Join Whatsapp Group. Join now!
Aster MIMS 25/06/2023

Police Booked | ബിഗ് ബോസ് താരവും നടനുമായ ശിയാസ് കരീമിനെതിരെ ബലാത്സംഗത്തിന് കേസ്; ജിം ട്രെയിനറായ യുവതിയെ വിവാഹ വാഗ്ദാനം നൽകി പല തവണ പീഡനത്തിനിരയാക്കിയെന്ന് പരാതി

11 ലക്ഷത്തോളം രൂപ തട്ടിയെടുത്തുവെന്നും ആരോപണം Police Booked, Shiyas Kareem, Actor, Bigg Boss, കാസറഗോഡ് വാർത്തകൾ
ചെറുവത്തൂർ: (www.kasargodvartha.com) ബിഗ് ബോസ് താരവും സിനിമ - ടെലിവിഷൻ നടനുമായ പെരുമ്പാവൂർ സ്വദേശിയുമായ ശിയാസ് കരീമിനെ (34) തിരെ ബലാത്സംഗത്തിന് ചന്തേര പൊലീസ് കേസെടുത്തു. ജിം ട്രെയിനറായ ചന്തേര പൊലീസ് സ്റ്റേഷൻ പരിധിയിലെ, വിവാഹബന്ധം വേർപെടുത്തിയ 32 കാരിയായ യുവതിയാണ് പരാതിക്കാരി. രണ്ട് വർഷം മുമ്പ് പരിചയപ്പെട്ട ശേഷം വിവാഹ വാഗ്ദാനം നൽകി പല തവണ പീഡനത്തിനിരയാക്കിയെന്നാണ് പരാതി. പൊലീസ് യുവതിയുടെ വിശദമായ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്.

News, Cheruvathur, Kasaragod, Kerala, Police Booked, Shiyas Kareem, Actor, Bigg Boss, Complaint, Police booked Bigg Boss star and actor Shiyas Kareem.

വർഷങ്ങളായി എറണാകുളത്തെ ജിംനേഷ്യത്തിൽ ജോലി ചെയ്തുവരികയാണ് യുവതി. ഇതിനിടയിൽ ശിയാസുമായി പരിചയപ്പെടുകയും വിവാഹം കഴിക്കാൻ താത്പര്യമുണ്ടെന്ന് അറിയിക്കുകയും ചെറുവത്തൂർ ദേശീയപാതയോരത്തെ ഹോടെലിൽ വെച്ചും എറണാകുളത്തെ ലോഡ്ജിൽ വെച്ചും മൂന്നാറിലെ റിസോർടിൽ വെച്ചും പല തവണ പീഡിപ്പിക്കുകയും 11 ലക്ഷത്തോളം രൂപ യുവതിയുടെ പക്കൽ നിന്നും ശിയാസ് തട്ടിയെടുത്തുവെന്നുമാണ് പരാതിയിൽ പറയുന്നത്. 2021 മുതൽ 2023 മാർച് വരെയുള്ള കാലയളവിലാണ് പീഡനം നടന്നതെന്നാണ് പരാതി. യുവതിക്ക് ആദ്യത്തെ വിവാഹബന്ധത്തിൽ 13 വയസുള്ള മകനുണ്ട്.

കേരളത്തിലെ പ്രമുഖ മോഡലും സാമൂഹ്യ മാധ്യമങ്ങളിലെ താരവുമാണ് ശിയാസ്. ബിഗ് ബോസ്, സ്റ്റാര്‍ മാജിക് തുടങ്ങിയ ടെലിവിഷന്‍ ഷോകളിലൂടെയാണ് മലയാളി പ്രേക്ഷകരുടെ ശ്രദ്ധപിടിച്ചുപറ്റിയത്. എറണാകുളം സ്വദേശിയായ താരത്തെ കണ്ടെത്താൻ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ശിയാസും ജിമിലെ പ്രകടനത്തിലൂടെയാണ് ടെലിവിഷൻ ഷോകളിലെത്തിയത്. ശിയാസ് ദുബൈയിലാണുള്ളതെന്നും യുവതിയുടെ പരാതി സംബന്ധിച്ച് തങ്ങൾക്കൊന്നും അറിയില്ലെന്നും എറണാകുളത്തുള്ള ശിയാസിന്റെ സഹോദരൻ കാസർകോട് വാർത്തയോട് പ്രതികരിച്ചു. ശിയാസിന്റെ പ്രതികരണമറിയാൻ മാർഗമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

News, Cheruvathur, Kasaragod, Kerala, Police Booked, Shiyas Kareem, Actor, Bigg Boss, Complaint, Police booked Bigg Boss star and actor Shiyas Kareem.

Keywords: News, Cheruvathur, Kasaragod, Kerala, Police Booked, Shiyas Kareem, Actor, Bigg Boss, Complaint, Police booked Bigg Boss star and actor Shiyas Kareem. !START disable copy paste -

Post a Comment