ട്രെയിനിന്റെ സമയക്രമം കൃത്യമായി തീരുമാനിച്ചിട്ടില്ലെന്നും രാവിലെ ഏഴു മണിയോടെ കാസര്‍കോട് നിന്ന് പുറപ്പെട്ട് ഉച്ചയോടെ തിരുവനന്തപുരത്ത് എത്തുമെന്നുമാണ് അദ്ദേഹം സൂചിപ്പിക്കുന്നത്.
മംഗളൂരിൽ നിന്നും പാലക്കാട്ടേക്കും മംഗളൂരിൽ നിന്നും കോയമ്പത്തൂരിലേക്കും പുതിയ വന്ദേഭാരത് ഓടിക്കുമെന്നുള്ള പല അഭ്യൂഹങ്ങളും പരന്നിരുന്നുവെങ്കിലും ചൊവ്വാഴ്ചയോടെ ഇക്കാര്യത്തിൽ റെയിൽവെ മന്ത്രി തന്നെ വ്യക്തത വരുത്തിയെന്നാണ് എംപി പറയുന്നത്.
ഇൻഡ്യയിൽ ആരംഭിച്ച വന്ദേഭാരതിൽ ഏറ്റവും ലാഭകരമായി ഓടികൊണ്ടിരിക്കുന്നത് കേരളത്തിൽ ഇപ്പോൾ ഓടികൊണ്ടിരിക്കുന്ന വന്ദേ ഭാരത് ട്രെയിൻ ആന്നെന്നത് കൊണ്ടാണ് പുതിയ ട്രെയിനും തിരുവനന്തപുരം റൂടിൽ തന്നെ സർവീസ് നടത്താൻ തീരുമാനിച്ചിരിക്കുന്നത്.
വന്ദേഭാരത് ട്രെയിനിനെ കേരളത്തിലെ ജനങ്ങൾ ഏറ്റെടുത്തതിൽ വലിയ സന്തോഷമാണ് റെയിൽവെ അധികൃതർ പ്രകടിപ്പിച്ചിരിക്കുന്നത്. അതു കൊണ്ടു തന്നെ കുടുതൽ ട്രെയിൻ സർവീസും റെയിൽവെ വികസനവും കേരളത്തിന് അനുവദിക്കുമെന്ന വ്യക്തമായ സൂചനകളാണ് റെയിൽവെ അധികൃതർ നൽകുന്നത്.
Keywords: Kasaragod News, Vande Bhart, Railway News, Malayalam News, Kerala News, Indian Railway, Kasaragod Railway Station, Raj Mohan Unnithan MP, Second Vande Bharat also from Kasaragod to Thiruvananthapuram - Raj Mohan Unnithan MP says.
< !- START disable copy paste -->