Pet dogs | 'വളര്‍ത്തു നായകള്‍ക്ക് നിര്‍ബന്ധമായും ലൈസന്‍സ് എടുക്കണം'; അല്ലാതെ വളര്‍ത്തുന്നത് കുറ്റകരമെന്ന് കലക്ടര്‍ കെ ഇമ്പശേഖര്‍; പേവിഷബാധയ്ക്കെതിരായ വാക്‌സിനേഷന്‍ സെപ്റ്റംബറില്‍ തന്നെ നല്‍കണമെന്നും നിര്‍ദേശം
Sep 5, 2023, 18:58 IST
കാസര്‍കോട്: (www.kasargodvartha.com) പേവിഷബാധയ്ക്കെതിരായ വാക്‌സിനേഷന്‍ സെപ്റ്റംബറില്‍ തന്നെ നല്‍കി എല്ലാ വളര്‍ത്തു നായകള്‍ക്കും പഞ്ചായത്ത് അല്ലെങ്കില്‍ മുനിസിപ്പാലിറ്റിയില്‍ നിന്നും നിര്‍ബന്ധമായും ലൈസന്‍സ് എടുക്കണമെന്ന് അനിമല്‍ ബര്‍ത്ത് കണ്‍ട്രോള്‍ റിവ്യൂ മീറ്റിംഗില്‍ ജില്ലാ കളക്ടര്‍ കെ ഇമ്പശേഖര്‍ അറിയിച്ചു.
ലൈസന്‍സ് കൂടാതെ നായ്ക്കളെ വളര്‍ത്തുന്നത് കുറ്റകരമാണെന്നും അവര്‍ക്ക് എതിരെ പിഴയും മറ്റു നിയമ നടപടികളും ബന്ധപ്പെട്ട പഞ്ചായത്ത് അധികാരികള്‍ സ്വീകരിക്കേണ്ടതാണെന്നും ജില്ലാ കളക്ടര്‍ കെ.ഇമ്പശേഖര്‍ വ്യക്തമാക്കി.
ലൈസന്‍സ് കൂടാതെ നായ്ക്കളെ വളര്‍ത്തുന്നത് കുറ്റകരമാണെന്നും അവര്‍ക്ക് എതിരെ പിഴയും മറ്റു നിയമ നടപടികളും ബന്ധപ്പെട്ട പഞ്ചായത്ത് അധികാരികള്‍ സ്വീകരിക്കേണ്ടതാണെന്നും ജില്ലാ കളക്ടര്‍ കെ.ഇമ്പശേഖര്‍ വ്യക്തമാക്കി.
Keywords: Pet dogs, District Collector, Malayalam News, Kerala News, Malayalam News, Pet dogs must be licensed: District Collector.
< !- START disable copy paste --> 