മൊഗ്രാൽ പുത്തൂർ: (www.kasargodvartha.com) മകൻ പഠിച്ച കോഴ്സിന് അംഗീകാരമില്ലെന്ന് പറഞ്ഞതിന്റെ വിരോധത്തിൽ പിതാവിനെ കോളജ് ഉടമ ആക്രമിച്ചുവെന്ന പരാതിയിൽ കാസർകോട് ടൗൺ പൊലീസ് കേസെടുത്തു. മൊഗ്രാൽ പുത്തൂർ ദിടുപ്പ ശമീം മൻസിലിലെ സി എ മഹ്‌മൂദിനെ (64) അക്രമിച്ച് പരുക്കേൽപിച്ചെന്നാണ് പരാതി.
മഹ്‌മൂദിന്റെ മകൻ സഹീർ കാസർകോട്ടെ നവഭാരത് എന്ന കോളജിൽ ലാബ് ടെക്‌നീഷ്യൻ കോഴ്സ് പഠിച്ചിരുന്നതായും ദുബൈയിൽ ജോലിക്ക് ശ്രമിക്കുന്നതിനിടയിൽ സർടിഫികറ്റ് വ്യാജമെന്ന് തൊഴിലുടമകൾ അറിയിച്ചതായും പരാതിയിൽ പറയുന്നു. ഖത്വറിലും ജോലി ലഭിച്ചില്ലെന്നും മകൻ കോളജ് അധികൃതരെ ബന്ധപ്പെട്ട് ഇക്കാര്യം അറിയിച്ചപ്പോൾ ഭീഷണിപ്പെടുത്തിയതായും മഹ്‌മൂദ് വ്യക്തമാക്കി.
തുടർന്ന് ഓഗസ്റ്റ് 12ന് രാത്രി 10 മണിയോടെ കോളജ് പാർട്ണർ മൊയ്‌തീൻ കുട്ടി ബാവ എന്നയാളുടെ വീട്ടിൽ ചെന്നപ്പോൾ അവിടെയുണ്ടായിരുന്ന കോളജ് ഉടമസ്ഥരായ മൂന്ന് പേർ അക്രമിച്ചുവെന്നാണ് മഹ്‌മൂദ് പറയുന്നത്. കൂടാതെ ഓഗസ്റ്റ് 13ന് മൊഗ്രാൽ പുത്തൂർ കടവത്ത് വെച്ചും മൊയ്‌തീൻ കുട്ടി ബാവ മർദിച്ചതായി പരാതിയിൽ പറയുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ ഐപിസി 341, 323 വകുപ്പുകളുടെ അടിസ്ഥാനത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തിവരികയാണ്.
Keywords: News, Top-Headlines, Malayalam-News, Kasargod, Kasaragod-News, Police booked, Mogral Puthur, Crime, Police booked in assault complaint
Police booked | 'ലാബ് ടെക്‌നീഷ്യൻ കോഴ്സ് പഠിച്ച് ദുബൈയിൽ ജോലിക്ക് ശ്രമിക്കുന്നതിനിടയിൽ സർടിഫികറ്റ് വ്യാജമെന്ന് തൊഴിലുടമകൾ'; മകൻ പഠിച്ച കോഴ്സിന് അംഗീകാരമില്ലെന്ന് പറഞ്ഞതിന്റെ വിരോധത്തിൽ പിതാവിനെ കോളജ് അധികൃതർ അക്രമിച്ചതായി പരാതി; പൊലീസ് കേസെടുത്തു
sd അന്വേഷണം നടത്തിവരികയാണ്
Police booked, Mogral Puthur, കാസറഗോഡ് വാർത്തകൾ, Malayalam News, Crime