Join Whatsapp Group. Join now!
Aster MIMS 25/06/2023

Theft | മലയോരത്ത് കവർച പതിവാകുന്നു; സൂപർ മാർകറ്റുകൾ കുത്തിതുറന്നും മോഷണം, അരലക്ഷം രൂപയുടെ നഷ്‌ടം

പൊലീസ് അന്വേഷണം നടത്തുന്നു Parappa News, Kasaragod News, Malayalam News, Theft, Crime, Kerala News
നീലേശ്വരം: (www.kasargodvartha.com) പരപ്പ മലയോരത്ത് കവർചകൾ പതിവാകുന്നു. തിങ്കളാഴ്ച പുലർചെ പരപ്പ ടൗണിലെ സൂപർ മാർകറ്റുകൾ കുത്തിത്തുറന്നും കവർച നടന്നു. ഇവിടുത്തെ ഫാമിലി ഹൈപർ മാർകറ്റിലും അഞ്ചരക്കണ്ടി സൂപർ മാർകറ്റിലുമാണ് മോഷണം നടന്നത്.
         
News, Parappa News, Kasaragod News, Malayalam News, Theft, Crime, Kerala News, Robbery is common in the hill side; Supermarkets broken open and looted, losses estimated at half lakh rupees.

താഴെ പരപ്പയിൽ കഴിഞ്ഞ മാസമായിരുന്നു അഞ്ചരക്കണ്ടി സൂപർ മാർകറ്റിന്റെ പ്രവർത്തനം ആരംഭിച്ചത്. ഇവിടുത്തെ പൂട്ട് പൊളിച്ച നിലയിലായിരുന്നു. എന്നാൽ, ഫാമിലി ഹൈപർ മാർകറ്റിന്റെ അകത്ത് പണം വീണു കിടന്ന നിലയിലായിരുന്നു. മോഷ്ടാക്കൾ അകത്തു കടന്ന് പണം കവർന്നെന്നാണ് ആരോപണം. ഏകദേശം അരലക്ഷം രൂപയുടെ നഷ്‌ടം കണക്കാക്കുന്നുവെന്നാണ് വ്യാപാരികൾ പറയുന്നത്.
             
News, Parappa News, Kasaragod News, Malayalam News, Theft, Crime, Kerala News, Robbery is common in the hill side; Supermarkets broken open and looted, losses estimated at half lakh rupees.

സംഭവത്തിൽ അന്വേഷണം നടത്തി വരികയാണെന്ന് വെള്ളരിക്കുണ്ട് പൊലീസ് അറിയിച്ചു. സമാന രീതിയിൽ ഏതാനും ദിവസങ്ങൾക്ക് മുമ്പ് പരപ്പ ടൗണിലെ സപ്ലൈകോ ഔട്‍ലെറ്റിലും മോഷണ ശ്രമം നടന്നിരുന്നു. മലയോരം കേന്ദ്രീകരിച്ച് വൻ കവർചാ സംഘം തന്നെ പ്രവർത്തിക്കുന്നുണ്ടെന്നാണ് വ്യാപാരികൾ പരാതിപ്പെടുന്നത്.
    
News, Parappa News, Kasaragod News, Malayalam News, Theft, Crime, Kerala News, Robbery is common in the hill side; Supermarkets broken open and looted, losses estimated at half lakh rupees.

Keywords: News, Parappa News, Kasaragod News, Malayalam News, Theft, Crime, Kerala News, Robbery is common in the hill side; Supermarkets broken open and looted, losses estimated at half lakh rupees.< !- START disable copy paste -->

Post a Comment