വനശാസ്താ ക്ഷേത്രത്തിലെ ശോഭായാത്ര മധുരങ്കൈ ശ്രീ ശങ്കരനാരായണ ക്ഷേത്രത്തില്‍ സമാപിച്ചു.

അരമങ്ങാനം ശിവജി,പള്ളിപ്പുറം ശ്രീ ധര്‍മ്മശാസ്താ, ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തിലുള്ള ശോഭയാത്ര പള്ളിപ്പുറം ധര്‍മ്മശാസ്താ ഭജന മന്ദിരത്തില്‍ സമാപിച്ചു. ഇടുവുങ്കാല്‍ ശ്രീ വിഷ്ണുമൂര്‍ത്തി ക്ഷേത്രത്തില്‍ നിന്നും ആരംഭിച്ച ശോഭയാത്ര കീഴൂര്‍ ശ്രീ ധര്‍മ്മശാസ്ത ക്ഷേത്രത്തില്‍ സമാപിച്ചു. ഇടുവുങ്കാല്‍ അച്ചേരി, കൊക്കാല്‍, പരിയാരം, കളനാട് എന്നീ സ്ഥലങ്ങളിലെ വിവിധ ബാലഗോകുലങ്ങളുടെ ആഭിമുഖ്യത്തില്‍ ഇടുവുങ്കാല്‍ ശ്രീ വിഷ്ണുമൂര്‍ത്തി ക്ഷേത്രത്തില്‍ നിന്നും ആരംഭിച്ച ശോഭയാത്ര ഉദയമംഗലം ശ്രീ മഹാവിഷ്ണു ക്ഷേത്രത്തില്‍ സമാപിച്ചു. തച്ചങ്ങാട് പൊടിപ്പളം ശ്രീ പൂടംകല്ല് പരിസരത്ത് നിന്നും ആരംഭിച്ച ശോഭയാത്ര അരവത്ത് ശ്രീ സുബ്രബ്മണ്യസ്വാമീ ക്ഷേത്രത്തിലും എരോല്‍ നെല്ലിയടുക്കം ശ്രീ ശാരദാംബ ഭജന മന്ദിരത്തില്‍ നിന്നും ആരംഭിച്ച ശോഭയാത്ര പനയാല്‍ ശ്രീ മഹാലിംഗേശ്വര ക്ഷേത്രത്തിലും സമാപിച്ചു.

പൊയിനാച്ചി പറമ്പ് കാലിച്ചാന്‍ ദൈവസന്നിധിയില്‍ നിന്നും ആരംഭിച്ച ശോഭയാത്ര മൈലാട്ടി ശ്രീ നന്ദഗോകുല മണികണ്ഠ ഭജന മന്ദിരത്തിലും കൊളത്തൂര്‍ കടുവനത്തൊട്ടി ശോഭയാത്ര പെര്‍ലടുക്കം ശ്രീ ഗോപാലകൃഷ്ണ ക്ഷേത്രത്തിലും സമാപിച്ചു. ബേഡകം തോര്‍ക്കുളം, വേലക്കുന്ന് ശ്രീ ശിവ ക്ഷേത്രം എന്നിവിടങ്ങളില്‍ നിന്ന് ആരംഭിച്ച ശോഭയാത്ര കുണ്ടംകുഴി പഞ്ചലിംഗേശ്വര ക്ഷേത്രത്തില്‍ സമാപിച്ചു.

ബന്തടുക്ക:മുന്നാട് വടക്കേക്കര കാവില്‍ ഭഗ്ഗവതി ക്ഷേത്രം, കുണ്ടംപാറ ചാമുണ്‌ഡേശ്വരി ദേവസ്ഥാനത്ത് നിന്നും ആരംഭിച്ച ശോഭയാത്രകള്‍ കുറ്റിക്കോല്‍ ശ്രീ മഹാവിഷ്ണു ക്ഷേത്രത്തില്‍ സമാപിച്ചു. മലാംകുണ്ട് ശ്രീ മഹാവിഷ്ണു ദേവസ്ഥാനം, മക്കട്ടി-കക്കച്ചാല്‍ ശ്രീ വിഷ്ണു മൂര്‍ത്തി ദേവസ്ഥാനം, വില്ലാരം വയല്‍ വിഷ്ണു മൂര്‍ത്തി ദേവസ്ഥാനം, ഈയ്യന്തലം ശ്രീ വിഷ്ണു മൂര്‍ത്തി ദേവസ്ഥാനം, മാരിപ്പടുപ്പ് ശ്രീ ധര്‍മ്മ ശാസ്താ ഭജന മന്ദിരം, പനങ്കുണ്ട് ശ്രീ വയനാട്ട് കുലവന്‍ ദേവസ്ഥാനം, മാണിമൂല ശ്രീ അയ്യപ്പ ഭജന മന്ദിരം എന്നീ സ്ഥലങ്ങളില്‍ നിന്നും പുറപ്പെട്ട ശോഭായാത്രകള്‍ ബന്തടുക്ക ശ്രീ സുബ്രഹ്‌മണ്യ ക്ഷേത്രത്തില്‍ സമാപിച്ചു.

പെരിയ കേളോത്ത്ശ്രീ മഹാവിഷ്ണു ക്ഷേത്രം, പൊള്ളക്കട ശ്രീ ധര്‍മ്മശാസ്താ ദുര്‍ഗ്ഗാദേവി ക്ഷേത്രം, പുല്ലൂര്‍ മാച്ചിപ്പുറം ശ്രീ ചാമുണ്ഡേശ്വരി ഗുളികന്‍ ദേവസ്ഥാനം, കൊടവലം ശ്രീ മഹാവിഷ്ണു ക്ഷേത്രം, താളിക്കുണ്ട് ശ്രീ വിഷ്ണു ചാമുണേ്ഡശ്വരിദേവസ്ഥാനം എന്നിവിടങ്ങളില്‍ നിന്നും പുറപ്പെട്ട ശോഭായാത്രകള്‍ ഉദയനഗര്‍ വരയില്ലം അയ്യപ്പ ഭജനമന്ദിരത്തില്‍ സമാപിച്ചു. പെരിയ കൂടാനം മണിയന്തട്ട ശ്രീ മഹാവിഷ്ണു ക്ഷേത്രത്തില്‍ നിന്നും ആരംഭിച്ച ശോഭായാത്ര പെരിയോക്കി ഗൗരീശങ്കര ക്ഷേത്രത്തില്‍ സമാപിച്ചു. അജാനൂര്‍ ചാമുണ്ഡിക്കുന്ന്, പൂച്ചക്കാട് കിഴക്കേക്കര ശ്രീ അയ്യപ്പ ഭജന മന്ദിരത്തില്‍ നിന്നും ആരംഭിച്ച ശോഭായാത്ര പൂച്ചക്കാട് ശ്രീ മഹാവിഷ്ണു ക്ഷേത്രത്തില്‍ സമാപിച്ചു. ഒടയംചാല്‍ വെള്ളമുണ്ട ശ്രീ മുത്തപ്പന്‍ മടപ്പുരയില്‍ നിന്നും ആരംഭിച്ച ശോഭായാത്ര ഒടയംചാല്‍ ധര്‍മ്മശാസ്താ ഭജന മന്ദിരത്തില്‍ സമാപിച്ചു.

പാണത്തൂര്‍ കാട്ടൂര്‍ വീട്ടില്‍ നിന്നും ആരംഭിച്ച ശോഭായാത്ര കാഞ്ഞിരത്തിങ്കാല്‍ അയ്യപ്പ ക്ഷേത്രത്തിലും. പയ്യച്ചേരി ശ്രീ വിഷ്ണുമൂര്‍ത്തി ദേവസ്ഥാനം, ഒരള, മാവുങ്കാല്‍ എന്നി സ്ഥലങ്ങളില്‍ നിന്നും ആരംഭിച്ച ശോഭായാത്രകള്‍ പേരടുക്കം ശ്രീ ധര്‍മ്മശാസ്താ ക്ഷേത്രത്തില്‍ സമാപിച്ചു. ചേടിക്കുണ്ട് ഗുളികന്‍ ദേവസ്ഥാനം, ഒരളയില്‍ എന്നിവിടങ്ങളിലെ ശോഭായാത്ര കള്ളാര്‍ മഹാവിഷ്ണു ക്ഷേത്രത്തിലും കുടുംമ്പൂര്‍ വയനാട്ട്കുലവന്‍ ദേവസ്ഥാനത്തെ ശോഭയാത്ര പെതുമ്പള്ളി ഭജന മന്ദിരത്തിലും പെരുങ്കയ ശ്രീ ധര്‍മ്മശാസ്താ ഭജന മന്ദിരത്തിലേത് കള്ളാര്‍ ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിലും സമാപിച്ചു.പാടി ജംഗ്ഷന്‍, പ്രാന്തര്‍ക്കാവ് മൊട്ടക്കുന്ന് എന്നി സ്ഥലങ്ങലിന്‍ നിന്നും ആരംഭിച്ച ശോഭായാത്ര കോളിച്ചാല്‍ മുത്തപ്പന്‍ മടപ്പുര സന്നിധിയിലും ചുള്ളിക്കര ശ്രീ ധര്‍മ്മശാസ്താ ഭജന മന്ദിരത്തില്‍ നിന്നും ആരംഭിച്ച ശോഭായാത്ര അയ്യങ്കാവ് ധര്‍മ്മശാസ്താ ക്ഷേത്രത്തിലും സമാപിച്ചു.

