Join Whatsapp Group. Join now!
Aster MIMS 25/06/2023

Investigation | വിദ്യര്‍ത്ഥിനികളെ കാറിടിച്ച് അപായപ്പെടുത്താന്‍ ശ്രമിച്ചതിന് പിന്നാലെ പ്രദേശത്തെ 6 അനധികൃത കടവുകള്‍ വന്‍ പൊലീസ് സംഘമെത്തി തകര്‍ത്തു

സംഭവത്തില്‍ പ്രതിയായ നൗഷാദ് ഒളിവിലാണ് Malayalam News, Kasaragod News, Kumbala News, Crime,
കുമ്പള: (www.kasargodvartha.com) എട്ടാം ക്ലാസ് വിദ്യാര്‍ഥിനികളായ രണ്ട് പെണ്‍കുട്ടികളെ കാറിടിച്ച് അപായപ്പെടുത്താന്‍ ശ്രമിച്ചതിന് പിന്നാലെ പ്രദേശത്തെ ആറു അനധികൃത കടവുകള്‍ വന്‍ പൊലീസ് സംഘമെത്തി തകര്‍ത്തു. കാസര്‍കോട് ഡിവൈഎസ്പി പികെ സുധാകരന്‍, കുമ്പള ഇന്‍സ്പെക്ടര്‍ അനൂപ്, എസ്‌ഐ അനീഷ് എന്നിവരുടെ നേതൃത്വത്തിലുള്ള വന്‍ പൊലീസ് സംഘമാണ് വെള്ളിയാഴ്ച ഉച്ചയോടെ കുമ്പള ഓളയത്തെ ആറു അനധികൃത കടവുകള്‍ ജെസിബി ഉപയോഗിച്ച് തകര്‍ത്തത്.
               
Malayalam News, Kasaragod News, Kumbala News, Crime, Kerala News, Kasaragod News, Kumbala News, Police team destroyed 6 illegal piers in the area after they tried to endanger the students by hitting them with car.

ഇവിടേക്ക് നിര്‍മിച്ച റോഡുകളും പൊളിച്ചു മാറ്റി. കുമ്പള ഗവണ്‍മെന്റ് ഹയര്‍ സെകണ്ടറി സ്‌കൂളിലെ വിദ്യാര്‍ത്ഥിനികളായ ആഷിക, ഹിന എന്നിവരെയാണ് കഴിഞ്ഞ ദിവസം പ്രദേശവാസിയായ നൗഷാദ് എന്നയാള്‍ കാറിടിച്ച് അപായപ്പെടുത്താന്‍ ശ്രമിച്ചത്.

ഈ സംഭവത്തില്‍ പ്രതിയായ നൗഷാദ് ഒളിവിലാണ്. വിദ്യാര്‍ഥിനികളെ ഇടിച്ച കാര്‍ പൊലീസ് കഴിഞ്ഞ ദിവസം തന്നെ കസ്റ്റഡിയിലെടുത്തിരുന്നു. നൗഷാദിന് അവിടുത്തെ പൂഴി മാഫിയയുമായും മയക്കു മരുന്ന് മാഫിയയുമായും ബന്ധമുണ്ടെന്നാണ് പ്രദേശവാസികളുടെ ആരോപണം.


അനധികൃത കടവുകള്‍ ജനജീവിതത്തിന് തന്നെ ഭീഷണിയായതോടെയാണ് പൊലീസ് നടപടി കര്‍ശനമാക്കിയത്. മൊഗ്രാല്‍ വില്ലജ് ഓഫീസറുടെ നേതൃത്വത്തില്‍ റവന്യു ഉദ്യോഗസ്ഥരും അനധികൃത കടവുകള്‍ക്കെതിരെയുള്ള പൊലീസ് നടപടിയില്‍ സഹകരിച്ചു .

കുമ്പള, മഞ്ചേശ്വരം ഭാഗത്തെ എല്ലാ അനധികൃത കടവുകളും ഇല്ലാതാക്കുമെന്നും ജങ്ങളുടെ സ്വര്യ ജീവിതത്തിന് തടസ്സമാകുന്ന മയക്കുമരുന്ന്, അനധികൃത പണമിടപാട്, മഡ്ക്ക ചൂതാട്ട സംഘങ്ങളെയും ഏറെക്കുറെ ഒതുക്കിയതായി കാസര്‍കോട് ഡിവൈഎസ്പി പികെ സുധാകാരന്‍ പറഞ്ഞു.
    
Malayalam News, Kasaragod News, Kumbala News, Crime, Kerala News, Kasaragod News, Kumbala News, Police team destroyed 6 illegal piers in the area after they tried to endanger the students by hitting them with car.

Keywords: Malayalam News, Kasaragod News, Kumbala News, Crime, Kerala News, Kasaragod News, Kumbala News, Police team destroyed 6 illegal piers in the area after they tried to endanger the students by hitting them with car.
< !- START disable copy paste -->

Post a Comment