Join Whatsapp Group. Join now!
Aster MIMS 25/06/2023

Award | പ്രവാസി ലീഗിന്റെ ടി ഇ അബ്ദുല്ല അവാർഡ് ഗോപിനാഥ് മുതുകാടിന്

'പുരസ്‍കാരം ഭിന്നശേഷിക്കാർക്കായി സ്വയം സമർപിച്ചതിന്' Pravasi League, TE Abdulla, Award, Gopinath Muthukad
കാസർകോട്: (www.kasargodvartha.com) മുസ്ലിം ലീഗ് ജില്ലാ പ്രസിഡണ്ടും നഗരസഭാ ചെയർമാനും ജില്ലയുടെ സാംസ്‌കാരിക മുഖവുമായിരുന്ന ടി ഇ അബ്ദുല്ലയുടെ പേരിൽ കേരള പ്രവാസി ലീഗ് കാസർകോട് ജില്ലാ കമിറ്റി ഏർപെടുത്തിയ ടി ഇ അബ്ദുല്ല സ്മാരക അവാർഡ് ഗോപിനാഥ് മുതുകാടിന് സമ്മാനിക്കും. 50,000 രൂപയും ശിൽപവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് അവാർഡ്.

News, Kasargod, Kerala, Pravasi League, TE Abdulla, Award, Gopinath Muthukad, Pravasi League's TE Abdullah Award to Gopinath Muthukad.

ഇന്ദ്രജാലികതയുടെ പൊലിമയിൽ ജ്വലിച്ച് നിൽക്കെ പ്രശസ്തിയും താരപരിവേഷവും വേണ്ടെന്നുവെച്ചു ജീവിതത്തിൽ കഷ്ടത അനുഭവിക്കുന്ന ഭിന്നശേഷിക്കാരുടെ സങ്കടങ്ങൾക്ക് ആശ്വാസം പകരാനും അവരിൽ ആത്മവിശ്വാസം ജനിപ്പിക്കുവാനും സ്വയം സമർപിച്ച ഗോപിനാഥ് മുതുകാടിന്റെ കാരുണ്യ പ്രവർത്തനങ്ങളും മാനവികതക്കുവേണ്ടിയുള്ള സമാനതകളില്ലാത്ത സംഭാവനകളും പരിഗണിച്ചാണ് അദ്ദേഹത്തെ അവാർഡിന്ന് തെരഞ്ഞെടുത്തതെന്ന് അവാർഡ് കമിറ്റി അംഗങ്ങൾ പറഞ്ഞു.

റഹ്‌മാൻ തായലങ്ങാടി, ബശീർ വെള്ളിക്കോത്ത്, ടി എ ശാഫി, ജലീൽ രാമന്തളി, എ പി ഉമർ എന്നിവർ അടങ്ങിയ കമിറ്റിയാണ് അവാർഡ് ജേതാവിനെ തിരഞ്ഞെടുത്തത്. ഒക്ടോബർ മാസത്തിൽ കാസർകോട് നടക്കുന്ന പ്രൗഢമായ ചടങ്ങിൽ അവാർഡ് സമർപണം നടത്തുമെന്ന് പ്രവാസി ലീഗ് ജില്ലാ പ്രസിഡണ്ട് എ പി ഉമർ, ജെനറൽ സെക്രടറി ഖാദർ ഹാജി ചെങ്കള, ട്രഷറർ ടി പി കുഞ്ഞബ്ദുല്ല ഹാജി എന്നിവർ അറിയിച്ചു.

News, Kasargod, Kerala, Pravasi League, TE Abdulla, Award, Gopinath Muthukad, Pravasi League's TE Abdullah Award to Gopinath Muthukad.

Keywords: News, Kasargod, Kerala, Pravasi League, TE Abdulla, Award, Gopinath Muthukad, Pravasi League's TE Abdullah Award to Gopinath Muthukad.
< !- START disable copy paste -->

Post a Comment