കാസര്‍കോട്: (www.kasargodvartha.com) പ്രവാചകന്‍ മുഹമ്മദ് നബിയുടെ ജന്മം കൊണ്ട് അനുഗ്രഹീതമായ റബീഉല്‍ അവ്വല്‍ മാസത്തെ വരവേറ്റ് ഇസ്ലാം മത വിശ്വാസികള്‍. വെള്ളിയാഴ്ച റബീഉല്‍ അവ്വല്‍ മാസപ്പിറവി കണ്ടതായി വിശ്വസനീയ വിവരം ലഭിക്കാത്തതിനാല്‍ ഞായറാഴ്ച റബീഉല്‍ അവ്വല്‍ ഒന്നും നബിദിനം (റബീഉല്‍ അവ്വല്‍ 12 ) സെപ്റ്റംബര്‍ 28 വ്യാഴാഴ്ചയുമായിരിക്കുമെന്ന് വിവിധ മഹല്ല് ഖാസിമാരായ പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങള്‍, സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍, കാന്തപുരം എ പി അബൂബകര്‍ മുസ്ലിയാര്‍, സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി, പ്രൊഫ. കെ ആലിക്കുട്ടി മുസലിയാര്‍ തുടങ്ങിയവര്‍ അറിയിച്ചിട്ടുണ്ട്.
ഇനിയുള്ള ദിവസങ്ങളില്‍ പ്രവാചകാനുരാഗത്തില്‍ നാടാകെ പ്രവാചക സ്നേഹികള്‍ ഒത്തുചേരും. പള്ളികളും മുസ്ലിം ഭവനങ്ങളിലും പ്രവാചക പ്രകീര്‍ത്തനങ്ങളില്‍ മുഖരിതമാകും. വിവിധ മസ്ജിദുകളിലും സ്ഥാപനങ്ങളിലും ശനിയാഴ്ച രാത്രി മുതല്‍ മൗലിദുകളും മറ്റ് പ്രവാചക പ്രകീര്‍ത്തന സദസുകളും അരങ്ങേറും. ഹിജ്റ വര്‍ഷ പ്രകാരം റബീഉല്‍ അവ്വല്‍ 12നാണ് പ്രവാചകന്‍ മുഹമ്മദ് നബിയുടെ ജന്മദിനം. സന്ദേശജാഥകള്‍, കുട്ടികളുടെ കലാപരിപാടികള്‍, മൗലീദ് പാരായണം, പ്രകീര്‍ത്തനം, മതപ്രസംഗം, ഭക്ഷണ വിതരണം തുടങ്ങി വൈവിധ്യമാര്‍ന്ന രീതിയിലാണ് നബിദിനാഘോഷ പരിപാടികള്‍ നടത്തിവരാറുള്ളത്.
മുഹറമിനും സഫറിനും ശേഷം ഇസ്ലാമിക കലന്‍ഡറിലെ മൂന്നാമത്തെ മാസമാണ് റബീഉല്‍ അവ്വല്‍. ആദ്യത്തെ വസന്തം എന്നാണ് റബീഉല്‍ അവ്വല്‍ എന്ന പേര് കൊണ്ട് അര്‍ഥമാക്കുന്നത്. തിരുനബി അപദാനങ്ങള്‍ വാഴ്ത്തിയും, പ്രവാചകചര്യ ജീവിതത്തിന്റെ ഭാഗമാക്കി പകര്‍ത്തിയും പ്രാര്‍ഥനകളില്‍ നിരതരായും വിശ്വാസികള്‍ പുണ്യദിനങ്ങളെ കൊണ്ടാടും.

Keywords: Rabi Ul Awwal, Prophet, Islamic, Kerala News, Kasaragod News, Malayalam News, Religion, Islamic Celebration, Rabi Ul Awwal 1 on Sunday; The Birth month of prophet.
< !- START disable copy paste -->