പയ്യന്നൂര്‍: (www.kasargodvartha.com) കയ്യൂരില്‍ മൂന്ന് രാത്രികള്‍ നീണ്ട നാടന്‍ കലകളുടെ സംഗമോത്സവത്തിന് സമാപനം. കേരള ഫോക്ലോര്‍ അകാഡമിയുടെയും കേന്ദ്ര സര്‍കാര്‍ സാംസ്‌കാരിക സ്ഥാപനമായ സൗത് സോണ്‍ കള്‍ചറല്‍ സെന്റര്‍ തഞ്ചാവൂരിന്റെയും ആഭിമുഖ്യത്തില്‍ കയ്യൂരില്‍ സംഘടിപ്പിച്ച നാഷനല്‍ ഫോക് ഫെസ്റ്റ് ഒരു നാടിന്റെ ഉത്സവമായി മാറുകയായിരുന്നു.
സെപ്തംബര്‍ ഒമ്പതിന് ആരംഭിച്ച നാഷനല്‍ ഫോക് ഫെസ്റ്റില്‍ ഹരിയാന, ജമ്മു കശ്മീര്‍, അസം, പശ്ചിമ ബംഗാള്‍, ഹിമാചല്‍പ്രദേശ്, ഒഡീഷ സംസ്ഥാനങ്ങളിലെ കലാകാരന്‍മാരും കേരളത്തിലെ നാട്ടുകലാകാരന്‍മാരും വൈവിധ്യമാര്‍ന്ന നാടന്‍ കലാ വിരുന്നാണ് ഒരുക്കിയത്.
സമാപന സമ്മേളനത്തില്‍ മില്‍മ മലബാര്‍ മേഖലാ ഡയറക്ടര്‍ കെ സുധാകരന്‍ മുഖ്യാതിഥിയായി. സംഘാടക സമിതി വര്‍കിംഗ് ചെയര്‍മാന്‍ കെ രാധാകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. കയ്യൂര്‍ ചീമേനി ഗ്രാമ പഞ്ചായത് അംഗം എം പ്രശാന്ത് സംസാരിച്ചു. സംഘാടക സമിതി കണ്‍വീനര്‍ എം രാജീവന്‍ സ്വാഗതവും പി രവീന്ദ്രന്‍ നന്ദിയും പറഞ്ഞു.
തുടര്‍ന്ന് അസം, പശ്ചിമ ബംഗാള്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള കലാകാരന്‍മാര്‍ ബിഹു, കുഷാന്‍, പുരുളിയ, ചാഹു നൃത്തങ്ങളും താവം ഗ്രാമ വേദി കണ്യാര്‍ കളിയും അവതരിപ്പിച്ചു.
Folk Fest | നാടന്‍ കലാ മാമാങ്കത്തിന് തിരശ്ശീല വീണു; ദേശീയ ഫോക് ഫെസ്റ്റിന് വര്‍ണാഭമായ സമാപനം
സമ്മേളനത്തില്‍ മുഖ്യാതിഥിയായി മില്‍മ മലബാര്‍ മേഖലാ ഡയറക്ടര്‍ കെ സുധാകരന്‍
Payyanur News, Kayyoor News, Conclusion, National Folk Fest