Join Whatsapp Group. Join now!
Aster MIMS 10/10/2023

Stadium | വാരണാസിയിൽ അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയം വരുന്നു; പ്രധാനമന്ത്രി നരേന്ദ്ര മോദി തറക്കല്ലിട്ടു

മുൻ താരം സച്ചിൻ ടെണ്ടുൽക്കറും പങ്കെടുത്തു PM Narendra Modi, Varanasi, Cricket Stadium, ദേശീയ വാർത്തകൾ
വാരണാസി: (www.kasargodvartha.com) പ്രധാനമന്ത്രി നരേന്ദ്ര മോദി തന്റെ പാർലമെന്റ് മണ്ഡലമായ വാരണാസിയിൽ അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തിന് തറക്കല്ലിട്ടു. ക്രിക്കറ്റ് താരം സച്ചിൻ ടെണ്ടുൽക്കറും ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും ഉൾപ്പെടെയുള്ള പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു. പ്രസംഗത്തിന് മുമ്പ് ബിസിസിഐ പ്രസിഡന്റ് റോജർ ബിന്നിയും ബിസിസിഐ സെക്രട്ടറി ജയ് ഷായും ഒപ്പിട്ട ബാറ്റ് പ്രധാനമന്ത്രി മോദിക്ക് സമ്മാനിച്ചു.

News, National, New Delhi, PM Narendra Modi, Cricket Stadium, Sports, PM Narendra Modi lays foundation stone of Varanasi cricket stadium.

'ഹർ ഹർ മഹാദേവ്' മന്ത്രത്തോടെ പ്രസംഗം ആരംഭിച്ച പ്രധാനമന്ത്രി മോദി, സ്റ്റേഡിയം 'മഹാദേവിന്' സമർപ്പിക്കുമെന്ന് പറഞ്ഞു. 'മഹാദേവ്' നഗരത്തിലെ ഈ സ്റ്റേഡിയം 'മഹാദേവിന്' തന്നെ സമർപ്പിക്കും. കാശിയിൽ അന്താരാഷ്‌ട്ര സ്റ്റേഡിയം നിർമിക്കുന്നത് ഇവിടുത്തെ കായിക താരങ്ങൾക്ക് ഗുണം ചെയ്യും. പൂർവാഞ്ചൽ മേഖലയുടെ താരമായി സ്റ്റേഡിയം മാറുമെന്നും അദ്ദേഹം പറഞ്ഞു.

'കായിക ഇനങ്ങൾ കളിക്കുന്നതിന് മാതാപിതാക്കൾ കുട്ടികളെ ശകാരിച്ചിരുന്ന ഒരു കാലമുണ്ടായിരുന്നു, പക്ഷേ ഇപ്പോഴതില്ല. ഒരു പ്രദേശത്ത് സ്പോർട്സ് ഇൻഫ്രാസ്ട്രക്ചർ നിർമിക്കപ്പെടുമ്പോൾ, അത് യുവ കായിക പ്രതിഭകൾക്ക് മാത്രമല്ല, പ്രാദേശിക സമ്പദ്‌വ്യവസ്ഥയെ പ്രോത്സാഹിപ്പിക്കുമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.

ഉത്തർപ്രദേശിൽ ആദ്യമായി ബിസിസിഐയുടെ അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തിന് വാരണാസിയിൽ പ്രധാനമന്ത്രി മോദി തറക്കല്ലിടുകയാണെന്നും സംസ്ഥാനത്തെ എല്ലാ കായിക പ്രേമികൾക്കും വേണ്ടി താൻ പ്രധാനമന്ത്രി മോദിയെ സ്വാഗതം ചെയ്യുന്നുവെന്നും ചടങ്ങിൽ മുഖ്യമന്ത്രി ആദിത്യനാഥ് പറഞ്ഞു.


451 കോടി രൂപ ചിലവിലാണ് വാരണാസിയിൽ അടിസ്ഥാന സൗകര്യങ്ങളോടെ ക്രിക്കറ്റ് സ്റ്റേഡിയം നിർമിക്കുന്നത്. സ്റ്റേഡിയം നിർമിക്കാൻ ബിസിസിഐ 330 കോടി രൂപ ചിലവഴിക്കും. പദ്ധതിക്കായി സ്ഥലമേറ്റെടുക്കാൻ യുപി സർക്കാർ 121 കോടി രൂപ ചിലവഴിച്ചു. ഏഴ് പിച്ചുകൾ അടക്കമുള്ള 30,000 കാണികളെ ഉൾക്കൊള്ളാൻ കഴിയുന്ന അത്യാധുനിക സ്റ്റേഡിയം 2025 ഡിസംബറോടെ സജ്ജമാകാനാണ് സാധ്യത.

Keywords: News, National, New Delhi, PM Narendra Modi, Cricket Stadium, Sports, PM Narendra Modi lays foundation stone of Varanasi cricket stadium.
< !- START disable copy paste -->

Post a Comment