city-gold-ad-for-blogger

Route march | കാസര്‍കോട് നഗരത്തിലും കേന്ദ്ര സേന റൂട് മാര്‍ച് നടത്തി

കാസര്‍കോട്: (www.kasargodvartha.com) കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിര്‍ദേശ പ്രകാരം കാസര്‍കോട് നഗരത്തില്‍ കേന്ദ്ര ദ്രുതകര്‍മ സേനാംഗങ്ങള്‍ റൂട് മാര്‍ച് നടത്തി. അസിസ്റ്റന്റ് കമാന്‍ഡന്‍ഡ് എം ഭാരതിയുടെ നേതൃത്വത്തില്‍ 68 അംഗ സേനാംഗങ്ങളാണ് കാസര്‍കോട് പുതിയ ബസ് സ്റ്റാന്‍ഡ്, വിദ്യാനഗര്‍ എന്നിവിടങ്ങളില്‍ മാര്‍ച് നടത്തിയത്. കേന്ദ്ര ദ്രുത കര്‍മസേനയുടെ ചെന്നൈ 97 ബറ്റാലിയന്‍ സേനാംഗങ്ങളാണ് കാസര്‍കോട്ട് എത്തിയത്.

     
Route march | കാസര്‍കോട് നഗരത്തിലും കേന്ദ്ര സേന റൂട് മാര്‍ച് നടത്തി

മത സാമുദായിക സ്പര്‍ധകളും രാഷ്ട്രീയ സംഘര്‍ഷ സാധ്യതയും ഏറിയ പ്രദേശങ്ങളില്‍ നിയമ വ്യവസ്ഥ ഉറപ്പ് വരുത്തുക, പൊതുജനങ്ങളുടെ ഭീതി അകറ്റുക എന്നീ ലക്ഷ്യവുമായാണ് റൂട്ട് മാര്‍ച് നടത്തിയതെന്ന് ബന്ധപ്പെട്ടവര്‍ സൂചിപ്പിച്ചു. പൊലീസ് സ്റ്റേഷനുകളുടെ എണ്ണം, ജനസംഖ്യ, പ്രശ്നബാധിത സ്ഥലങ്ങള്‍ എന്നിവയെ കുറിച്ചും സേന വിലയിരുത്തിയതായാണ് വിവരം. കാസര്‍കോട്ടെ പൊലീസ് ഉദ്യോഗസ്ഥരും സേനയ്ക്കൊപ്പം മാര്‍ചില്‍ പങ്കെടുത്തു.
         
Route march | കാസര്‍കോട് നഗരത്തിലും കേന്ദ്ര സേന റൂട് മാര്‍ച് നടത്തി

ദ്രുതകര്‍മ സേനാംഗങ്ങള്‍ ഒരാഴ്ചക്കാലം ജില്ലയിലെ പ്രധാന കേന്ദ്രങ്ങളില്‍ റൂട് മാര്‍ചുമായി രംഗത്തുണ്ടാവും. കഴിഞ്ഞ ദിവസങ്ങളില്‍ കുമ്പളയിലും ഉപ്പളയിലും ദ്രുതകര്‍മ സേന റൂട് മാര്‍ച് നടത്തിയിരുന്നു.

               
Route march | കാസര്‍കോട് നഗരത്തിലും കേന്ദ്ര സേന റൂട് മാര്‍ച് നടത്തി

Keywords: Route march, Rapid Action Force, Kumbla, Uppala, Kerala News, Kasaragod News, Kasaragod Police, Malayalam News, Rapid Action Force in Kasaragod, Route March Of Rapid Action Force Held At Kasaragod.
< !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia