Join Whatsapp Group. Join now!
Aster MIMS 25/06/2023

പാലക്കുന്നിലെ ആദ്യകാല വ്യാപാരിയും എഴുത്തുകാരനുമായ പ്രതിഭാ രാജന്‍ അന്തരിച്ചു

Obituary, Death, കാസറഗോഡ് വാർത്തകൾ, Palakkunn
ഉദുമ: (www.kasargodvartha.com) പാലക്കുന്നിലെ ആദ്യകാല വ്യാപാരിയും എഴുത്തുകാരനുമായ മുതിയക്കാലിലെ പ്രതിഭാ രാജന്‍ (64) അന്തരിച്ചു. വ്യാഴാഴ്ച രാവിലെ ഉദുമയിലെ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. അസുഖത്തെ തുടര്‍ന്ന് ഏതാനും വര്‍ഷങ്ങളായി വിശ്രമത്തിലായിരുന്നു. 

News, Palakkunn, Kasaragod, Kerala, Obituary, Pratibha Rajan passed away.

വാഗ്‌ദേവത തുടങ്ങി നിരവധി പ്രസിദ്ധീകരണങ്ങളുടെ ഭാഗമായി പ്രവര്‍ത്തിച്ചിരുന്നു. രാഷ്ട്രീയവും ആനുകാലികവുമായ വിഷയങ്ങളില്‍ എഴുത്തുപുരയെന്ന പംഗ്ത്തിയിലുടെ കാസര്‍കോട് വാര്‍ത്ത ഉൾപെടെയുള്ള  ആനുകാലികങ്ങളില്‍ എഴുതിയിരുന്നു. സാംസ്കാരിക- സാഹിത്യരംഗത്തെ ഉന്നതരടക്കം വലിയ സുഹൃദ് വലയത്തിന് ഉടമയായിരുന്നു. 

News, Palakkunn, Kasaragod, Kerala, Obituary, Pratibha Rajan passed away.

സി പി എം മുതിയക്കാൽ ബ്രാഞ്ച് കമിറ്റി അംഗമായി പ്രവർത്തിച്ചിരുന്നു. ഭാര്യ: തങ്കമണി. മക്കള്‍: അഭിലാഷ് വിജയരാജന്‍, വിനീത് വിജയരാജന്‍, ഷിബിന്‍ വിജയരാജന്‍. മരുമക്കള്‍: ഹര്‍ഷ, വര്‍ഷ. സഹോദരികൾ: കമലാക്ഷി, ശോഭ. സംസ്കാരം രാത്രി 8.30 ന്  മുതിയക്കാൽ പൊതു ശ്മശാനത്തിൽ നടക്കും.

Keywords: News, Palakkunn, Kasaragod, Kerala, Obituary, Pratibha Rajan passed away. !- START disable copy paste -->

Post a Comment