Accident | അപകടത്തിൽ മരിച്ചവരെ എത്തിച്ച ആശുപത്രിക്ക് മുന്നിൽ നിറകണ്ണുകളോടെ വലിയ ആൾക്കൂട്ടം; ബന്ധുക്കളെ ആശ്വസിപ്പിക്കാനാകാതെ ജനപ്രതിനിധികളും നേതാക്കളും ഉദ്യോഗസ്ഥരും
Sep 25, 2023, 20:22 IST
കാസർകോട്: (www.kasargodvartha.com) ബദിയഡുക്ക പള്ളത്തടുക്കയിലുണ്ടായ അപകടത്തിൽ മരിച്ചവരെ എത്തിച്ച ആശുപത്രിക്ക് മുന്നിൽ നിറകണ്ണുകളോടെ വലിയ ജനക്കൂട്ടം. അപ്രതീക്ഷിത ദുരന്തം ഏവരുടെയും കണ്ണ് നനയിച്ചു. രാജ്മോഹൻ ഉണ്ണിത്താൻ എം പിയും കലക്ടർ കെ ഇമ്പശേഖറും ഉൾപെടെ നിരവധി പ്രമുഖർ ആശുപത്രിയിലെത്തി. എൻ എ നെല്ലിക്കുന്ന് എംഎൽഎ, എ കെ എം അശ്‌റഫ് എംഎൽഎ ഉൾപ്പെടെയുള്ള ജനപ്രതിനിധികളും നേതാക്കളും സി ഐ പി അജിത് കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘവും അപകടം നടന്നയുടൻ ആശുപത്രിയിൽ നടപടി ക്രമങ്ങൾക്ക് നേതൃത്വം നൽകിവരുന്നു.
ബന്ധുക്കളെ ആശ്വസിപ്പിക്കാനാകാതെ ജനപ്രതിനിധികളും നേതാക്കളും ഉദ്യോഗസ്ഥരും പാടുപെട്ടു. പരുക്കറ്റവരെയും മരിച്ചവരെയും ആശുപത്രിയിൽ എത്തിക്കുന്നതിനും മറ്റുമായി വാർഡ് അംഗം ഹമീദും പ്രദേശവാസികളും സജീവമായി രംഗത്തുണ്ടായിരുന്നു. മരിച്ചവരുടെ ബന്ധുക്കളുടെ വിതുമ്പലുകളും കണ്ട് നിന്നവരെ ഈറനണിയിച്ചു. ജില്ലാ മുസ്ലിം ലീഗ് പ്രസിഡന്റ് കല്ലട്ര മാഹിൻ ഹാജി, മുസ്ലിം ലീഗ് നേതാവ് മൂസ ബി ചെർക്കള, മണ്ഡലം ഭാരവാഹികളായ മാഹിൻ കേളോട്ട്, ടി എം എ ഇഖ്ബാൽ, നാസർ ചെർക്കളം, യൂത് ലീഗ് നേതാവ് അശ്‌റഫ് എടനീർ, എ കെ ആരിഫ്, ബ്ലോക് പഞ്ചായത് സ്റ്റാൻഡിങ് കമിറ്റി ചെയർമാൻ അശ്‌റഫ് കർള, നഗരസഭ കൗൺസിലർ മുഹമ്മദ് കുഞ്ഞി തായലങ്ങാടി, കോൺഗ്രസ് നേതാവ് മനാഫ് നുള്ളിപ്പാടി തുടങ്ങിയവർ ആശുപത്രിയിലെത്തി.
അപകടത്തെ കുറിച്ച് പ്രതികരണം ആരാഞ്ഞ മാധ്യമ പ്രവർത്തകരോട് സംസാരിക്കവെ കാസർകോട് എംഎൽഎ എൻഎ നെല്ലിക്കുന്ന് മാധ്യമ പ്രവർത്തകർക്ക് മുന്നിൽ വിങ്ങിപ്പൊട്ടി. അപകടത്തെ കുറിച്ച് കൂടുതൽ പറയാൻ അദ്ദേഹത്തിനായിരുന്നില്ല. കാസർകോടിനെ സംബന്ധിച്ചിടത്തോളം സഹിക്കാൻ പറ്റാത്ത ദുരന്തമാണിതെന്ന് എംഎൽഎ പറഞ്ഞു. അപകടവിവരമറിഞ്ഞപ്പോൾ തന്നെ എംഎൽഎ പരുക്കേറ്റവരെ ജെനറൽ ആശുപത്രിയിലേക്ക് കൊണ്ടു വന്നിട്ടുണ്ടെന്ന വിവരം അറിഞ്ഞ് ഓടിയെത്തിയതായിരുന്നു.
എത്തുന്നതിന് മുമ്പ് തന്നെ അടിയന്തിര സൗകര്യങ്ങൾ ഒരുക്കാൻ ആശുപത്രി സൂപ്രണ്ട് അടക്കമുള്ളവർക്ക് ഫോണിൽ നിർദ്ദേശങ്ങളും നൽകിയിരുന്നു. ആശുപത്രിലെത്തിയപ്പോഴാണ് നാലു സ്ത്രീകൾ ഉൾപ്പെടെ അഞ്ചു പേരുടെ ചേതനയറ്റ മൃതദേഹം കാണേണ്ടി വന്നത്. കാസർകോട് ഡി വൈ എസ് പി പി കെ സുധാകർ, ബദിയഡുക്ക എസ് ഐ വിനോദ് കുമാർ തുടങ്ങിയവരും ആശുപത്രിയിലെത്തി.
< !- START disable copy paste -->

Keywords: Accident, Obituary, Death, Hospital, Kasaragod, MLA, N A Nellikkunnu, Tragedy, Public, Pallathadka, Public mourns Badiadka accident death.