പരപ്പ ശ്രീ തളി ക്ഷേത്ര പരിസരത്തെ ശോഭയാത്ര പരപ്പ അയ്യപ്പ സേവസംഘത്തില്‍ ഉറിയടിയോടുകൂടി സമാപിച്ചു. വണ്ണാത്തിക്കാനത്ത് നിന്നും ആരംഭിച്ച ശോഭായാത്ര കള്ളാര്‍ ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിലും അത്തിക്കടവ് ഭജന മന്ദിരത്തില്‍ നിന്നും ആരംഭിച്ച ശോഭയാത്ര ബളാല്‍ ശ്രീ ഭഗവതി ക്ഷേത്രത്തിലും സമാപിച്ചു. നാട്ടക്കല്‍ശ്രീ മഹാവിഷ്ണു ക്ഷേത്രത്തില്‍ നിന്നും പുറപ്പെട്ട ശോഭയാത്ര പുങ്ങംചാല്‍ ചീര്‍ക്കയംശ്രീ സുബ്രഹ്‌മ്ണ്യസ്വാമി ക്ഷേത്രത്തില്‍ സമാപിച്ചു. കരിന്തളം കളരിക്കല്‍ ഭഗവതി ക്ഷേത്രത്തിലെ ശോഭയാത്ര ആറളം ശ്രീ മഹാവിഷ്ണു ഭഗവതി ക്ഷേത്രത്തിലും വളപ്പാടി ശ്രീ മുത്തപ്പന്‍ മടപ്പുര പരിസരത്തു നിന്നും ആരംഭിച്ച ശോഭയാത്ര ശാസ്താംപാറ ശ്രീ ധര്‍മ്മശാസ്താ ക്ഷേത്രത്തിലും കുമ്പളപ്പള്ളി അയോദ്ധ്യ നഗറിലെ ശോഭയാത്ര പെരിയങ്ങാനം ശ്രീ ധര്‍മ്മശാസ്താംകാവ് ക്ഷേത്രത്തിലും സമാപിച്ചു.

News, Kasargod, Kerala, Sreekrishna Jayanthi, Shobha Yatra, Religion, Festival, Sree Krishna Jayanthi celebrated.

പിലിക്കോട് രയരമംഗലം കോതൊളി ഭഗവതി ക്ഷേത്രത്തില്‍ നിന്നും ആരംഭിച്ച ശോഭയാത്ര ഏച്ചിക്കുളങ്ങര നാരായണപുരം ക്ഷേത്രത്തില്‍ സമാപിച്ചു. ഉദിനൂര്‍ ക്ഷേത്രപാലക ക്ഷേത്രം, പേക്കടം കുറുവപ്പള്ളി അറ, മീലിയാട്ട് സുബ്രഹ്‌മണ്യ കോവില്‍, മേനോക്ക് മുത്തപ്പന്‍ മടപ്പുര, തങ്കയം മാണിക്യനാലിന്‍ കീഴില്‍ വിഷ്ണുമൂര്‍ത്തി ക്ഷേത്രം, ചെറുകാനം മാപ്പിട്ടച്ചേരി അങ്കക്കുളങ്ങര ഭഗവതി ക്ഷേത്രം, കൊയോങ്കര ആലിന്‍ കീഴില്‍ മുത്തപ്പന്‍ മടപ്പുര ക്ഷേത്ര പരിസരം എന്നിവിടങ്ങില്‍ നിന്ന് പുറപ്പെട്ട ശോഭായാത്രകള്‍ തൃക്കരിപ്പൂർ ടൗൺ മിനി സ്റ്റേഡിയ പരിസരത്ത് സമാപിച്ചു.

Keywords: News, Kasargod, Kerala, Sreekrishna Jayanthi, Shobha Yatra, Religion, Festival, Sree Krishna Jayanthi celebrated.
< !- START disable copy paste -->

Post a Comment