Join Whatsapp Group. Join now!
Aster MIMS 25/06/2023

Chief Secretary | കാസര്‍കോട്ടെ സ്‌നേഹാദരം പരിപാടിക്കെത്തിയ ചീഫ് സെക്രടറി ഡോ. വി വേണുവിന് പലരും പരിചിതര്‍; സ്വീകരണ ചടങ്ങ് പ്രൗഢ ഗംഭീരമായി; ആതിഥ്യമരുളി വൈസ്രോയി ഹോടെല്‍ ഉടമകളായ ശിഹാബും ശുഐബും

കാസര്‍കോട്: (www.kasargodvartha.com) കാസര്‍കോട്ട് ബേക്കല്‍ ടൂറിസം ഫ്രറ്റേണിറ്റിയുടെ സ്‌നേഹാദരം പരിപാടിക്കെത്തിയ ചീഫ് സെക്രടറി ഡോ. വി വേണുവിന് പലരും പരിചിതര്‍. രാഷ്ട്രീയ, സാമൂഹിക, സാംസ്‌കാരിക രംഗങ്ങളിലെ പ്രമുഖരുമായും അദ്ദേഹം സൗഹൃദം പുതുക്കി. പലരും പഴയ ഓര്‍മകള്‍ അയവിറക്കി. പ്രമുഖരായ അതിഥികളുടെ സാന്നിധ്യം കൊണ്ട് സ്വീകരണ ചടങ്ങ് പ്രൗഢ ഗംഭീരമായി. ഡോ. വേണുവിനുള്ള ആദരവിനുള്ള പരിപാടിക്കായി ആതിഥേയത്വം വഹിക്കാന്‍ കഴിഞ്ഞതിന്റെ ചാരിതാര്‍ഥ്യത്തിലാണ് അദ്ദേഹവുമായി 20 വര്‍ഷമായി സൗഹൃദം കാത്തുസൂക്ഷിക്കുന്ന കാസര്‍കോട്ടെ വൈസ്രോയി റെസ്റ്റോറന്റ് ഉടമകളായ ശിഹാബും (സിയാഉദ്ദീൻ) ശുഐബും.
             
Ziyauddeen Viceroy, Shuhaib Viceroy, Dr V Venu

20 വര്‍ഷം മുമ്പ് ബേക്കല്‍ ടൂറിസം പദ്ധതിയുടെ ഭാഗമായി രൂപവത്കരിച്ച ബി ആര്‍ ഡി സിയുടെ ആദ്യ എംഡിയായിരുന്നു ഡോ. വി വേണു. ബേക്കലിന്റെ വികസന കുതിപ്പിന്റെ തുടക്കം നിര്‍വഹിച്ചത് അദ്ദേഹമാണ്. ബേക്കല്‍ ടൂറിസം പദ്ധതിക്കെതിരെ പലവിധ എതിര്‍പ്പുകളും ഉയര്‍ന്നിരുന്നുവെങ്കിലും അതെല്ലാം ലഘൂകരിക്കാന്‍ കഴിഞ്ഞത് ഡോ. വേണുവിന്റെ സ്‌നേഹാര്‍ദ്രമായ ഇടപെടലിനെ തുടര്‍ന്നായിരുന്നു.

കാസര്‍കോടിന്റെ വളര്‍ച്ചയില്‍ ബേക്കല്‍ പദ്ധതി ഇന്ന് തലയെടുപ്പോടെ നില്‍ക്കുന്നതിന്റെ പ്രധാന കാരണക്കാരനും ഇദ്ദേഹമാണ്. ടൂറിസം എന്ന് പറയാന്‍ അന്ന് ബേക്കലില്‍ ആകെയുണ്ടായിരുന്നത് ഒരു കോട്ട മാത്രമായിരുന്നു. പിന്നീട് സമീപ പഞ്ചായതുകളിലെ സ്ഥലങ്ങള്‍ ഏറ്റെടുത്ത് അവിടെ പഞ്ചനക്ഷത്ര ഹോടെലുകള്‍ ഉയര്‍ന്നുവരാന്‍ അടിത്തറ പാകിയത് ബി ആര്‍ ഡി സി എംഡിയായിരുന്ന വേണുവിന്റെ വികസനത്തിലൂന്നിയുള്ള പ്രവര്‍ത്തനമായിരുന്നു. കുടിവെള്ളം, നല്ല റോഡ്, മറ്റ് അടിസ്ഥാന സൗകര്യങ്ങള്‍, ജലസേചന പദ്ധതികള്‍, വൈദ്യുതി പദ്ധതികള്‍, ബീച് സൗന്ദര്യവത്കരണം തുടങ്ങി പല വികസന പദ്ധതികള്‍ക്കും തുടക്കമിട്ടത് അക്കാലത്താണ്.
           
Ziyauddeen Viceroy, Shuhaib Viceroy,

സംരംഭകരുമായും ഹോടെല്‍ തുടങ്ങാന്‍ എത്തിയ ബിസിനസുകാരുമായും മറ്റുമുള്ള ചര്‍ചകള്‍ക്ക് പ്രധാന ആശ്രയം അന്ന് സിറ്റി ടവര്‍ ഹോടെല്‍ മാത്രമായിരുന്നു. ആ സമയത്ത് അതിഥികളെ സത്കരിക്കാന്‍ നല്ലൊരു ഹോടെല്‍ എന്ന് പറയാന്‍ ഉണ്ടായിരുന്നത് സിറ്റി ടവറിന് സമീപത്തെ വൈസ്രോയി മാത്രമായിരുന്നു. പുറത്തുനിന്ന് എത്തുന്നവര്‍ക്ക് നല്ല ഭക്ഷണം സൗകര്യവും ഇവിടെ ലഭ്യമായിരുന്നു. സിറ്റി ടവറില്‍ വൈസ്രോയി ഹോടെല്‍ നടത്തുന്ന ശിഹാബുമായും ശുഐബുമായും അക്കാലത്താണ് ഡോ. വേണു ബന്ധപ്പെടുന്നത്.

അന്ന് തുടങ്ങിയ പരിചയം വലിയ സുഹൃദ് ബന്ധമായി വളര്‍ന്നിരുന്നു. ഇതിനിടെ ബി ആര്‍ ഡി സി എംഡി സ്ഥാനത്ത് നിന്നും മാറ്റം ഉണ്ടായതോടെ ഡോ. വേണുവിന്റെ പ്രവര്‍ത്തന മണ്ഡലം തിരുവനന്തപുരം കേന്ദ്രീകരിച്ചായി മാറി. പിന്നീട് ഔദ്യോഗിക തിരക്കുകളും മറ്റും കാരണം ഇവരുടെ സൗഹൃദത്തിന്റെ കണ്ണി മുറിഞ്ഞു പോയിരുന്നു. എന്നാല്‍ ചീഫ് സെക്രടറിയായ ശേഷം കാസര്‍കോട്ട് വിവിധ പരിപാടികളില്‍ പങ്കെടുക്കാന്‍ എത്തിയപ്പോള്‍ പ്രധാന മുഖങ്ങളായി അദ്ദേഹത്തിന്റെ ഓര്‍മയില്‍ എത്തിയത് ശിഹാബും ശുഐബുമായിരുന്നു.

സിറ്റി ടവറില്‍ വീണ്ടും കണ്ടുമുട്ടിയപ്പോള്‍ ഇരുവരെയും ചേര്‍ത്ത് പിടിക്കാന്‍ ഡോ. വേണു മറന്നില്ല, ഒപ്പം ആ പേരുകളും മായാതെ മനസില്‍ ഉണ്ടായിരുന്നു. പ്രമുഖരായ പലരും കാസര്‍കോട്ട് എത്തിയാല്‍ നല്ല ഭക്ഷണം കഴിക്കാന്‍ തിരഞ്ഞെടുക്കുന്ന റെസ്റ്റോറന്റ് വൈസ്രോയിയാണ്. അതിഥികളെ മനസറിഞ്ഞ് സ്വീകരിക്കുകയും സത്കരിക്കുകയും ചെയ്യുന്ന ശിഹാബിന്റെയും ശുഐബിന്റെയും സ്‌നേഹം ഒരിക്കല്‍ പരിചയപ്പെട്ടവര്‍ ആരും മറക്കില്ല.

അതുകൊണ്ട് തന്നെ ഇവര്‍ ഉന്നതരായ പല ഉദ്യോഗസ്ഥരുമായും രാഷ്ട്രീയ നേതാക്കളുമായും സാംസ്‌കാരിക പ്രവര്‍ത്തകരുമായും അടുത്ത ബന്ധമാണ് കാത്തുസൂക്ഷിക്കുന്നത്. കാസര്‍കോട്ട് എത്തിയാല്‍ ഇവരില്‍ പലരും അന്വേഷിക്കുന്നവരുടെ കൂട്ടത്തില്‍ ശിഹാബും ശുഐബുമുണ്ടാവാറുണ്ട്. വേറിട്ട പ്രവര്‍ത്തന ശൈലിയിലൂടെ തങ്ങളുടെ കര്‍മ മണ്ഡലം സജീവമാക്കി നിര്‍ത്തുന്ന ഇരുവരും വലിയ സുഹൃദ് ബന്ധത്തിന്റെ ഉടമകളാണ്.

ഭക്ഷണത്തിന്റെ കാര്യത്തില്‍ കൃത്യത പുലര്‍ത്തുകയും നല്ലത് മാത്രം ചെയ്യുകയും ചെയ്യുന്നത് കൊണ്ട് വൈസ്രോയിയുടെ പേരും പെരുമയും സംസ്ഥാനത്തിന് അകത്തും പുറത്തും വിദേശങ്ങളിലും വരെ പ്രശസ്തമാണ്. വൈസ്രോയി ഹോടെലിന്റെ സ്ഥാപകനായ, ശിഹാബിന്റെയും ശുഐബിന്റെയും പിതാവ് കെ എം ഹസനും അതിഥികളെ സത്കരിക്കുന്ന കാര്യത്തില്‍ വലിയ കൃത്യത പുലര്‍ത്തിയ വ്യക്തിയായിരുന്നു. പിതാവിന്റെ വഴികളിലൂടെ തന്നെയാണ് ശിഹാബും ശുഐബും ഇപ്പോള്‍ ഈ രംഗത്ത് വളര്‍ച്ചയുടെ പടവുകള്‍ താണ്ടുന്നത്. ബേക്കല്‍ ടൂറിസം ഫ്രറ്റേണിറ്റി ഇങ്ങനെയൊരു സ്വീകരണ ചടങ്ങ് നടത്തുന്ന കാര്യം പറഞ്ഞപ്പോള്‍ ചീഫ് സെക്രടറി ഡോ. വി വേണുവുമായുള്ള സൗഹൃദത്തിന്റെ പുറത്താണ് ഇരുവരും ആതിഥ്യമരുളാനുള്ള സന്നദ്ധതയുമായി മുന്നോട്ടുവന്നത്.

ബേക്കൽ ടൂറിസം ഫ്രറ്റേണിറ്റിയുടെ സേവനം രാജ്യത്തെ ടൂറിസത്തിന് തന്നെ മാതൃകാപരമാണെന്ന് ചടങ്ങിൽ ചീഫ് സെക്രടറി പറഞ്ഞു. ചെറുകിട സംരംഭകരുടെ വലിയൊരു തള്ളിച്ച ബേക്കലിൽ പ്രതീക്ഷിക്കാം.
ബേക്കലിൽ വൻകിട ഹോടെൽ കംപനികൾ പഞ്ചനക്ഷത്ര റിസോർടുകൾ നിർമിക്കുമ്പോൾ ഡെസ്റ്റിനേഷൻ നല്ല നിലയിൽ മാർകറ്റ് ചെയ്യപ്പെടും. വിനോദ സഞ്ചാരികളുടെ എണ്ണം കൂടണമെങ്കിൽ റിസോർടുകൾക്കൊപ്പം ബജറ്റ് കാറ്റഗറിയിലുള്ള റിസോർടുകൾ, ഹോം സ്റ്റേകൾ എന്നിവ നിർമിക്കാൻ സംരഭകർ മുന്നോട്ട് വരണം.

മുൻകാലങ്ങളിൽ നിന്നും വ്യത്യസ്ഥമായി അന്താരാഷ്ട്ര ടൂറിസത്തെക്കാൾ പ്രാദേശിക ടൂറിസത്തിനാണ് ഇനി വരുന്ന കാലം പ്രാധാന്യം കൂടുതൽ. ബേക്കൽ ടൂറിസം പദ്ധതി വരുന്ന കാലത്ത് ഉള്ള ട്രെൻറ് വിദേശ വിനോദ സഞ്ചാരികളായിരുന്നു. പക്ഷേ ഇപ്പോൾ ആഭ്യന്തര ടൂറിസത്തിനാണ് പ്രാധാന്യം. ഇത്തരം സംരംഭങ്ങൾക്ക് ബേക്കൽ ടൂറിസം ഫ്രറ്റേണിറ്റി പോലുള്ള കൂട്ടായ്മകൾ പ്രോത്സാഹനവും കരുത്തും നൽകണമെന്നും ഡോ. വേണു പറഞ്ഞു.
 
ചടങ്ങില്‍ നഗരസഭ ചെയര്‍മാന്‍ അഡ്വ. വി എം മുനീര്‍, ടൂറിസം രംഗത്ത് സജീവ സാന്നിധ്യമായ മണി മാധവന്‍ നമ്പ്യാര്‍, ടൂറിസം ഡെപ്യൂടി ഡയറക്ടര്‍ എം ഹുസൈന്‍, ബിആര്‍ഡിസി എംഡി ഷിജിന്‍ പറമ്പത്ത്, ഡിടിപിസി സെക്രടറി ലിജോ ജോസഫ്, ആര്‍ടിമിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ ടി ധന്യ, ഡിടിപിസി മുന്‍ സെക്രടറി ബിജു രാഘവന്‍, സിറ്റി ടവര്‍ ഉടമ എന്‍ എ അബൂബകര്‍, പ്രോഗ്രാം കോര്‍ഡിനേറ്റര്‍ ഫാറൂഖ് ഖാസ്മി, ബേക്കല്‍ ടൂറിസം ഫ്രറ്റേണിറ്റി ചെയര്‍മാന്‍ സൈഫുദ്ദീന്‍ കളനാട്, എഴുത്തുകാരൻ ശാഹുൽ ഹമീദ് കളനാടൻ, ടൂറിസം മേഖലയിലെ സജീവ പ്രവർത്തകൻ മൂസ പാലക്കുന്ന്, മാധ്യമ പ്രവര്‍ത്തകരായ പി ചന്ദ്രമോഹന്‍, ഫൈസല്‍ ബിന്‍ അഹ്‌മദ്, മുജീബ് അഹ്‌മദ്, അബ്ദുല്‍ മുജീബ്, കുഞ്ഞിക്കണ്ണന്‍ മുട്ടത്ത്, അബ്ദുല്ലക്കുഞ്ഞി ഉദുമ, നഹാസ് മുഹമ്മദ്, സുനില്‍ ബേപ്, ഉദിനൂര്‍ സുകുമാരന്‍, ശരീഫ് കൂലേരി, കെ സ്റ്റഡീസ് ചെയർമാൻ നാസർ ചെർക്കളം തുടങ്ങിയവര്‍ സംബന്ധിച്ചു.

Keywords: Ziyauddeen Viceroy, Shuhaib Viceroy, Chief Secretary, Dr V Venu, Bekal, Tourism, Malayalam News, Viceroy Hotel, Kerala News, Malayalam News, Kasaragod News, Reception given to Chief Secretary Dr V Venu.
< !- START disable copy paste -->

Post a Comment